Jump to content

കെ. ശാരദാമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ. കെ. ശാരദാമണി
ഡോ. കെ. ശാരദാമണി
ജനനം
മരണംമേയ് 26, 2021(2021-05-26) (പ്രായം 93)
ദേശീയതഇന്ത്യൻ
തൊഴിൽസാമൂഹിക ശാസ്ത്രജ്ഞയും എഴുത്തുകാരിയും
അറിയപ്പെടുന്ന കൃതി
Emergence of a slave caste: Pulayas of Kerala

കേരളീയയായ സാമൂഹിക ശാസ്ത്രജ്ഞയും എഴുത്തുകാരിയുമായിരുന്നു ഡോ.കെ.ശാരദാമണി(1928 - 27 മേയ് 2021). കേരള പഠനത്തിൽ ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. മെയിൻ സ്ട്രീം വാരികയിൽ കോളമെഴുതിയിരുന്നു. 1980കളിൽ സ്ത്രീപ്രസ്ഥാനത്തിൽ സജീവസാന്നിദ്ധ്യമായിരുന്നു. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ മുൻ പ്രസിഡണ്ടായിരുന്നു. [1]

ജീവിതരേഖ

[തിരുത്തുക]

കൊല്ലം പട്ടത്താനത്താണ് ശാരദാമണി ജനിച്ചത്. തിരുവനന്തപുരം വിമൻസ് കോളജ്, യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം ഫ്രാൻസിൽ നിന്നാണു സാമൂഹിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയത്. 1961 മുതൽ ഡൽഹിയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്ലാനിങ് വിഭാഗത്തിൽ പ്രവർത്തിച്ചു. 1988ൽ വിരമിച്ചു.

1950 ക​ളി​ൽ ജ​ന​യു​ഗം ​പ​ത്ര​ത്തി​ൽ എ​ഴു​തി​ത്തു​ട​ങ്ങി​യ ശാ​ര​ദാ​മ​ണി, നി​ഖി​ൽ ച​ക്ര​വ​ർ​ത്തി​യു​ടെ ഡ​ൽ​ഹി​യി​ൽ നി​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന മെ​യി​ൻസ്‌​ ട്രീം വാ​രി​ക​യി​ൽ ദീ​ർ​ഘ​കാ​ലം കോ​ളം കൈ​കാ​ര്യം ചെ​യ്തി​രു​ന്നു. പുസ്തകങ്ങളും ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2] കേരളത്തിലെ പുലയസമുദായത്തെക്കുറിച്ചായിരുന്നു ആദ്യകാലപഠനം ( Emergence of a slave caste: Pulayas of Kerala), തിരുവിതാംകൂറിലെ മരുമക്കത്തായത്തിന്റെ പരിണാമത്തെക്കുറിച്ച് അവരെഴുതിയ പുസ്തകം ( Matriliny Transformed: Family, Law and Ideology in 20th Century Travancore ) തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടവയാണ്. [3]കോളമിസ്റ്റുമായിരുന്നു.ജനയുഗത്തിന്റെ സ്ഥാപക പത്രാധിപരും ദി പേട്രിയട്ട്, യുഎൻഐ എന്നിവയുടെ ഡൽഹി ലേഖകനുമായിരുന്ന എൻ. ഗോപിനാഥൻ നായരുടെ (ജനയുഗം ഗോപി) ഭാര്യയാണ്.

പഠനങ്ങൾ

[തിരുത്തുക]

കേരളത്തിൽ വീട്ടടിമകളല്ല, കൃഷിപ്പണിക്ക് നിയോഗിക്കപ്പെട്ടിരുന്ന അടിമകൾ (agrestic slaves) ആയിരുന്നു മൃഗങ്ങളെക്കാൾ മോശമായ ജീവിതത്തിന് ഇരയായത് എന്ന് 1973-74 കാലത്ത് ശാരദാമണി നടത്തിയ പഠനങ്ങളിൽ വിശദീകരിച്ചു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും രാജകീയ സർക്കാരുകൾ കനിഞ്ഞ് അരുളിയ ഔദാര്യമൊന്നും ആയിരുന്നില്ല അടിമ സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ടുള്ള നിയമ നിർമാണം എന്നും ശാരദാമണി ചൂണ്ടിക്കാട്ടി. അവസാനം വരെ അവ ഒഴിവാക്കാനും അവയിൽ വെള്ളം ചേർക്കാനും സവർണരും രാജകീയ സർക്കാരുകളും ശ്രമിച്ചതും ബിട്ടീഷ് അധികാരികളെ ഭയന്ന് മാത്രം നിയമം കൊണ്ടുവന്നതും അവർ വിശദമായി പ്രതിപാദിക്കുന്നുണ്ട്.[4]

കൃതികൾ

[തിരുത്തുക]
  • എമേർജൻസ് ഓഫ് എ സ്ലേവ് കാസ്റ്റ്, പുലയാസ് ഓഫ് കേരള
  • വുമൻ ഇൻ പാഡി കൾട്ടിവേഷൻ എ സ്റ്റഡി ഇൻ കേരള, തമിഴ്നാട് ആൻഡ് വെസ്റ്റ് ബംഗാൾ
  • മാട്രിലിനി ട്രാൻസ്ഫോംഡ്: ഫാമിലി ലോ ആൻഡ് ഐഡിയോളജി ഇൻ ട്വന്റീത് സെഞ്ചുറി ട്രാവൻകൂർ
  • ‘സ്ത്രീ, സ്ത്രീവാദം, സ്ത്രീവിമോചനം’
  • ‘മാറുന്ന ലോകം മാറ്റുന്നതാര്
  • ഇവർ വഴികാട്ടികൾ

അവലംബം

[തിരുത്തുക]
  1. "സാമൂഹ്യ ശാസ്ത്ര ഗവേഷക ഡോ. കെ. ശാരദാമണി നിര്യാതയായി". കേരള കൗമുദി. 27 May 2021. Archived from the original on 2021-05-27. Retrieved 27 May 2021.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "ഡോ.കെ.ശാരദാമണി അന്തരിച്ചു". മനോരമ. 27 May 2021. Archived from the original on 2021-05-27. Retrieved 27 May 2021.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "ഡോ കെ ശാരദാമണി അന്തരിച്ചു". ദേശാഭിമാനി. 27 May 2021. Archived from the original on 2021-05-27. Retrieved 27 May 2021.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "കേരളത്തിലെ അടിമത്തം: അക്കാദമിക് മിഥ്യാധാരണകളെ പൊളിച്ചെഴുതിയ ചരിത്രാന്വേഷക". ഏഷ്യാനെറ്റ്. 27 May 2021. Retrieved 27 May 2021.
"https://ml.wikipedia.org/w/index.php?title=കെ._ശാരദാമണി&oldid=3970622" എന്ന താളിൽനിന്ന് ശേഖരിച്ചത്