കേരളത്തിലെ മുസ്ലീങ്ങളുടെ ഇടയിലുള്ള ശൈശവവിവാഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ മുസ്ലീം ശൈശവ വിവാഹം സംബന്ധിച്ച പ്രശ്നം അവതരിപ്പിക്കുന്നത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ (കേരളത്തിലെ ഭരണകക്ഷിയായിരുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (യു.ഡി.എഫ്) ഭാഗമായിരുന്ന) സാമൂഹിക-ക്ഷേമ വകുപ്പ് 2013 ജൂൺ 14 ന് പുറപ്പെടുവിച്ച സർക്കുലറാണ്. ചൈൽഡ് മാര്യേജ് ആക്ട് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി എത്താത്തപക്ഷം മുസ്ലിം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ വിവാഹ രജിസ്ട്രാർക്ക് ഈ സർക്കുലർ നിർദ്ദേശം നൽകുന്നു. ശൈശവ വിവാഹം നടത്തുന്നതിനെ ഇത് പ്രോത്സാഹിപ്പിക്കുമെന്ന് രാഷ്ട്രീയ കക്ഷികളും മുസ്ലീം വനിത സംഘടനകളും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു ഭേദഗതിക്കു ശേഷം, 28 ജൂൺ 2013 വരെ നടന്ന പ്രായപൂർത്തിയാകാത്ത വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാം. [1] [2] സുപ്രീം കോടതിയും അംഗീകരിച്ച സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി (ചൈൽഡ് മാര്യേജ് ആക്ട് പ്രകാരം 18 വയസ്സ്), മുസ്ലീം നിയമത്തിന്റെ ലംഘനം ആണെന്ന് അവകാശപ്പെട്ടു കൊണ്ട് [3]കേരളത്തിലെ ഒമ്പത് പ്രമുഖ മുസ്ലീം സംഘടനകൾ സമൂഹ വിവാഹം, പ്രായപരിധി നിർണ്ണയിക്കൽ, [4] [5] നിന്നും തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിയമനടപടികൾ സ്വീകരിച്ചു.

പശ്ചാത്തലം[തിരുത്തുക]

മുസ്ലീം വ്യക്തിനിയമത്തിന് വിരുദ്ധമാണെന്ന കാരണത്താൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) ശൈശവ വിവാഹ നിയമത്തെ എതിർക്കുന്നു.[6] [7] 2012 ൽ, കേരളത്തിലെ മലപ്പുറം ജില്ലയിൽ സമഗ്ര ശിശുവികസന പദ്ധതി, 13 മുതൽ 18 വയസ്സിൽ വിവാഹം കഴിച്ച, 3400 പെൺകുട്ടികളുടെ ഇടയിൽ നടത്തിയ, ഒരു സർവേ പ്രകാരം, 2,800 പേർ മുസ്ലിങ്ങളും. 2008 ലെ ശൈശവ വിവാഹങ്ങളിലെ കണക്ക് പ്രകാരം 4,955 വധുക്കളിൽ 4,249 പേരും മുസ്ലീങ്ങളാണ്. [8] ഭൂരിഭാഗം മുസ്ലീം മത സംഘടനകളും പുരോഹിതരും സർക്കാർ സർക്കുലറിനെ അനുകൂലിച്ചെങ്കിലും മുസ്ലീം സ്ത്രീ സംഘടനകൾ സർക്കുലറിനെ എതിർത്തു. [9]

ഉദാഹരണങ്ങൾ[തിരുത്തുക]

13 ജൂൺ 2013 ൽ, യു.എ.ഇയിൽ താമസിക്കുന്ന 28 വയസുള്ള ജസീം മുഹമ്മദ് അബ്ദുൾ കരീം അബ്ദുൾഹമീദ് എന്നയാൾ 17 വയസ്സുള്ള ഒരു പെൺകുട്ടിയെ മലപ്പുറത്ത് ഒരു അനാഥാലയത്തിൽ നിന്ന് വിവാഹം കഴിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം അദ്ദേഹം രാജ്യം വിട്ട് പോയതിനുശേഷം, ട്രിപ്പിൾ തലാക്ക് സമ്പ്രദായത്തിൽ ടെലിഫോൺ വഴി വിവാഹബന്ധം വേർപെടുത്തി. [10] ശൈശവ വിവാഹത്തിന് എതിരേ പൊതുവികാരം രൂപപ്പെടുന്നതിന് ഈ സംഭവം കാരണമായതായി കരുതപ്പെടുന്നു. [11]പിന്നീട് കേരള ഹൈക്കോടതി ഇടപെട്ടു കണ്ണൂർ സ്വദേശിയായ 14 വയസ്സുള്ള മറ്റൊരു പെൺകുട്ടിയുടെ വിവാഹം നിർത്തിവച്ചു. [12]

Film[തിരുത്തുക]

ആര്യാടൻ ഷൗക്കത്തിന്റെ ഈ വിഷയത്തെക്കുറിച്ചുള്ള ചിത്രം, പാഠം ഒന്ന്: ഒരു വിലാപം , ദേശീയ ശ്രദ്ധ നേടി. [13]

പ്രതിപക്ഷം[തിരുത്തുക]

ശൈശവ വിവാഹം നിരോധന നിയമത്തിൽ പെൺകുട്ടികൾക്ക് നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വിവാഹപ്രായം നിയമപരമായി ചോദ്യം ചെയ്യാനുള്ള മുസ്ലീം സംഘടനകളുടെ നീക്കത്തിനെതിരെ എസ്എഫ്ഐ സംസ്ഥാനത്തുടനീളമുള്ള കോളേജുകളിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു. [14] [15]

ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താനും മുസ്ലീം പെൺകുട്ടികളുടെ വിവാഹ പ്രായം കുറച്ചുകൊണ്ട് വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിക്കാനും സമൂഹത്തെ ധ്രുവീകരിക്കാനാണ് ഐയുഎംഎൽ ശ്രമിക്കുന്നതെന്ന്, സിപിഐ(എം)  സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു.[16] മുസ്ലീം പെൺകുട്ടികളുടെ വിവാഹ പ്രായം കുറയ്ക്കാനുള്ള ചില മുസ്ലീം സംഘടനകളുടെ നീക്കത്തെ പ്രതിപക്ഷ നേതാവും കേരളത്തിലെ മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ അപലപിച്ചു,.[17] കേരള വനിതാ കമ്മീഷനും ശൈശവ വിവാഹത്തെ അപലപിച്ചു. [18]

റഫറൻസുകൾ[തിരുത്തുക]

 1. "Underage marriage among Muslims in Kerala ignites debate - Indian Express". Archive.indianexpress.com. 2013-10-03. ശേഖരിച്ചത് 2014-06-10.
 2. Ananthakrishnan G. (2013-06-24). "Child marriage row in Kerala". Telegraphindia.com. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-06-10.
 3. "Marriage Age Row: CPI(M) Says IUML Behind Move". Outlookindia.com. ശേഖരിച്ചത് 2014-06-12.
 4. "Keralite Muslim group wants Supreme Court to legalise child marriage". daily.bhaskar.com. 2013-09-22. ശേഖരിച്ചത് 2014-06-12.
 5. "Muslim groups want minimum marital age scrapped : Featured, News - India Today". Indiatoday.intoday.in. 2013-09-22. ശേഖരിച്ചത് 2014-06-12.
 6. Special Correspondent (2013-09-22). "Muslim groups oppose ban on child marriage". The Hindu. ശേഖരിച്ചത് 2014-06-10.
 7. "Muslim organizations in Kerala root for under-18 marriage - The Times of India". Timesofindia.indiatimes.com. 2013-09-22. ശേഖരിച്ചത് 2014-06-12.
 8. C A, Sindhu (22 January 2014). "Abandoned Muslim wives Victims of early marriage". shodhganga.inflibnet.ac.in/. ശേഖരിച്ചത് 15 February 2019.
 9. "Legalising underage marriage is Indian Union Muslim League's new ploy to gain political mileage in Kerala : NATION - India Today". Indiatoday.intoday.in. ശേഖരിച്ചത് 2014-06-10.
 10. Special Correspondent (2013-11-23). "Child marriage: plea to extradite Arab national". The Hindu. ശേഖരിച്ചത് 2014-06-10.
 11. R K Nair (2013-10-18). "The politics of child marriage | Business Line". Thehindubusinessline.com. ശേഖരിച്ചത് 2014-06-12.
 12. "Court stops a 14-year-old girl from married off - The Times of India". Timesofindia.indiatimes.com. 2013-08-31. ശേഖരിച്ചത് 2014-06-12.
 13. R Gopakumar, THIRUVANANTHAPURAM, June 19, DHNS:. "Child marriages high in Kerala". Deccanherald.com. ശേഖരിച്ചത് 2014-06-10.{{cite web}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
 14. "SFI organises protest meetings". The New Indian Express. ശേഖരിച്ചത് 2014-06-12.
 15. "SFI call on marriage age of girls". The Hindu. 2013-09-24. ശേഖരിച്ചത് 2014-06-12.
 16. "Marriageable age: Pinarayi flays IUML". The New Indian Express. ശേഖരിച്ചത് 2014-06-12.
 17. "Outfits under IUML patronage challenging law of the land: VS". The New Indian Express. ശേഖരിച്ചത് 2014-06-12.
 18. "Officers must take proactive steps to check child marriages". The New Indian Express. ശേഖരിച്ചത് 2014-06-12.