കെ. രഘുനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഒരു ഉത്തരാധുനിക[1] മലയാള ഗദ്യസാഹിത്യകാരനാണ്‌ കെ. രഘുനാഥൻ.

1957-ൽ തൃശ്ശൂർ ജില്ലയിലെ ചേറൂരിൽ ജനിച്ചു. 1980 മുതൽ മാതൃഭൂമിയിൽ ജോലി ചെയ്യുന്നു. പാതിരാ വൻ‌കര, ഭൂമിയുടെ പൊക്കിൾ, ശബ്ദായമൌനം, സമാധാനത്തിനു വേണ്ടിയുള്ള യുദ്ധങ്ങൾ എന്നീ നോവലുകളും അത്തുസാഹേബ്, എള്ളും പൂവ്വും ചന്ദനവും എന്നീ കഥാസമാഹാരങ്ങളും ജ്വരബാധിതമായ ചില ചരിത്രപശ്ചാത്തലങ്ങൾ, സദ്ദാം ഹുസ്സൈനും സാഹിത്യ ചർച്ചയും, കൊളംബിയ എന്നീ നോവലെറ്റുകളും രചിച്ചിട്ടുണ്ട്[2]. “പാതിര വൻ‌കര”ക്ക് 2007-ൽ നോവലുകൾക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു[3][4].

അവലംബം[തിരുത്തുക]

  1. http://www.keralatourism.org/malayalam/post-modernism/
  2. ദ ഹിന്ദു 28-11-2008
  3. ദ ഹിന്ദു 23-04-2008
  4. "മനോരമ". മൂലതാളിൽ നിന്നും 2009-10-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-10-31.


"https://ml.wikipedia.org/w/index.php?title=കെ._രഘുനാഥൻ&oldid=3628932" എന്ന താളിൽനിന്ന് ശേഖരിച്ചത്