കെ.ആർ. ജനാർദ്ദനൻ
ശാസ്ത്രസാഹിത്യകാരനും കോളേജ് അധ്യാപകനും പ്രചാരകനുമാണ് പ്രൊഫ.കെ.ആർ.ജനാർദനൻ. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ സംസ്ഥാന പ്രസിഡണ്ട്, പ്രസിദ്ധീകരണ സമിതി കൺവീനർ, ശാസ്ത്രഗതി എഡിറ്റർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. ശാസ്ത്ര സാഹിത്യകാരനെന്ന നിലയിൽ ഒരു ഡസൻ പുസ്തകങ്ങളുടെയും ആയിരത്തിൽ പരം ലേഖനങ്ങളുടെയും രചയിതാവാണ്. ശാസ്തഗതി, ശാസ്ത്രകേരളം മാസികകൾക്ക് അദ്ദേഹം നൽകിയ സേവനം വലുതാണ്.
സാധാരണ മനുഷ്യരുടെ നിത്യജീവിത സന്ദർഭങ്ങളിൽ ഇടപെടുന്ന ഒരു വഴി കാട്ടിയാണ് ശാസ്ത്രം എന്നതാണ് അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിക്ക് ആധാരം. ശാസ്ത്ര പ്രചാരകരെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു ജനകീയ അധ്യാപകനാണ്.

കുടുംബം
[തിരുത്തുക]സഹധർമ്മിണി രാധ. മകൻ ഡോ. കെ.ജെ. ശ്രീറാം മദ്രാസ് സെൻട്രൽ ലെതർ റിസർച്ച് ആൻ്റ് ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടറും, ലണ്ടൻ റോയൽ സൊസൈറ്റി അംഗവും ആണ്. മകൻ്റെ ഭാര്യ ഡോ. ശോഭയും അവിടെ ബയോകെമിസ്ട്രി പ്രൊഫസർ ആണ്.
1964 -65 മാവൂർ ഗ്വാളിയോർ റയോൺസിൽ കെമിസ്റ്റ്,
1965-79 കാലയളവിൽ ഒറ്റപ്പാലം എൻ.എസ്.എസ് കോളേജ് കെമിസ്ട്രി അധ്യാപകൻ,
1979-84 നൈജീരിയ ഡെപ്യൂട്ടേഷൻ
1985-1996 ൽഒറ്റപ്പാലം, നെന്മാറ എൻ എസ് എസ് കോളേജുകളിൽ അധ്യാപകൻ, രസതന്ത്ര വിഭാഗം തലവൻ,
കെമിസ്ട്രി ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ തുടങ്ങിയ ഔദ്യോഗിക ചുമതലകൾ വഹിച്ചിട്ടുണ്ട്.
മറ്റു ചുമതലകൾ
[തിരുത്തുക]- NCERT ടെക്സ്റ്റ് ബുക്ക് എഡിറ്റോറിയൽ ബോർഡ് അംഗം
- വിജ്ഞാൻ പ്രസാർ ജനപ്രിയ സയൻസ് റേഡിയോ ബ്രോഡ്കാസ്റ്റിംഗ് പ്രോഗ്രാം കോ-ഓർഡിനേറ്റർ മലയാളം
- ദേശീയ ഹരിതസേന തൃശൂർ ജില്ലാ കൺവീനർ
- ദേശീയ ബാലശാസ്ത്ര കോൺഗ്രസ് തൃശൂർ ജില്ലാ കൺവീനർ
- തൃശൂർ ഗവ.മെഡിക്കൽ കോളേജ്, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് എന്നിവയിൽ എത്തിക്കൽ കമ്മിറ്റി അംഗം
കൃതികൾ
[തിരുത്തുക]- ലോഹങ്ങൾ[1]
- ഇന്ധനങ്ങൾ
- ഭൗമ ഉച്ചകോടി ആർക്കു വേണ്ടി
- ലിനസ് പോളിങ്
- ഐൻസ്റ്റൈൻ
- ക്യോട്ടോ മുതൽ കോപ്പൻ ഹേഗൻ വരെ[2]
- ഇന്ത്യൻ ശാസ്ത്രസാങ്കേതിക രംഗം
- സെറെൻഡിപിറ്റി (കാലിൽ ചുറ്റിയ തേടാത്ത വള്ളി)
കൂടാതെ എന്തുകൊണ്ട്, ശാസ്ത്ര കൗതുകം, പ്രകൃതിയുടെ താക്കോൽ തുടങ്ങിയ ഗ്രന്ഥങ്ങളിൽ കുറിപ്പുകളും അനേകം സയൻസസ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.