കേരളത്തിലെ ജാതിവ്യവസ്ഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മനുഷ്യർ സമൂഹമായി ജീവിക്കാൻ തുടങ്ങിയ ചരിത്രാതീതകാലം മുതലേ ഉള്ള ഒരു സങ്കൽപ്പം ആണ് ജാതി.അതിന്റെ ഉത്ഭവം ചില സംഘം ആളുകൾ, ഒരു പ്രത്യേക ജോലി ചെയ്യാൻ തുടങ്ങിയതു മുതലായിരിക്കാം. പിന്നീട് തലമുറകളായി അവർ ആ ജോലി തന്നെ ചെയ്തു. അതുകൊണ്ട് അവർക്ക് ജാതിയടിസ്ഥാനത്തിലുള്ളതോ, ജോലി സൂചകമായോ ഉള്ള വിളിപ്പേരുണ്ടായി.

ഹിന്ദുമതം ഇൻഡ്യയിലെ പ്രധാന മതമായി തീരുന്നതിനു മുമ്പു തന്നെ ചാതുർ വർണ്ണ്യം പ്രാബല്യത്തിൽ വന്നിരുന്നു. ചാതുർ വർണ്ണ്യം ഇന്നത്തെ രീതിയിലുള്ള ജാതികളായി പരിണമിച്ചത് എന്നാണെന്നു വ്യക്തമായി പറയുവാൻ സാധിക്കില്ല. ഈ ചാതുർ വർണ്ണ്യ വ്യവസ്ഥിതി ഒരു ന്യൂനപക്ഷത്തിനുള്ളിൽ ഒതുങ്ങി നിന്നു. ഭൂരിപക്ഷം വരുന്ന ആളുകൾ ഇതിനു പുറത്തായിരുന്നു. ചതുർ വർണ്ണ്യത്തിനുള്ളിലുള്ളവരെ സവർണ്ണർ എന്നും, പുറത്തുള്ളവരെ അവർണ്ണർ എന്നും വിളിച്ചു.

ജാതി വ്യവസ്ഥ[തിരുത്തുക]

ബ്രാഹ്മണരുടെ കുടിയേറ്റത്തോടെയാണ് കേരളത്തിൽ ജാതിവ്യവസ്ഥയും ജന്മിത്തവും രൂപംകൊള്ളുന്നത്. സംഘകാലഘട്ടത്തിൽ കേരളത്തിൽ ജാതിവ്യവസ്ഥ രൂപപ്പെട്ടിരുന്നില്ല. അധിവാസകേന്ദ്രങ്ങളുടെയും തൊഴിലിന്റെയും അടിസ്ഥാനത്തിൽ ജനങ്ങൾ വിവിധ പേരുകളിൽ അറിയപ്പെട്ടിരുന്നെങ്കിലും സവർണർ എന്നോ അവർണരെന്നോ ഉള്ള വിഭജനം സമൂഹത്തിൽ നിലനിന്നിരുന്നില്ല. ബ്രാഹ്മണൻ എന്ന പദംപോലും സംഘകൃതികളിൽ കാണുന്നില്ല. എന്നാൽ പില്ക്കാലത്ത് വടക്കേയിന്ത്യയിൽ നിന്നും ബ്രാഹ്മണർ കേരളത്തിൽ കുടിയേറാൻ ആരംഭിച്ചതോടെയാണ് ഇവിടെ ജാതികേന്ദ്രീകൃതമായൊരു സമൂഹം രൂപം കൊള്ളുന്നത്. സംഘകാലഘട്ടത്തിന്റെ ആരംഭത്തിൽത്തന്നെ കേരളത്തിൽ ബ്രാഹ്മണരുടെ കുടിയേറ്റം ആരംഭിച്ചിരുന്നതായി സംഘംകൃതികൾ സൂചന നല്കുന്നുണ്ട്. വൈദികപാരമ്പര്യത്തിൽ അഭിരമിച്ചിരുന്ന ബ്രാഹ്മണർ രാജാക്കന്മാരുടെയും ധനികരുടെയും ഐശ്വര്യത്തിനു വേണ്ടി യാഗാദികർമങ്ങൾ നടത്തിക്കൊണ്ടായിരുന്നു സമൂഹത്തിൽ അവരുടെ ആധിപത്യം സ്ഥാപിച്ചെടുത്തത്. ആര്യന്മാരുടെ തെക്കോട്ടുള്ള വരവ് ആദ്യം വളരെ പരിമിതമായ തോതിലായിരുന്നു. ചെറിയ സംഘങ്ങളായി ഇന്ത്യയുടെ കിഴക്കേതീരം വഴി തെക്കോട്ടുള്ള ആ കുടിയേറ്റം നാല് തലമുറകളിലൂടെയാണ് സംഭവിച്ചത്

ലോകത്തു പലയിടത്തും നിലവിലുണ്ടായിരുന്ന ജാതികളിൽ, വലിയ ഉച്ചനീചത്വങ്ങളോ, തൊട്ടുകൂടായ്മയോ, തീണ്ടിക്കൂടായ്മയോ ഉണ്ടായിരുന്നില്ല. പക്ഷെ ഹിന്ദുമതത്തിലെ ജാതികളിൽ അത് ഒരു നിയമം പോലെ അടിച്ചേൽപ്പിച്ചു. അതാണ് ജാതി വ്യവസ്ഥ.

കേരളത്തിൽ ബ്രാഹ്മണർ സ്ഥാപിച്ച ജാതിവ്യവസ്ഥയിൽ ക്ഷത്രിയരും വൈശ്യരും ഉണ്ടായിരുന്നില്ല. ബ്രാഹ്മണരുടെ കുടിയേറ്റ കാലത്ത് അവരുടെ പൗരോഹിത്യവും ഉപദേശവും സ്വീകരിക്കാനും അവരുടെ വൈദിക പാരമ്പര്യം അംഗീകരിക്കാനും തയ്യാറായ ഭരണാധികാരികളെ പില്ക്കാലത്ത് ബ്രാഹ്മണൻ ക്ഷത്രിയപദവി നല്കി അധികാരത്തിൽ പുനഃപ്രതിഷ്ഠിക്കുകയായിരുന്നെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

രാജവാഴ്ചയുടെയും ജന്മിത്തത്തിന്റെയും നാടുവാഴിത്തത്തിന്റെയും ആധിപത്യകാലഘട്ടത്തിൽ ജാതിവ്യവസ്ഥ കൂടുതൽ ശക്തിപ്പെടുകയും രാജാക്കന്മാരും ദേശവാഴികളും നാടുവാഴികളും അവരുടെ സാമന്തന്മാരും ഉൾപ്പെട്ട ഭരണവർഗവും സവർണരും ജാതിവ്യവസ്ഥയുടെ പരിപാലകരും സംരക്ഷകരുമായി വർത്തിക്കുകയും ചെയ്തു. ജാതിനിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നതിൽ ഇവർ ബദ്ധശ്രദ്ധരായിരുന്നു. ജാതിനിയമങ്ങൾ സമൂഹത്തെ  സവർണരെന്നും അവർണരെന്നും രണ്ടായി വിഭജിക്കുക മാത്രമല്ല അധികാരം, സമ്പത്ത്, പദവി എന്നിവ സവർണർക്ക് ചൂഷണം ചെയ്യാൻ അവസരമൊരുക്കുകയും അവർണരെ നീചജാതികളായി ചിത്രീകരിച്ച് അവരുടെ പൗരാവകാശങ്ങൾപോലും നിഷേധിക്കുകയും ചെയ്തുപോന്നു.

ചില ജാതികൾ ഉയർന്നവരെന്നും, ചിലർ താഴ്ന്നവരെന്നും, ബ്രാഹ്മണർ തീരുമാനിച്ചു.  ആരാധനാലയത്തിൽ പ്രവേശിക്കാനോ, ദൈവങ്ങളെ ആരാധിക്കാനോ ചാതുർവർണ്യത്തിനു പുറത്തുള്ളവരെ അനുവദിച്ചില്ല.കേരളത്തിൽ രൂപംകൊണ്ട ജാതിവ്യവസ്ഥ ആചാരക്രമമനുസരിച്ചും സ്വജാതിയിൽ വിവാഹം, തീണ്ടൽ, തൊടീൽ, ആഹാരക്രമം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു. അയിത്താചാരമായിരുന്നു കേരളത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെ മറ്റൊരു പ്രത്യേകത.  ജാതിവ്യവസ്ഥ അതിന്റെ മുകൾത്തട്ടിൽപ്പെട്ട സവർണവിഭാഗങ്ങൾക്ക് അധികാരവും സമ്പത്തും പദവിയും ചൂഷണം ചെയ്യാൻ അവസരം സൃഷ്ടിച്ചപ്പോൾ അടിത്തട്ടുകാർക്ക് അടിസ്ഥാന പൗരാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടുകൊണ്ടാണ് നിലനിന്നത്. അടിത്തട്ടുകാരുടെ സാമീപ്യം പോലും അശുദ്ധിയുണ്ടാക്കുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നതിനാൽ, സഞ്ചാരസ്വാതന്ത്ര്യം പോലും ഇവർക്ക് നിഷേധിക്കപ്പെട്ടിരുന്നു.

കേരളത്തിൽ നിലവിൽ ഉള്ള ജാതികൾ[തിരുത്തുക]

ബ്രാഹ്മണവർണത്തിൽ(നമ്പൂതിരി) ജാതി 8[തിരുത്തുക]

ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ[തിരുത്തുക]

എട്ടു ബ്രാഹ്മണ ഉപജാതിക്കാരിൽ ഏറ്റവും ഉന്നതസ്ഥാനീയർ തമ്പ്രാക്കളാണ്. മഹാരാജാവുപോലും ആദരിക്കുകയും ഭയഭക്തിബഹുമാനത്തോടെ കാണുകയും ചെയ്ത ശ്രഷ്ഠന്മാരാണ് തമ്പ്രാക്കൾ . മുറജപത്തിനെത്തുന്ന ആഴ്വാഞ്ചേരി തമ്പ്രാക്കളെ തിരുവിതാംകൂർ മഹാരാജാവ് ഉപചരിക്കുന്നതിന്റെ വിവരണം കാണിപ്പയ്യൂരിന്റെ സ്മര ണകളിലുണ്ട് . ( ആഴ്വാഞ്ചേരി തമ്പ്രാക്കൾക്കു സ്വർണം കൊണ്ടുള്ള പൂജാപാത്രങ്ങളും രണ്ടായിരം പണവുമാണ് സമ്മാനമായി കൊടുക്കുന്നത് , മറ്റെല്ലാ നമ്പൂതിരിമാരും കവടിയാറിലോ പത്മതീർഥത്തിനടുത്തുള്ള കൊട്ടാരത്തിലോ ചെന്ന് രാജാവിന്റെ കൈയിൽനിന്ന് സമ്മാനങ്ങൾ വാങ്ങി പോരികയാണ് പതിവ് . എന്നാൽ തമ്പാക്കൾക്കങ്ങനെയല്ല . നേരേമറിച്ചാണ് . മഹാരാജാവ് തമ്പ്രാക്കൾ താമസിക്കുന്ന കരപ്പുക്കോയിക്കലേക്കു വരുന്നു . തമ്പ്രാക്കൾ എഴുന്നേല്ക്കുകയില്ല . ആവണപ്പലകമേൽ ഇരിക്കുകയേ ചെയ്യൂ. തമ്പ്രാക്കൾക്കുള്ള സമ്മാനങ്ങൾ കൈയ്യിൽകൊടുക്കുകയല്ല ; അദ്ദേഹത്തിന്റെ മുൻപിൽ തിരുമുൽക്കാഴ്ച്ചയായി വെച്ച് പ്രദക്ഷിണംവെച്ച് നമസ്കരിക്കുകയാണ് പതിവ് . ഇരുന്ന് കൊണ്ടുതന്നെ മഹാരാജാവിനെ അനുഗ്രഹിക്കുകയും ചെയ്യുന്നു .

അഷ്ടഗൃഹത്തിൽ ആഢ്യന്മാർ[തിരുത്തുക]

തപസ്വികളും വേദപണ്ഡിതന്മാരും പ്രഭുക്കളുമാണിവർ .വേദങ്ങളും വേദാന്തങ്ങളും പഠിച്ചവർ, നമ്പൂതിരിപ്പാടുമാർ.

വിശിഷ്ഠർ[തിരുത്തുക]

സന്ന്യാസവും യാഗം ചെയ്യലും - ചെയ്യിക്കുകയും ചെയ്യുന്ന വൈദികബ്രാഹ്മണരാണിവർ . അടിതിരി ( ആധാനം ) , സോമയാജിപ്പാട് ( സോമയാഗം ) , അക്കിത്തിരി ( അതി രാത്രം ) എന്നിവർ ഈ വിഭാഗത്തിൽപ്പെടുന്നു .

സാമാന്യർ[തിരുത്തുക]

വേദാദികളെ അഭ്യസിക്കുന്നവരും ക്ഷേത്രത്തിൽ - തന്ത്രിസ്ഥാനം വഹിക്കുന്നവരുമാണിവർ . നമ്പൂതിരി

ജാതി മാത്രർ[തിരുത്തുക]

ഇവർക്കു വേദാധ്യയനത്തിന് അർഹതയില്ലാത്തവരാണ് . അഷ്ടവൈദ്യന്മാരും(മൂസ്സ്‌) മറ്റു വൃത്തികൾ അനുഷ്ഠിക്കുന്നവരും വേദം ത്യജിച്ച്‌ യുദ്ധകാര്യങ്ങളിൽ ഏർപ്പെട്ട വാൾനമ്പി, നമ്പിടി, നമ്പ്യാതിരി എന്നീ ചെറുവിഭാഗങ്ങൾ ഈ വിഭാഗത്തിൽപ്പെടുന്നു.

സാങ്കേതികന്മാർ[തിരുത്തുക]

ആദ്യം മലയാളം ഉപേക്ഷിച്ചുപോയവരും പിന്നീട് തിരികെ വന്നവരുമായ ബ്രാഹ്മണരാണ് അവർ . എമ്പ്രാന്തിരിമാരും പോറ്റിമാരും ഇതിൽപ്പെടും . ശാന്തിയും പരികർമവും ഇവരുടെ വൃത്തിയാണ് .

പാപഗ്രസ്ഥർ[തിരുത്തുക]

ഉന്നത സ്ഥാനീയർക്കെതിരെ പ്രവർത്തിച്ചതിന് ശാപം കിട്ടിയവർ.

പാപിഷ്ഠന്മാർ[തിരുത്തുക]

വൈദികസംസ്കാരം സ്വീകരിക്കാത്തവർക്കും ശൂദ്രനായൻമാർക്കും വേണ്ടി വേദ പൗരോഹിത്യം നിർവഹിച്ചവർ, ഊരിലെ പരിഷമൂസ് , ശൂദ്രപൗരോഹിത്യം വഹിക്കുന്നവർ. ശൂദ്ര പൗരോഹിത്യം നടത്തുന്ന ഇളയതുമാർ/നമ്പ്യാതിമാർ, മൂത്തത്‌(മൂസ്സത്‌) ഈ വിഭാഗം ആണ്.

അന്തരാള ജാതി (15)[തിരുത്തുക]

അന്തരാളജാതിയിൽ 15 വിഭാഗക്കാർ പെടുന്നു . ബ്രാഹ്മണരിൽനിന്ന് താഴെ നില്ക്കുന്നവരും ശൂദ്രന്മാരിൽ മേലേയുമുളള മധ്യസ്ഥിതിയിൽ പെടുന്നവരാകകൊണ്ട് അന്തരാളന്മാരെന്നു പറയുന്നു . അമ്പലങ്ങളിലെ കഴകവൃത്തിയും അടിയന്തരവൃത്തികളും ചെയ്യുന്നവർ ആയതിനാൽ അമ്പലവാസികൾ എന്ന് പൊതുവേ അറിയപ്പെടുന്നു.

അടികൾ[തിരുത്തുക]

ഭദ്രകാളിക്കാവുകളിൽ ഉഗ്രപൂജകൾ ചെയ്തു ബ്രാഹ്മണ്യം നഷ്ടപ്പെട്ടവരാണ് അമ്പലവാസിത്വം സംഭവിച്ച അടികൾ.

പുഷ്പകന്മാർ[തിരുത്തുക]

ക്ഷേത്രപൂജയ്ക്ക് പൂക്കളൊരുക്കുന്ന പുഷ്പകന്മാർ . പൂണൂൽ ധാരികൾ. വിളക്കെടുപ്പുകാരും സംസ്കൃതധ്യയനം നടത്തുന്നവരും. ഷോഡശസംസ്കാരമുള്ള ഒരു ജാതി

നമ്പീശൻ[തിരുത്തുക]

പൂണൂൽ ധാരികൾ. കഴകം, അധ്യാപനം കുലത്തൊഴിൽ. വേദാധികാരമില്ല. ഷോഡശസംസ്കാരമുള്ള ഒരു ജാതി

പൊതുവാൾ[തിരുത്തുക]

സോപാനസംഗീതവും കഴകവൃത്തിയും ചെയ്യുന്നവർ

പൂപ്പള്ളി[തിരുത്തുക]

ഷോഡശസംസ്കാരമുള്ള ഒരു ജാതി

പിഷാരടി[തിരുത്തുക]

പൂണൂൽ ഇല്ല. കഴകവും സംസ്കൃതധ്യയനവും കുലത്തൊഴിൽ

വാര്യർ[തിരുത്തുക]

കഴകവൃത്തി. വേദാധികാരമില്ല.

ചാക്യാർ[തിരുത്തുക]

കൂത്ത്‌, കൂടിയാട്ടം നടത്തുന്ന പൂണൂൽ ധാരികൾ

മിഴാവു നമ്പ്യാർ, തീയ്യാടി നമ്പ്യാർ[തിരുത്തുക]

പൂണൂൽ ധാരികൾ. മിഴാവ്‌ കൊട്ടുന്നവരും അയ്യപ്പൻ തീയാട്ട്‌ നടത്തുന്നവരും

മാരാർ[തിരുത്തുക]

സോപാനസംഗീതവും ചെണ്ടകൊട്ടും ഉപജീവനം ആക്കിയവർ

തീയാട്ടുണ്ണി[തിരുത്തുക]

ഭദ്രകാളിപ്രസാദത്തിനായി തിയ്യാട്ടു കഴിക്കുന്നവരാണ് തിയ്യാട്ടുണ്ണി

ദൈവമ്പാടി/ബ്രാഹ്മണി[തിരുത്തുക]

കളമെഴുത്ത്‌ പാട്ട്‌ നടത്തുന്ന സമുദായം

പിടാരന്മാർ[തിരുത്തുക]

ഭദ്രകാളിക്കാവുകളിൽ മദ്യമാംസാദികളെക്കൊണ്ട് പൂജ ചെയ്യുന്നവരാണ് പിടാരന്മാർ ,

കുരുക്കൾ[തിരുത്തുക]

ക്ഷേത്രങ്ങളിൽ പാൽ , നെയ്യ് എന്നിവ ഒരുക്കിക്കൊടുക്കുന്നവരാണ് കുരുക്കൾ

നാട്ടുപട്ടൻ[തിരുത്തുക]

ക്ഷേത്രങ്ങളിൽ മാലകെട്ട് , അടിച്ചുതളി എന്നിവ നടത്തുന്നവരാണ് നാട്ടുപട്ടൻ.

ശൂദ്രർ (നായർ)[തിരുത്തുക]

ശൂദ്രവർണത്തിൽ 22 ജാതികൾ ഉള്ളതായി പറയുന്നു . അതിൽ പ്രഥമസ്ഥാനത്തു വരുന്നത്:

സാമന്തൻ നായർ[തിരുത്തുക]

സാമന്ത ക്ഷത്രിയരുടെ കീഴിൽ ചെറുനാട്ടുരാജ്യങ്ങൾ ഭരിക്കുന്നവർ. ഏറാടി, വെള്ളോടി, ഉണ്ണിത്തിരി, നെടുങ്ങാടി, കിടാവ്‌, നായനാർ, അടിയോടി, മൂപ്പിൽ നായർ കുടുംബങ്ങൾ.

കിരിയത്തിൽ നായർ[തിരുത്തുക]

മലബാറിലെ നാടുവാഴികളും സേനാധിപന്മാരുമായ സ്ഥാനിനായന്മാരാണിവർ . ഇവരെ നമ്പ്യാർ, കുറുപ്പ്‌ എന്നീ സ്ഥാനപ്പേരുകൾ നല്കി വിളിക്കാറുണ്ട്.

ഇല്ലത്തു നായർ[തിരുത്തുക]

ഇല്ലങ്ങളോട്‌ ചേർന്ന് ഗാർഹികവും മതപരവുമായ സേവനങ്ങൾക്ക്‌ നമ്പൂതിരിമാരെ ആശ്രയിച്ചിരുന്ന തിരുവിതാംകൂറിലെ ആഢ്യനായന്മാർ. മന്ത്രിമാരും മാടമ്പികളും സൈനികരും ആയിരുന്നു. പിള്ള, തമ്പി, ഉണ്ണിത്താൻ, കൈമൾ, കർത്താവ്, കാരണവർ എന്നൊക്കെ സ്ഥാനപ്പേരുണ്ട്‌.

സ്വരൂപത്തിൽ നായർ/ചേർന്ന നായർ[തിരുത്തുക]

സാമന്ത നാടുവാഴി കുടുംബവുമായി ബന്ധപെട്ടു വർത്തിച്ചിരുന്ന പടനായന്മാരും ഉദ്യോഗസ്ഥരും ജന്മിമാരും ആയിരുന്നു ഇവർ. മേനോൻ, അച്ചൻ, പണിക്കർ എന്നിങ്ങനെ പദവികൾ ഉണ്ട്‌.

മേൽപ്പറഞ്ഞവയാണ്‌ മുന്നോക്ക നായർ ഉപജാതികൾ.

പിന്നാക്ക ശൂദ്രർ താഴെ പറയും വിധം:

പാദമംഗലം[തിരുത്തുക]

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കുടിയേറിയ ഒരു വിഭാഗമാണ്‌ പാദമംഗലക്കാർ. ഇവരെ യഥാർത്ഥ നായന്മാർ ആയി ഇല്ലത്തുകാരോ സ്വരൂപക്കാരോ കാണുന്നില്ല. ദേവന്റെ കാല്ക്കൽവച്ച് മംഗല്യസൂത്രം കഴുത്തിൽ അണിഞ്ഞിരുന്നതുകൊണ്ടാകാം ഇവർ പാദമംഗലക്കാർ എന്നറിയപ്പെട്ടത് എന്നു കരുതപ്പെടുന്നു. പാദമംഗലക്കാർ ക്ഷേത്രജോലികൾ ചെയ്യുന്നവരാണ്. ഘോഷയാത്രയിൽ ഇവർ വിളക്കുപിടിക്കും.

തമിഴ്പാദം[തിരുത്തുക]

തമിഴ്‌ വംശജർ. ക്ഷേത്രജോലികൾ ചെയ്യുന്നവർ

പള്ളിച്ചാൻ[തിരുത്തുക]

പള്ളിച്ചാൻ നമ്പൂതിരിയുടെയും സ്ഥാനി നായന്മാരുടെയും പല്ലക്കു ചുമക്കും.

വട്ടക്കാടൻ/ചക്കാലൻ/വണിയൻ[തിരുത്തുക]

ജോലി എണ്ണ ആട്ടലാണ്.

ഓടത്ത്[തിരുത്തുക]

ഓടുണ്ടാക്കുന്നവനോ വഞ്ചി തുഴയുന്നവനോ ആണ്.

അത്തിക്കുറിശ്ശിമാരാൻ[തിരുത്തുക]

അത്തിക്കുറിശ്ശി മറ്റു നായർമാരെ പുലയിൽനിന്നും ശുദ്ധീകരിക്കുന്നവരാണ്. അത്തിക്കുറിശ്ശി (പട്ടിലോൻ, ചീതകൻ) ആണ് നമ്പൂതിരിമാരുടെ ശവമെടുക്കുന്ന കോണി കെട്ടൽ തുടങ്ങി, സംസ്കരിച്ച സ്ഥലം വെടിപ്പാക്കൽ വരെ ചെയ്യുന്നത്. പിണ്ഡം കഴിയുംവരെ ക്രിയകളിൽ തുണചെയ്യാൻ ഇക്കൂട്ടർ വേണമെന്നുണ്ട്. കുളക്കടവിലെ ക്രിയയിൽ നമ്പൂതിരിയുടെ കൈയിലേക്ക് എള്ളും പൂവും ഇടുന്നത് അത്തിക്കുറിശ്ശി. ചൌളം, ഗോദാനം, സമാവർത്തനം എന്നിവയ്ക്കിടയിൽ, അത്തിക്കുറിശ്ശിക്കു മനയ്ക്കലെ വടക്കിനിയിൽ കയറി ഒരു മന്ത്രം കേൾക്കാം. നടുമുറ്റം ഒതുക്കൽ, ശവം വഹിക്കാനുള്ള മുളങ്കോണി ഉണ്ടാക്കൽ എന്നിവ അത്തിക്കുറിശ്ശിയുടെ ചുമതലയായിരുന്നു.

അന്തുരാൻ[തിരുത്തുക]

കലം ഉണ്ടാക്കുന്നവർ. അന്തൂരാനെ കലംകൊട്ടി എന്നും പറയും.

ഇടച്ചേരി[തിരുത്തുക]

ഇടച്ചേരി ഇടയന്മാരായിരുന്നു.

ചെമ്പുകൊട്ടി[തിരുത്തുക]

ചെമ്പുപാത്രം നിർമ്മാണം

ചെട്ടി/രാവരി/തരകൻ[തിരുത്തുക]

വ്യാപാരികൾ

മതവൻ/പുളിയത്ത്‌[തിരുത്തുക]

സേവകർ

മാരാൻ[തിരുത്തുക]

ചെണ്ടകൊട്ടിയും സോപാനസംഗീതം നടത്തിയും ജീവിക്കുന്നവർ. വടക്ക്‌ അമ്പലവാസി മാരാർ

ചാലിയൻ[തിരുത്തുക]

വസ്ത്രനിർമ്മാണം

വെളുത്തേടൻ/വണ്ണത്താൻ[തിരുത്തുക]

നായന്മാരുടെ അലക്കുകാർ

വിളക്കിത്തല[തിരുത്തുക]

നമ്പൂതിരി, നായന്മാരുടെ ക്ഷുരകർ. ഇവരുടെ ഭാര്യമാർ വയറ്റാട്ടികൾ ആയിരുന്നു.

മണിയാണി/കോലായർ[തിരുത്തുക]

പശുപരിപാലകർ

ഊരാളി[തിരുത്തുക]

തുളുനാട്ടിൽ നിന്നും വന്ന് നായരായവർ

കുളങ്ങര[തിരുത്തുക]

വേട്ടയ്ക്കൊരുമകൻ, ഭദ്രകാളി, അയ്യപ്പക്ഷേത്രങ്ങളിലെ പാട്ടുകാർ

ശില്പി ജാതി 6[തിരുത്തുക]

നിർമ്മാണപ്രവൃത്തിയിലേർപ്പെട്ടിട്ടുള്ള ശില്പജാതികൾ ആറെണ്ണമാണ് .

ആശാരി[തിരുത്തുക]

കല്ലാശാരി[തിരുത്തുക]

മൂശാരി[തിരുത്തുക]

തട്ടാൻ[തിരുത്തുക]

കൊല്ലൻ[തിരുത്തുക]

ഈർച്ചത്തച്ചൻ[തിരുത്തുക]

പതിത ജാതി 10[തിരുത്തുക]

പതിതജാതിക്കാർ പത്ത് ആകുന്നു .

കണിയാൻ[തിരുത്തുക]

വിൽകുറുപ്പ്[തിരുത്തുക]

വേലൻ അല്ലെങ്കിൽ മണ്ണാൻ[തിരുത്തുക]

തോൽകുറുപ്പ്[തിരുത്തുക]

പാണൻ[തിരുത്തുക]

പരവൻ[തിരുത്തുക]

ഈഴവർ[തിരുത്തുക]

മുക്കുവൻ[തിരുത്തുക]

വാലൻ[തിരുത്തുക]

നീചജാതി 8[തിരുത്തുക]

നീചജാതിക്കാർ എട്ടെണ്ണമാണ് .

അതിൽ നാട്ടുനീചന്മാർ നാല്

പറയൻ[തിരുത്തുക]

പുലയൻ[തിരുത്തുക]

നായാടി[തിരുത്തുക]

ഉളളാടൻ[തിരുത്തുക]

മലനീചന്മാർ നാല്

വേടൻ[തിരുത്തുക]

കണിയാർ[തിരുത്തുക]

കുറുമ്പർ[തിരുത്തുക]

മലയരയർ[തിരുത്തുക]

അങ്ങനെ ആകെ 64 ജാതികൾ .

ശങ്കരാചാര്യരുടെ ജാതിനിർണയത്തിലാണ് 64 ജാതിക്കാരെ പരാമർശിച്ചിട്ടുള്ളത് . മലബാറിൽ മരുമക്കത്തായം സ്വീകരിച്ചു പോന്ന 140 - ജാതിക്കാരുടെ പേരുവിവരം പി . ഭാസ്കരനുണ്ണി രേഖപ്പെടുത്തിയിട്ടുണ്ട് . ഇതിൽ പല ജാതിക്കാരും അവാന്തരജാതിക്കാരായി പരിണമിച്ച് നൂറായിരം ജാതികൾ പിന്നീട് ഉണ്ടായിട്ടുണ്ട് .

ഈ ജാതിനിർണയത്തിൽ ബ്രാഹ്മണരെയും ശൂദ്രരെയും മാത്രമേ പരിഗണിച്ചു കാണുന്നുള്ളു . ക്ഷത്രിയരെയും വൈശ്യരെയും കുറിച്ച് പരാമർശിച്ചുകാണുന്നില്ല . ശൂദ്ര വിഭാഗത്തിൽ പെടുത്തിയ ചെട്ടിയും ക്രിസ്ത്യൻ , മുസ്ലിം വിഭാഗങ്ങളും വൈശ്യവൃത്തിയിൽ ആധിപത്യം സ്ഥാപിച്ചതുകൊണ്ടായിരിക്കണം വൈശ്യരെക്കുറിച്ചുള്ള വിവരണം ഇല്ലാത്തത് . വർമ , തിരുമുൽപ്പാട് എന്നീ വിഭാഗക്കാരെ ക്ഷത്രിയജാതിക്കാരായി പരിഗണിച്ചുവരുന്നുണ്ടെങ്കിലും നായർ ജാതിക്കാരിൽ പ്രഭുത്വംകൊണ്ടും സേനാനായകത്വംകൊണ്ടും ഭരണാധികാരികളായവർ ക്ഷത്രിയധർമമനുഷ്ഠിക്കുന്ന രാജാക്കന്മാരായി മാറിയിട്ടുണ്ട്.