Jump to content

കേപ്പ് ഹെയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേപ്പ് ഹെയർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. capensis
Binomial name
Lepus capensis[2]
Geographic range

അറേബ്യ, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു വന്യ മുയൽ വർഗ്ഗമാണ് കേപ്പ് ഹെയർ (Lepus capensis). ഇവയെ ബ്രൌൺ മുയൽ അഥവാ ഡെസർട്ട് മുയൽ എന്നും വിളിക്കാറുണ്ട്.[1] കേപ്പ് ഹെയർ സാധാരണ മുയലുകളിൽ നിന്നു തികച്ചും വ്യത്യസ്തമാണ്. മരുഭൂമിയിൽ അതിവേഗം ചാടിയോടുന്നതിന് അനുയോജ്യമാണ് ഇവയുടെ പിൻകാലുകൾ. ഇവയുടെ കണ്ണുകൾ സാധാരണയിലും വലുതാണ്. കണ്ണകൾക്കു ചുറ്റും ഒരു വെളുത്ത വലയമുണ്ട്. അവയുടെ രോമക്കുപ്പായം മങ്ങിയ ബ്രൌൺ നിറം മുതൽ ഇളം ചുവപ്പ്, മണൽനിറം ഒക്കെയാകാം. ആൺമുയലിനേക്കാൾ പെൺമുയലിനു വലിപ്പം കൂടുതലായിരിക്കും. ഇവ അതിവേഗ ഓട്ടക്കാരാണ്. ചീറ്റ മാത്രമാണ് ഇവയെ ഒാടിപ്പിടിക്കുവാൻ കെൽപ്പുള്ള ഏക മൃഗം. പുള്ളിപ്പുലി, കരാക്കൽസ്, ചെന്നായ്ക്കള്‌‍ തുടങ്ങിയ മറ്റു മൃഗങ്ങൾ ഇവയെ തക്കം പാർത്തിരുന്നു പിടിക്കുകയാണ് ചെയ്യാറുള്ളത്. ഇവയുടെ ഗർഭഗാലം 42 ദിവസങ്ങളാണ്. ഒരു തവണ മൂന്നു മുതൽ നാലുവരെ കുഞ്ഞുങ്ങളുണ്ടാകാറുണ്ട്. ഇവയുടെ കുഞ്ഞുങ്ങൾ ജനിച്ചയുടനെ കണ്ണകൾ തുറക്കുകയും നടക്കാൻ തുടങ്ങുകയും ചെയ്യാറുണ്ട്.

A Cape hare caught by an Asiatic cheetah in Miandasht Wildlife Refuge, Iran.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Drew, C.; O'Donovan, D.; Simkins, G.; Al Dosary, M.; Al Khaldi, A.M.; Mohammed, O.B.; Al Nuaimi, A.S.M.; Al Mutairi, M.S.; Al Habhani, H.M.; Sami Amr, Z.; et al. (2008). "Lepus capensis". IUCN Red List of Threatened Species. Version 2016.2. International Union for Conservation of Nature. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. ഹോഫ്‌മാൻ, ആർ.എസ്.; സ്മിത്ത്, എ.റ്റി. (2005). "Order Lagomorpha". In വിൽ‌സൺ, ഡി.ഇ.; റീഡർ, ഡി.എം (eds.). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). ജോൺസ് ഹോപ്കിൻസ് സർവ്വകലാശാല പ്രസ്സ്. pp. 196–197. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=കേപ്പ്_ഹെയർ&oldid=3539817" എന്ന താളിൽനിന്ന് ശേഖരിച്ചത്