കെ. രഘുനാഥൻ (ശിൽപ്പി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. രഘുനാഥൻ
ജനനം
പുനലൂർ, കൊല്ലം
ദേശീയതഇന്ത്യൻ
തൊഴിൽശിൽപ്പി
അറിയപ്പെടുന്നത്കേരള ലളിത കലാ അക്കാദമിയുടെ ഫെല്ലോഷിപ്പ്

കേരളീയനായ ശിൽപ്പിയാണ് കെ. രഘുനാഥൻ. കേരള ലളിത കലാ അക്കാദമിയുടെ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.[1] ഫൈബർ, പ്ലാസ്റ്റർ, സിമന്റ്, കരിങ്കല്ല് തുടങ്ങിയ മാദ്ധ്യമങ്ങളിലാണ് ശിൽപ്പ രചന.

ജീവിതരേഖ[തിരുത്തുക]

കൊല്ലം പുനലൂർ സ്വദേശിയാണ്. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ നിന്നും ബറോഡ എം.എസ്. യൂണിവേഴ്‌സിറ്റിയിൽ നിന്നും കലാപഠനം പൂർത്തിയാക്കി. സംസ്ഥാനത്തും രാജ്യത്തും കലാരംഗത്ത് സജീവ സാന്നിധ്യമായ രഘുനാഥന്റെ ശില്പം 2005-ൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ സംഘടിപ്പിക്കപ്പെട്ട 'ഡബിൾ എന്റേഴ്‌സ്' എക്‌സിബിഷനിൽ പ്രദർശിപ്പിച്ചിരുന്നു. കൊച്ചി -മുസിരിസ് ബിനാലെയിലും കൂടാതെ 2008-ൽ ബെൽജിയത്തിലെ മുഖ, ആന്റ് വെർപ് സംഘടിപ്പിച്ച 'സന്താൾ ഫാമിലി'യിൽ രഘുനാഥന്റെ ശില്പവും പ്രദർശിപ്പിച്ചിരുന്നു. 'റാഡിക്കൽ പെയ്‌ന്റേഴ്‌സ് & സ്‌കൾപ്‌റ്റേഴ്‌സിൽ അംഗമായിരുന്ന രഘുനാഥൻ കേരള ലളിതകലാ അക്കാദമി പാലക്കാട് സംഘടിപ്പിച്ച ദേശീയ കരിങ്കൽ ശില്പകലാ ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്.

കൊച്ചി-മുസിരിസ് ബിനാലെ 2012[തിരുത്തുക]

കൊച്ചി-മുസിരിസ് ബിനാലെ 2012 ൽ രഘുനാഥൻ. കെ യുടെ ഫൈബർ ശിൽപ്പം

കൊച്ചി-മുസിരിസ് ബിനാലെ 2012 ൽ രഘുനാഥൻ അവതരിപ്പിച്ച ഫൈബർ ശില്പങ്ങൾ സമകാല ജീവിതത്തിന്റെ ദുരന്തകോമാളിരൂപങ്ങളെ അയത്നലളിതമായി നാടകവൽക്കരിക്കുന്നവയായിരുന്നു.[2]

പ്രദർശനങ്ങൾ[തിരുത്തുക]

  • 'ഡബിൾ എന്റേഴ്‌സ്' എക്‌സിബിഷൻ
  • കൊച്ചി -മുസിരിസ് ബിനാലെ

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള ലളിത കലാ അക്കാദമിയുടെ ഫെല്ലോഷിപ്പ്

അവലംബം[തിരുത്തുക]

  1. "കേരള ലളിതകലാ അക്കാദമി 2019ലെ ഫെല്ലോഷിപ്പുകൾ പ്രഖ്യാപിച്ചു". കേരള ലളിത കലാ അക്കാദമി. Archived from the original on 2020-12-22. Retrieved 23 December 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  2. https://utharakalam.com/2013/12/23/7512.html
"https://ml.wikipedia.org/w/index.php?title=കെ._രഘുനാഥൻ_(ശിൽപ്പി)&oldid=3970954" എന്ന താളിൽനിന്ന് ശേഖരിച്ചത്