കെ. പ്രഭാകരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ പ്രമുഖനായ ചിത്രകാരനാണ് കെ. പ്രഭാകരൻ(മരണം - 23 മാർച്ച് 2020). റാഡിക്കൽ ഗ്രൂപ്പിലെ പ്രധാനിയായിരുന്നു. കേരള ലളിതകലാ അക്കാദമിയുടെ ഫെലോഷിപ്പ് 2014 ൽ ലഭിച്ചു. [1]

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് കണ്ണാടിക്കൽ കുന്നുമ്മേൽ കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകനാണ്. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സ്, ബറോഡ എംഎസ് സർവകലാശാല എന്നിവിടങ്ങളിൽ പഠനശേഷം ഇന്ത്യൻ റാഡിക്കൽ പെയിന്റേഴ്സ് ആൻഡ് സ്കൾപ്റ്റേഴ്സ് അസോസിയേഷന്റെ ഭാഗമായി ബറോഡ, കോഴിക്കോട്, തൃശൂർ പ്രദർശനങ്ങൾ നടത്തി. ജനീവയിൽ ഏഴ് പ്രഗത്ഭ ഇന്ത്യൻ ചിത്രകാരന്മാരോടൊപ്പം നടത്തിയ ആലേഖ്യ ദർശൻ ' ചിത്രപ്രദർശനം ആഗോളതലത്തിൽ ഏറെ ശ്രദ്ധയാകർഷിച്ചു.[2] ബറോഡയിലെ മഹാരാജാ സായാജിറാവു സർവകലാശാലയിലെ ചിത്ര കലാവിഭാഗത്തിൽ അദ്ധ്യാപകനായിരുന്നു. മൂന്നര പതിറ്റാണ്ടോളം വിവിധ മാസികകളിൽ ചിത്രങ്ങൾ വരച്ചിരുന്നു. ചിന്ത രവിയുടെ സഹോദരനാണ്.

1995ൽ കേന്ദ്രസർക്കാരിന്റെ സീനിയർ ഫെലോഷിപ്പും 2000ൽ കേരള ലളിതകലാ അക്കാദമിയുടെ മുഖ്യസംസ്ഥാന പുരസ്കാരവും ലഭിച്ചു. ചിത്രകാരി കബിത മുഖോപാധ്യായയാണ് ഭാര്യ.

പ്രദർശനങ്ങൾ[തിരുത്തുക]

1985 ൽ അജയ് ദേസായിക്കൊപ്പം ബോംബെയിലെ ഗാലറി 7 ൽ നടന്ന ചിത്ര പ്രദർശനത്തിലും 1987 ൽ ഇന്ത്യൻ റാഡിക്കൽ ഗ്രൂപ്പിന്റെ ബറോഡ, കോഴിക്കോട്, തൃശൂർ എന്നിവിടെ നടന്ന മൂന്ന് പ്രദർശനങ്ങളിലും പങ്കെടുത്തു. പാരീസ്, വിൽസ, ജനീവ എന്നിവടങ്ങളിൽ നടന്ന ആലേഖ്യ പ്രദർശനത്തിലും പങ്കെടുത്തിട്ടുണ്ട്. 'ദ ഗ്രേറ്റ് പ്രൊസെഷൻ' എന്ന പേരിൽ സഹയാത്രികയായ കബിത മുഖോപാധ്യായോടൊപ്പം 2000 - 07 ൽ കേരളത്തിൽ 14 പ്രദർശനങ്ങൾ നടത്തി.[3]

കൊച്ചി-മുസിരിസ് ബിനാലെ 2012[തിരുത്തുക]

പേരിട്ടിട്ടില്ലാത്ത കുറച്ച് ജലച്ചായ, ചാർകോൾ ചിത്രങ്ങളാണ് ബിനാലെയിൽ പ്രദർശിപ്പിച്ചിരുന്നത്. ചിത്രകാരനുമായി ബന്ധപ്പെട്ട കൂട്ടുകാർ, കുടുംബം, പ്രകൃതി, രാഷ്ട്രീയം, ഓർമ്മകൾ തുടങ്ങിയവയാണ് ഈ കാൻവാസുകളിൽ.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള ലളിതകലാ അക്കാദമിയുടെ ഫെലോഷിപ്പ് (2014)
  • കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്കാരം (2000)
  • കേന്ദ്രസർക്കാരിന്റെ സീനിയർ ഫെലോഷിപ്പ് (1995)

അവലംബം[തിരുത്തുക]

  1. "കെ പ്രഭാകരനും പോൾ കല്ലാനോടിനും ലളിതകലാ അക്കാദമി ഫെലോഷിപ്പ്". www.deshabhimani.com. ശേഖരിച്ചത് 10 ഡിസംബർ 2014.
  2. https://www.mathrubhumi.com/news/kerala/famous-painter-k-prabhakaran-passed-away-1.4638854
  3. http://galleryoed.com/html/kavitha.htm

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ._പ്രഭാകരൻ&oldid=3391373" എന്ന താളിൽനിന്ന് ശേഖരിച്ചത്