കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2014-ൽ മലയാളത്തിൽ സെൻസർ ചെയ്തവയും ടെലിവിഷൻ വഴി സം‌പ്രേക്ഷണം ചെയ്തതുമായ ഡോക്യുമെന്ററികൾ, ഷോർട്ട് ഫിലിമുകൾ മറ്റ് വിജ്ഞാന-വിനോദപരിപാടിക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരങ്ങൾ സാംസ്കാരികകാര്യ വകുപ്പു മന്ത്രിയായ എ.കെ. ബാലൻ പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി മനോജ്.കെ, ഉന്മാദം എന്ന ടെലിഫിലിമിലെ അഭിനയത്തിന് മുരുകൻ മികച്ച നടനായും മാവേലിക്കര പോസ്റ്റ്‌ഓഫീസ് എന്ന ടെലിഫിലിമിലെ അഭിനയത്തിന് കോട്ടയം റഷീദിന് രണ്ടാമത്തെ മികച്ച നടനായും തിരഞ്ഞെടുത്തു. മോക്ഷം എന്ന ടെലിഫിലിമിലെ അഭിനയത്തിന് സീമ ജി. നായരെ മികച്ച നടിയായും മീര മുരളീധരനെ രണ്ടാമത്തെ മികച്ച നടിയായും അക്ഷയ്, നിതിൻ എന്നിവരെ ബാലതാരങ്ങളായും തിരഞ്ഞെടുത്തു. [1]

അവലംബം[തിരുത്തുക]

  1. "ടെലിവിഷൻ അവാർഡ് തുക വർധിപ്പിക്കണമെന്ന് ശുപാർശ; രണ്ടുവർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു". മാതൃഭൂമി. Archived from the original on 2019-12-21. Retrieved 9 മാർച്ച് 2018.