കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 2016

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2016 ഡിസംബർ 21 ന് എട്ട് കാവ്യസമാഹാരങ്ങളും ഏഴ് ചെറുകഥാസമാഹരങ്ങളും അഞ്ച് നോവലുകളും ഉൾപ്പെടെ 24 ഭാഷയിലെ പുസ്തകങ്ങൾക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചു. ഒരു ലക്ഷംരൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 2010 ജനുവരി ഒന്നു മുതൽ 2014 ഡിസംബർ 31 വരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.

കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാസമ്മാൻ പുരസ്കാരത്തിന് ഡോ. ആനന്ദ്പ്രകാശ് ദീക്ഷിത് (ഉത്തരമേഖല), നഗല്ല ഗുരുപ്രസാദ് റാവു (ദക്ഷിണമേഖല) എന്നിവരെ തെരഞ്ഞെടുത്തു. അക്കാദമിയുടെ പട്ടികയിലില്ലാത്ത ഭാഷകളിൽ മികച്ച സംഭാവനകൾ നൽകിയവർക്കുള്ള ഭാഷാപുരസ്കാരങ്ങൾ ഡോ. നിർമ്മല മിൻസ് (കുറുഖ്(ഭാഷ)), ഹരിഹർ വൈഷ്ണവ് (ഹാൽബി(ഭാഷ)), ഡോ. ടി.ആർ. ദാമോദരൻ, ടി.എസ്. സരോജ സുന്ദരരാജൻ (സൌരാഷ്ട്ര(ഭാഷ)), പ്രൊഫ. ലോസാങ് ജാംസ്പാൽ, ഗെലോങ് തുപ്സ്താൻ പാൽഡൻ (ലഡാക്ക്) എന്നിവർക്ക് ലഭിച്ചു.[1]

മറ്റ് ഭാഷകളിലെ അവാർഡുകൾ

ഭാഷ കൃതി/ഇനം കർത്താവ്
ആസാമീസ് മേഘ്മലർ ബർമ്മൻ (കവിത) ജ്ഞാൻ പൂജാരി
ബംഗാളി മഹാഭാരതേർ അഷ്ടദശി (ഉപന്യാസം) നൃസിംഗപ്രസാദ് ഭാദുരി
ബോഡോ ആംഗ് മബോറോയ് ദോംഗ് ദസോംഗ് (കവിത) അഞ്ജു (അഞ്ജലി നാർസാരി)‍
ദോഗ്രി ചേത (ചെറുകഥ) ഛത്രപാൽ
ഇംഗ്ലീഷ് യെം ആൻഡ് ദ ബിഗ് ഹൂം (നോവൽ) ജെറി പിന്റോ
ഗുജറാത്തി അനേകേക് (കവിത) കമാൽ വോറ
ഹിന്ദി പാരിജാത് (നോവൽ) നസീറ ശാമ
കന്നഡ സ്വതന്ത്ര്യത ഓട്ട (നോവൽ) ബൊൽവാർ മൊഹമ്മദ് കുഞ്ഞി
കാശ്മീരി ആനേ ഖാനേ (വിമർശനം) അസീസ് ഹജിനി
കൊങ്കിണി കലേ ഭംഗാർ (നോവൽ) എഡ്വിൻ ജെ.എഫ്. ഡിസൂസ
മൈഥിലി ബർകി കാകി അറ്റ് ഹോട്ട്മെയിൽ ഡോട്ട് കോം (ചെറുകഥ) ശ്യാം ദരിഹാരെ
മലയാളം ശ്യാമമാധവം (കവിത) പ്രഭാവർമ്മ
മണിപ്പൂരി ചോപ്തരബാ എഷിങ്പൂൺ (ചെറുകഥ) മൊയ്‌രംഗ്തെം രാജെൻ
മറാത്തി ആലോക് (ചെറുകഥ) ആസാരൺ ലൊംനാതെ
നേപ്പാളി ജന്മഭൂമി മേരോ സ്വദേശ് (നോവൽ) ഗീതാ ഉപാധ്യായ്
ഒഡിയ പ്രാപ്തി (ചെറുകഥ) പരമിത സത്പതി
പഞ്ചാബി മസിയ ദി രാത് (നാടകം) സ്വരാലിബിർ
രാജസ്ഥാൻ മുർദ്ജാത് ആർ ദുജൂ കഹാനിയാൻ (ചെറുകഥ) ബുലാകി ശർമ്മ
സംസ്കൃതം കാവ്യനിർഝരി (കവിത) ത്സിതാനാത് ആചാര്യ
സന്താളി നൽഹ (കവിത) ഗോബിന്ദ ചന്ദ്ര മാജി
സിന്ധി ആകാർ കഥ (കവിത) നന്ദ് ജാവേരി
തമിഴ് ഒരു സിറു ഇസൈ (ചെറുകഥ) വണ്ണദാസൻ
തെലുഗു രജനിഗന്ധ (കവിത) പാപിനേനി ശിവശങ്കർ
ഉറുദു മബാദ്-എ-ജദീദിയത് സേ നായേ അഹദ് കി തഖിയത് തക് (വിമർശനം) നിസാം സിദ്ദിഖി

Reference[തിരുത്തുക]

  1. http://sahitya-akademi.gov.in/sahitya-akademi/sahityaakademiawards2016