കേരളത്തിലെ പാലങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ 2017ൽ ആകെ 2249 പാലങ്ങളുണ്ട്. അവയിൽ നല്ല പാലങ്ങൾ 603 എണ്ണം മാത്രമേയുള്ളു. പൊതുമരാമത്ത് നടത്തിയ കണക്കെടുപ്പിലാണ് ഇതു കണ്ടെത്തിയത്. അറ്റകുറ്റപ്പണി വേണ്ടവ 1281. ബലപ്പെടുത്തേണ്ടത് 200 എണ്ണം. വീതികൂട്ടൽ ഉൾപ്പെട്ടെ പുനർനിർമ്മാണം ആവശ്യമുള്ളത് 165 എണ്ണം. 2017 മാർച്ചിൽ ആണു പരിശോധന നടത്തിഅയത്. ബലപ്പെടുത്തേണ്ട പാലങ്ങളിൽ ഏറ്റവും കൂടുതൽ തൃശ്ശൂരിൽ ആണ്. 31 എണ്ണം. പുനർനിർമ്മാണം ഏറ്റവും കൂടുതൽ വേണ്ടത് കണ്ണൂർ ആണ്. 22 എണ്ണം. പത്തനംതിട്ടയിലെ 21 പാലങ്ങൾ പുനർനിർമ്മിക്കേണ്ടതുണ്ട്. കൊല്ലത്ത് 18 എണ്ണവും പുനർനിർമ്മിക്കണം.

നല്ലപാലങ്ങൾ ഏറ്റവും കൂടുതലുള്ളത്, കോട്ടയത്ത്: 128 എണ്ണം. 305 പാലങ്ങളാണ് കോട്ടയത്തുള്ളത്. പത്തനംതിട്ടയിൽ 88 നല്ല പാലങ്ങളും ആലപ്പുഴയിൽ 86 നല്ല പാലങ്ങളുമുണ്ട്. [1]

മരാമത്ത് ഡിവിഷൻ ആകെ നല്ലത് അറ്റകുറ്റപ്പണി ആവശ്യമായത് ബലപ്പെടുത്തേണ്ടത് പുനർനിർമ്മിക്കേണ്ടത്
തിരുവനന്തപുരം 198 58 110 15 15
കൊല്ലം 152 50 77 7 18
പത്തനംതിട്ട 174 88 50 15 21
ആലപ്പുഴ 195 86 65 36 8
കോട്ടയം 305 128 141 20 16
ഇടുക്കി 127 18 90 12 7
മൂവാറ്റുപുഴ 84 1 73 9 1
എറണാകുളം 85 21 52 7 5
തൃശ്ശൂർ 155 15 104 27 9
പാലക്കാട് 180 23 145 0 12
മഞ്ചേരി 147 31 86 24 6
കോഴിക്കോട് 138 36 64 23 15
വടകര 9 1 4 4 0
വയനാട് 68 28 31 0 9
കണ്ണൂർ 170 7 141 0 22
കാസർകോട് 62 12 48 1 1
ആകെ 2249 603 1281 200 165

[2] [3]

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-04. Retrieved 2018-01-04.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-04. Retrieved 2018-01-04.
  3. https://web.archive.org/web/20180109035452/http://www.keralapwd.gov.in/index.php. Archived from the original on 2018-01-09. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_പാലങ്ങൾ&oldid=3803441" എന്ന താളിൽനിന്ന് ശേഖരിച്ചത്