കെ.ജി. രാജശേഖരൻ
മലയാള ചലച്ചിത്രരംഗത്തെ ആദ്യകാല സ്ംവിധായകന്മാരിൽ പ്രമുഖനാണ് കെ.ജി. രാജശേഖരൻ. മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം അഞ്ചോളം ചിത്രങ്ങൾക്ക് കഥയും ഒരു ചിത്രത്തിനു തിരക്കഥയും എഴുതി.
വ്യക്തിജീവിത്ം
[തിരുത്തുക]1947 ഫിബ്രവരി 12നു ഇടവാ, കരുന്നിലക്കോട് കടകത്തുവീട്ടിൽ ശ്രീ.ഗോവിന്ദക്കുറുപ്പിന്റെയും ജെ. കമലാക്ഷിയമ്മയുടെയും പുത്രനായി കെ ജി. രാജശേഖരൻ നായർ ജനിച്ചു. . കൊല്ലം എസ് എൻ കോളേജിൽ നിന്നും ബി എസ് സി ബിരുദം നേടിയ രാജശേഖരൻ 1968 ൽ മിടുമിടുക്കി എന്ന ചലച്ചിത്രത്തിന്റെ സഹസംവിധായകനായി സിനിമാരംഗത്തു കാലൂന്നി. സുപ്രസിദ്ധ സംവിധായകരായ ശ്രീ. എം കൃഷ്ണൻ നായർ, തിക്കുറിശ്ശി മുതലായവരുടെ പ്രധാനസഹായിയായി അഞ്ചു സുന്ദരികൾ, പഠിച്ച കള്ളൻ , ബല്ലാത്ത പഹയൻ, ജ്വാല, മൂടൽമഞ്ഞ്, സരസ്വതി, അനാഥ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1978ൽ പത്മതീർത്ഥം എന്ന ചിത്രത്തോടെ സ്വതന്ത്ര സംവിധായകനായി. ബീഡിക്കുഞ്ഞമ്മ, തിരയും തീരവും പാഞ്ചജന്യം എന്നിവ അദ്ദേഹത്തിന്റെ കീഴിൽ പുറത്തിറങ്ങിയ എടുത്തുപറയാവുന്ന ചിത്രങ്ങളാണ്. 1992ൽ സിംഹധ്വനി എന്ന ചിത്രത്തോടെ ചലച്ചിത്രരംഗത്ത് നിന്നും പിന്മാറി
ചലച്ചിത്രരംഗം
[തിരുത്തുക]ക്ര. നം. | ചിത്രം | വർഷം | കഥ | നിർമ്മാണം |
---|---|---|---|---|
1 | പത്മതീർത്ഥം | 1978 | കെ ബി എസ് ആർട്ട്സ് | |
2 | വെല്ലുവിളി | 1978 | ജി പി ബാലൻ | |
3 | ഇന്ദ്രധനുസ്സ് | 1979 | സിജി മാർകോസ് | |
4 | യക്ഷിപ്പാറു | 1979 | സ്വയം | തിരുപ്പതി ചെട്ടിയാർ |
5 | വാളെടുത്തവൻ വാളാൽ | 1979 | ജോർജ്ജ് അബ്രഹാം | |
6 | വിജയം നമ്മുടെ സേനാനി | 1979 | ജി പി ബാലൻ | |
7 | തിരയും തീരവും | 1980 | കെ സി പ്രൊഡക്ഷൻ | |
8 | ഇവൾ ഈ വഴി ഇതുവരെ | 1980 | വി ഗംഗാധരൻ | |
9 | അന്തഃപുരം (ചലച്ചിത്രം) | 1980 | സ്വയം (തിരക്കഥ) | ബി വി കെ നായർ[2] |
10 | അവൻ ഒരു അഹങ്കാരി | 1980 | ജി പി ബാലൻ | |
11 | സാഹസം | 1981 | തിരുപ്പതി ചെട്ടിയാർ | |
12 | പാഞ്ചജന്യം | 1982 | എസ് ആർ സ്വാമി ,എം കെ ദത്തൻ | |
13 | മാറ്റുവിൻ ചട്ടങ്ങളേ | 1982 | ഗിരിജ രഘുറാം | |
14 | ചമ്പൽക്കാട് (ചലച്ചിത്രം) | 1982 | എൻ കെ പ്രൊഡക്ഷൻ[3] | |
15 | ബീഡിക്കുഞ്ഞമ്മ | 1982 | അശോക് ഹരി പോത്തൻ ,അസാദ് ഹരി പോത്തൻ | |
16 | ശാരി അല്ല ശാരദ | 1982 | സ്യമന്തക ആർട്സ് | |
17 | മൈനാകം | 1984 | വിജയൻ പൊയിൽക്കാവ് | |
18 | ചില്ലുകൊട്ടാരം | 1985 | ഷണ്മുഖപ്രിയാ ഫിലിംസ് | |
19 | തൊഴിൽ അല്ലെങ്കിൽ ജയിൽ | 1985 | ശരഞ്ചു മൂവീസ് | |
20 | തിരുത്തൽവാദി | 1992 | മുദ്ര ആർട്ട്സ്[4] | |
21 | സിംഹധ്വനി | 1992 | ആംരാജ് പ്രൊഡക്ഷൻ |
അവലംബം
[തിരുത്തുക]- ↑ [1]]
- ↑ http://www.malayalacinema.com/userreview_anthappuram-.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2018-02-08.
- ↑ http://www.imdb.com/title/tt0354104/