കേരളയാത്ര (രമേശ് ചെന്നിത്തല)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സമൃദ്ധ കേരളം, സുരക്ഷിത കേരളം എന്ന മുദ്രാവാക്യമുയർത്തി മുൻ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ യാത്രയാണ് കേരള യാത്ര എന്നറിയപ്പെടുന്നത്. 2013 ഏപ്രിൽ 18നാണ് ഈ യാത്ര ആരംഭിച്ചത്. മേയ് 18ന് യാത്ര അവസാനിച്ചു.[1] കേരളത്തിലെ എല്ലാ ജില്ലകളിലും പ്രധാന നഗരങ്ങളിലും ഈ യാത്ര എത്തിയിരുന്നു.[2] മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് കേരളയാത്ര ഫ്‌ളാഗോഫ് ചെയ്തത്. സമാപനം തിരുവനന്തപുരത്ത് രാഹുൽ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്.[3]

എംഎൽഎമാരായ വർക്കല കഹാർ, പാലോട് രവി, എം.എ. വാഹിദ്, ആർ. സെൽവരാജ്,പി.സി. വിഷ്ണുനാഥ്, കേന്ദ്രമന്ത്രിമാരായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, മന്ത്രി വി.എസ്. ശിവകുമാർ, ഡപ്യൂട്ടി സ്പീക്കർ എൻ. ശക്തൻ, എൻ. പീതാംബരക്കുറുപ്പ് എംപി, ഡിസിസി പ്രസിഡന്റ് കെ. മോഹൻകുമാർ, എം.എം. ഹസൻ, തമ്പാനൂർ രവി, കെ.പി. അനിൽകുമാർ, പന്തളം സുധാകരൻ, ജി. ബാലചന്ദ്രൻ, ബീമാപള്ളി റഷീദ്, എം.എ. ലത്തീഫ്, കൊട്ടാരക്കര പൊന്നച്ചൻ, സി.ആർ. ജയപ്രകാശ്, ടി. ശരത്ചന്ദ്രപ്രസാദ്, ലാലി വിൻസന്റ്, കരകുളം കൃഷ്ണപിള്ള, കെ.പി. കുഞ്ഞിക്കണ്ണൻ, എം.എ. കുട്ടപ്പൻ, ബിന്ദുകൃഷ്ണൻ എന്നിവർ വിവിധകേന്ദ്രങ്ങളിൽ ചെന്നിത്തലയെ സ്വീകരിക്കുകയും പ്രസംഗിക്കുകയും ചെയ്തു..

വിമർശനം[തിരുത്തുക]

മന്ത്രിസ്ഥാനം നേടാനാണ് രമേശ് യാത്ര നടത്തിയതെന്ന് പന്ന്യൻ രവീന്ദ്രൻ ആരോപണം ഉന്നയിച്ചു.[4]

അവലംബം[തിരുത്തുക]