കേരളവർമ്മരാമായണം (കേരളഭാഷാകാവ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എഴുത്തച്ഛനുശേഷം കിളിപ്പാട്ട് ശാഖയിൽ ധാരാളം കൃതികൾ ഉണ്ടായെങ്കിലും ശ്രദ്ധേയമായവ കുറവാണ്. എഴുത്തച്ഛന്റെ കൃതികൾക്കുള്ള ഗുണപൗഷ്‌കല്യം ഇല്ലെങ്കിലും ഏതാണ്ട് അടുത്തുവരുന്ന കൃതിയാണ് കേരളവർമ്മ രാമായണം. എ.ഡി. 17-ാംനൂറ്റാണ്ടിൽ തിരുവിതാംകൂറിൽ ഉമയമ്മറാണിയെ സഹായിക്കാൻ പോയി, എട്ടുവീട്ടിൽപ്പിള്ളമാരെ നശിപ്പിക്കുകയും ഒടുവിൽ ശത്രുക്കളുടെ കൈകൊണ്ട് തിരുവനന്തപുരത്തു വച്ചുതന്നെ മരിക്കുകയും ചെയ്ത കോട്ടയം കേരളവർമ്മയുടെ കൃതിയാണിത്. വാല്മീകിരാമായണമാണ് മൂലം. പലയിടത്തും തർജ്ജമ സ്വതന്ത്രമാണ്. കിളിയെ സംബോധന ചെയ്യാത്ത കിളിപ്പാട്ടാണിത്.