കേഡെറ്റ്സ് ഫ്യൂമിംഗ് ലിക്വിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡികാകോഡൈലിന്റെ സ്പേസ് ഫില്ലിംഗ് മോഡൽ
കക്കോഡൈൽ ഓക്സൈഡിന്റെ ബോൾ ആൻഡ് സ്റ്റിക്ക് മോഡൽ

ഫ്രഞ്ച് രസതന്ത്രജ്ഞനായ ലൂയിസ് ക്ലോഡ് കേഡറ്റ് ഡി ഗാസികോർട്ട് (ജീവിതകാലം: 1731-1799) 1760 ൽ തയ്യാറാക്കിയ ഒരു ചുവപ്പ്-തവിട്ട് നിറമുള്ള, എണ്ണമയമുള്ള ദ്രാവകമായിരുന്നു കേഡെറ്റ്സ് ഫ്യൂമിംഗ് ലിക്വിഡ്. പൊട്ടാസ്യം അസറ്റേറ്റ്, ആർസെനിക് ട്രയോക്സൈഡ് എന്നിവ രാസപ്രവർത്തനം നടത്തിയാണ് ഇത് നിർമ്മിച്ചത്: [1]

4 KCH3COO + As2O3 → ((CH3)2As)2O + 2K2CO3 + 2CO2

ആദ്യമായി തയ്യാറാക്കിയ ഓർഗാനോമെറ്റാലിക് പദാർത്ഥങ്ങളായിരുന്നു ഈ ഉൽപ്പന്നങ്ങൾ. ഇക്കാരണത്താൽ, കേഡറ്റിനെ ഓർഗാനോമെറ്റാലിക് കെമിസ്ട്രിയുടെ പിതാവായി കണക്കാക്കുന്നു.[2]

ഈ ദ്രാവകം വായുവുമായി സമ്പർക്കത്തിലാവുമ്പോൾ, വെളുത്ത പുക പുറപ്പെടുവിക്കുകയും ഇളം ജ്വാലയുണ്ടാവുകയും കാർബൺ ഡൈ ഓക്സൈഡ്, ജലം, ആർസെനിക് ട്രൈഓക്സൈഡ് എന്നിവ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതിന് വെളുത്തുള്ളിയുടെ ഗന്ധമുണ്ട്.

1840 ഓടെ റോബർട്ട് ബൻസൻ ദ്രാവകത്തിലെ സംയുക്തങ്ങളെയും അവയുടെ ഡെറിവേറ്റീവുകളെയും വിശദീകരിച്ചു. രസതന്ത്രത്തിന്റെ വികാസത്തിൽ ഇത് പ്രധാനമായിരുന്നു (റാഡിക്കൽ സിദ്ധാന്തം കാണുക).

അവലംബം[തിരുത്തുക]

  1. Seyferth, D. (2001). "Cadet's Fuming Arsenical Liquid and the Cacodyl Compounds of Bunsen". Organometallics. 20 (8): 1488–1498. doi:10.1021/om0101947.
  2. Jaouen, G. (2006). Bioorganometallics: Biomolecules, Labeling, Medicine. Wiley. ISBN 3-527-30990-X.