കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ സുരേന്ദ്രൻ
K Surendran.jpg
ജനനം (1970-03-10) 10 മാർച്ച് 1970 (പ്രായം 49 വയസ്സ്)
ഉള്ളിയേരി, കേരളം, ഇന്ത്യ
ഭവനംകാസർഗോഡ്, കേരളം, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽകേരള സംസ്ഥാന ജനറൽ സെക്രട്ടറി
സംഘടനഭാരതീയ ജനതാ പാർട്ടി
ജീവിത പങ്കാളി(കൾ)ഷീബ. കെ
കുട്ടി(കൾ)
  • ഹരികൃഷ്ണൻ കെ എസ്
  • ഗായത്രി ദേവി കെ എസ്
വെബ്സൈറ്റ്ksurendran.in

കേരളത്തിൽനിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനാണ് കെ. സുരേന്ദ്രൻ. ഭാരതീയ ജനതാ പാർട്ടിയുടെ കേരളത്തിലെ ആറ് ജനറൽ സെക്രട്ടറിമാരിലൊരാളാണ് ഇദ്ദേഹം.

ആദ്യകാല ജീവിതം[തിരുത്തുക]

കോഴിക്കോട് കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകൻ ആയി 10-03-1970 ഇൽ ആണ് കെ. സുരേന്ദ്രന്റെ ജനനം. ഗുരുവായൂരപ്പൻ കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം[1] നേടിയ ഇദ്ദേഹം വിദ്യാർത്ഥി പ്രസ്ഥാനമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെ ആണ് പൊതുരംഗത്ത് വന്നത്.

ജയിൽ വാസം[തിരുത്തുക]

2018 നവംബർ 17 ന് ശബരിമലയിൽ ദർശനത്തിനു പോയ കെ സുരേന്ദ്രനെയും കൂടയുണ്ടായിരുന്നവരെയും നിലയ്ക്കലിൽ വച്ച് ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് ആറസ്റ്റ് ചെയ്യ്തു. ക്രമസമാധാന പ്രശ്നങ്ങൾ തടയാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായിരുന്നു ഈ ആറസ്റ്റ്.[2] ശബരിമലയിൽ സ്ത്രീകളെ തടയാൻ ശ്രമിച്ച കേസുകളിലുൾപ്പെടെ നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ട സുരേന്ദ്രന് ഇരുപത്തിയൊന്ന് ദിവസങ്ങൾക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയായിരുന്നു ഹൈക്കോടതി ജാമ്യം അനുവധിച്ചത്.[3][4]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [5] [6]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 മഞ്ചേശ്വരം നിയമസഭാമണ്ഡലം പി.ബി. അബ്ദുൾ റസാഖ് മുസ്ലീം ലീഗ്, യു.ഡി.എഫ് കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ) ബി.ജെ.പി., എൻ.ഡി.എ.
2011 മഞ്ചേശ്വരം നിയമസഭാമണ്ഡലം പി.ബി. അബ്ദുൾ റസാഖ് മുസ്ലീം ലീഗ്, യു.ഡി.എഫ് കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ) ബി.ജെ.പി., എൻ.ഡി.എ.

അവലംബം[തിരുത്തുക]

  1. Empty citation (help)
  2. "കെ. സുരേന്ദ്രൻ അടക്കമുള്ളവരെ അറസ്റ്റുചെയ്തു; കരുതൽ തടങ്കലിൽ". mathrubhumi.com.
  3. "കർശന ഉപാധികളോടെ കെ സുരേന്ദ്രന് ജാമ്യം". mathrubhumi.com.
  4. "സർക്കാരിന്‌ തിരിച്ചടി ; ശരണം വിളിച്ചതിന് അറസ്റ്റിലായ കെ. സുരേന്ദ്രനും അയ്യപ്പ ഭക്തർക്കും ജാമ്യം". ശേഖരിച്ചത് Nov 21, 2018, 12:36 pm. Check date values in: |access-date= (help)
  5. http://www.ceo.kerala.gov.in/electionhistory.html
  6. http://www.niyamasabha.org