കെ. വിശ്വനാഥ പുലവർ
| കെ. വിശ്വനാഥ പുലവർ | |
| ജനനം | {{{birthdate}}} |
| രംഗം | തോൽപ്പാവക്കൂത്ത് |
| പുരസ്‌കാരങ്ങൾ | കേരള ഫോക്ക്ലോർ അക്കാദമി അവാർഡ് കേരള ഫോക്ക്ലോർ അക്കാദമി ഫെലോഷിപ്പ് സംഗീത നാടക അക്കാദമി അവാർഡ് |
കെ. വിശ്വനാഥ പുലവർ കേരളത്തിലെ പ്രശസ്തനായ ഒരു തോൽപ്പാവക്കൂത്ത് കലാകാരനാണ്. കേരളത്തിന്റെ തനത് നിഴൽ പാവക്കൂത്തായ തോൽപ്പാവക്കൂത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനും നൽകിയ ശ്രദ്ധേയമായ സംഭാവനകളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. 2023 ൽ തോൽപ്പാവക്കൂത്തിലെ സംഭാവനകൾക്ക് സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]1963 മെയ് 31 ന് കേരളത്തിലെ പാലക്കാട് കൂനത്തറയിൽ പരമ്പരാഗത തോൽപാവക്കൂത്ത് കലാകാരന്മാരുടെ കുടുംബത്തിൽ കെ. വിശ്വനാഥ പുലവർ ജനിച്ചത്.[1] തോൽപാവക്കൂത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന തോൽപാവക്കൂത്ത് സംഘത്തിന്റെ സ്ഥാപകനായ തന്റെ പിതാവ് കെ.എൽ. കൃഷ്ണൻകുട്ടി പുലവരിൽ നിന്ന് ആണ് അദ്ദേഹം തോൽപാവക്കൂത്ത് കലയിൽ പരിശീലനം നേടുന്നത്.[1] സഹോദരന്മാരായ രാമചന്ദ്ര പുലവരും ലക്ഷ്മണ പുലവരും തോൽപാവക്കൂത്ത് കലാകാരന്മാരാണ്. ഇദ്ദേഹത്തിന്റെ ഭാര്യ പുഷ്പലതയും അദ്ദേഹത്തിന്റെ മകൻ വിപിൻ വിശ്വനാഥ പുലവരും ഒരു തോൽപാവക്കൂത്ത് കലാകാരന്മാരാണ്.[2][3][4]
കലാ പ്രകടനത്തിന് പുറമെ വിശ്വനാഥ പുലവർ കൂനത്തറയിൽ പോസ്റ്റ് മാസ്റ്ററായും ജോലി ചെയ്യുന്നു.[5]
കലാജീവിതവും സംഭാവനകളും
[തിരുത്തുക]കേരളത്തിലെ ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന തോൽപ്പാവക്കൂത്തിനെ ജനകീയമാക്കുന്നതിലും ആധുനിക വേദികളിൽ എത്തിക്കുന്നതിലും വിശ്വനാഥ പുലവർ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.[6] ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സ്വീഡൻ, സിംഗപ്പൂർ, ജപ്പാൻ, അയർലൻഡ്, ജർമ്മനി തുടങ്ങിയ നിരവധി വിദേശ രാജ്യങ്ങളിലും ഇദ്ദേഹം പാവക്കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം 5000-ത്തിലധികം പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. [5] കൂടാതെ ഈ പരമ്പരാഗത കലാരൂപത്തിന്റെ വിവിധ വർക്ക്ഷോപ്പുകളും പ്രദർശനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.[1]
പരമ്പരാഗത കമ്പരാമായണത്തിന് പുറമെ, മഹാത്മാഗാന്ധിയുടെ ജീവചരിത്രം, മഹാഭാരതം, ശ്രീബുദ്ധന്റെ ജീവചരിത്രം, സാമൂഹിക ബോധവൽക്കരണ വിഷയങ്ങൾ തുടങ്ങിയവയും അദ്ദേഹം തോൽപ്പാവക്കൂത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.[7]
പുരസ്കാരങ്ങളും അംഗീകാരങ്ങളും
[തിരുത്തുക]2013-ൽ കേരള സംസ്ഥാന ഫോക്ലോർ അക്കാദമിയുടെ അവാർഡ് നേടിയ വിശ്വനാഥ പുലവർക്ക് 2021-ലെ ഫോക്ലോർ അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.[1] 2023 ൽ തോൽപ്പാവക്കൂത്തിലെ സംഭാവനകൾക്ക് അദ്ദേഹത്തിന് 2022 വർഷത്തെ സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു.[8] 2024 ൽ കേരള സംസ്ഥാന ക്ഷേത്ര കലാ അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം ലഭിച്ചു.[9]
തോൽപ്പാവക്കൂത്ത് കേന്ദ്ര പ്രമേയമായ രാഹുല് രാജ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച നിഴലാട്ടം എന്ന സിനിമ വിശ്വനാഥ പുലവരുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ചതാണ്.[10] ഇതിന്റെ പ്രീമിയർ ഷോ 2023 കൊച്ചി ബിന്നാലെയിൽ നടന്നു.[10]
അവലംബം
[തിരുത്തുക]- 1 2 3 4 "Sangeet Natak Akademi Award 2022 and 2023" (PDF). Press information bureau, Government of India. p. 54.
- ↑ "ആസ്വാദകർക്കരികിലേക്ക് തോൽപാവക്കൂത്ത്; ശിൽപശാലയ്ക്കു മണ്ണാർക്കാട്ടു തുടക്കം". Malayala Manorama.
- ↑ Dinesh, Arya P. (8 June 2017). "Tholpaavakoothu Sangam on their upcoming show in Kochi". IndulgExpress (in ഇംഗ്ലീഷ്).
- ↑ "Tholpavakoothu: The vanishing art of shadow leather puppetry". 27 December 2020.
- 1 2 Kandukuri, Divya (30 January 2013). "Of shadows and puppets". The New Indian Express (in ഇംഗ്ലീഷ്).
- ↑ "Fading away into the shadows". The Hindu (in Indian English). 14 June 2012.
- ↑ "ശ്രീബുദ്ധന്റെ ജീവിതം തോൽപാവക്കൂത്താക്കി വിശ്വനാഥ പുലവർ". suprabhaatham.
- ↑ "ബോംബെ ജയശ്രീക്കും, മാർഗി വിജയകുമാറിനും പുരസ്‌കാരം; 2023 ലെ സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". Samakalika Malayalam - The New Indian Express. 28 February 2024.
- ↑ "സംസ്ഥാന ക്ഷേത്രകല അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു | Kshetrakala awards | Madhyamam". www.madhyamam.com. 30 August 2024.
- 1 2 "Nizhalazham | കൊച്ചി ബിനാലെയിൽ ആദ്യമായി സിനിമയുടെ ഫസ്റ്റ് ഷോ; 'നിഴലാഴം' പ്രദർശിപ്പിച്ചു". News18 Malayalam (in ഇംഗ്ലീഷ്). Archived from the original on 2026-08-24. Retrieved 2026-08-24.