കെ. ബാഹുലേയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ നിന്നുള്ള ആദ്യ ന്യൂറോ സർജനാണ് ഡോ. കെ ബാഹുലേയൻ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ട അദ്ദേഹം വൈക്കം, അക്കരപ്പാടം സ്വദേശിയാണ്. [1]

ബാല്യം[തിരുത്തുക]

കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് അക്കരപ്പാടം എന്ന കുഗ്രാമത്തിലാണ് ജനനം. അച്ഛൻ കുമാരൻ അമ്മ ജാനകി. അദ്ദേഹത്തിന് മൂന്ന് അനുജൻമാരും ഒരനുജത്തിയും ഉണ്ടായിരുന്നു. മാരകമായ രോഗം പിടിപെട്ട് തന്റെ മൂന്ന് അനുജൻമാരും ചികിത്സയും, നല്ല വെള്ളവും കിട്ടാതെ പിടഞ്ഞു മരിക്കുന്ന ദാരുണമായ കാഴ്ച ചെറുപ്പതിൽ ബാഹുലേയനെ വല്ലാതെ വേദനിപ്പിച്ചു. ഇന്റർമീഡിയറ്റിന് പഠിക്കുമ്പോൾ ബാഹുലേയനെയും രോഗം ആക്രമിച്ചു. ടൈഫോയ്ഡ് പിടിപെട്ട അദ്ദേഹം ആലുവ സർക്കാർ ആസ്​പത്രിയിൽ 90 ദിവസം കിടന്നു. ഒപ്പം വസൂരിയും ചിക്കൻപോക്‌സും പിടികൂടി. മരണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപെട്ടത്. കുട്ടിക്കാലത്തെ ദുരനുഭവങ്ങൾ ബാഹുലേയന്റെ ജീവിതത്തിലെ വഴിത്തിരിവായി.

വിദ്യാഭ്യാസം[തിരുത്തുക]

 • അക്കരപ്പാടം ഗവ. യു. പി. സ്‌കൂൾ
 • വൈക്കം ഗവ. ഹൈസ്‌കൂൾ
 • ചെന്നൈ മെഡിക്കൽ കോളേജ്
 • അൽബാനി മെഡിക്കൽ കോളേജ്, ന്യൂയോർക്ക്
 • ബഫല്ലോ യൂണിവേഴ്സിറ്റി, ന്യൂയോർക്ക് [2]

പ്രവർത്തനങ്ങൾ[തിരുത്തുക]

 • 1989 ൽ ബാഹുലേയൻ ചാരിറ്റബൾ ഫൌണ്ടേഷൻ സ്ഥാപിച്ചു. [3]
 • 1996 ൽ തന്റെ നാട്ടുകാർക്കായി അക്കരപ്പാടത്തിനടുത്ത ചെമ്മനാകരി എന്ന ഗ്രാമത്തിൽ ഇന്റോ അമേരിക്കൻ ഹോസ്പിറ്റൽ സ്ഥാപിച്ചു
 • ഇന്ന് കേരളത്തിലെ ഒരു പ്രധാന സുപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണ് ഇന്റോ അമേരിക്കൻ ഹോസ്പിറ്റൽ
 • 1984 ൽ കോഴിക്കോട് മെഡിക്കൽ കോളേജിന് ഒരു കോടി രുപ സംഭാവന നൽകി
 • 1988 ആലുവ അദ്വൈതാശ്രമത്തിന് 20 ലക്ഷം രൂപ സംഭാവന നൽകി
 • അക്കരപ്പാടം ചെമ്മനാകരി ഭാഗത്തെ വൈക്കം എറണാകുളം റോഡുമായി ബന്ധിപ്പിക്കുന്ന 3.5 കി.മി നീളമുള്ള റോഡ് സൌജന്യമായി നിർമിച്ചു [4]

അവലംബം[തിരുത്തുക]

 1. http://sv1.mathrubhumi.com/online/malayalam/news/story/562086/2010-10-10/kerala
 2. http://neurotalk.psychcentral.com/thread25230.html
 3. http://niralimagazine.com/2007/08/brain-surgeon-in-buffalo-gives-back/
 4. http://www.theverdictindia.com/Personalities.asp
"https://ml.wikipedia.org/w/index.php?title=കെ._ബാഹുലേയൻ&oldid=1419516" എന്ന താളിൽനിന്ന് ശേഖരിച്ചത്