കെ. പുരുഷോത്തമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ. പുരുഷോത്തമൻ
കെ.പുരുഷോത്തമൻ.png
Constituencyഉദുമ നിയമസഭാമണ്ഡലം
Personal details
Born(1930-12-21)ഡിസംബർ 21, 1930
കാസർഗോഡ്, കേരളം
Died2014 മേയ് 09
Political partyസി.പി.എം.
Spouse(s)കാർത്ത്യായനി
Residenceഉദുമ

ആറും ഏഴും കേരള നിയമസഭകളിൽ ഉദുമയിൽ നിന്നുള്ള ജന പ്രതിനിധിയായിരുന്നു കെ. പുരുഷോത്തമൻ (21 ഡിസംബർ 1930 - 9 മേയ് 2014). കാഞ്ഞങ്ങാട് മുൻ നഗരസഭാ ചെയർമാനായും പ്രവർത്തിച്ചു. അഭിഭാഷകനായ ഇദ്ദേഹം സി.പി.എം. കാസർകോട് ജില്ലാ കമ്മിറ്റി അംഗവും കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു. [1]

ജീവിതരേഖ[തിരുത്തുക]

ഉദുമ തൊട്ടിയിൽ അധ്യാപകനായ എൻ സി കണ്ണൻ മാസ്റ്ററുടെയും തൊട്ടിയിലെ കുമ്പയുടെയും മൂത്ത മകനായി ജനിച്ചു. ഉദുമ അപ്പർപ്രൈമറി സ്‌കൂളിലും നീലേശ്വരം രാജാസ് ഹൈസ്‌കൂളിലും മംഗലാപുരം യൂനിവേഴ്‌സിറ്റിയിലുമായിരുന്നു പഠനം. മദ്രാസ് ലോ കോളജിൽ നിന്ന് എൽ.എൽ.ബി പാസായി. സബ്‌രജിസ്റ്റാറായി ജോയി ചെയ്തെങ്കിലും പിന്നീട് രാജി വച്ച് അഭിഭാഷകനായി. അടിയന്തരാവസ്ഥക്കാലത്ത് മൂന്നുമാസം കണ്ണൂർ സെൻട്രൽ ജയിലിൽ മിസാ തടവുകാരനായി. തച്ചങ്ങാട്ടെ ഭൂസമരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട് എ.കെ.ജി.ക്കൊപ്പം ജയിലിലായി. വിലക്കയറ്റത്തിനെതിരെ നടന്ന തീവണ്ടിതടയൽ സമരത്തിൽ പങ്കെടുത്തതിന് കണ്ണൂർ മജിസ്‌ട്രേറ്റ് കോടതി ആറുമാസത്തെ തടവ് വിധിച്ചു. ഒട്ടേറെ കർഷക-കർഷകത്തൊഴിലാളി സമരങ്ങളിൽ പങ്കെടുത്ത് പോലീസ് മർദനത്തിനിരയായി. [2]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1985*(1) ഉദുമ നിയമസഭാമണ്ഡലം കെ. പുരുഷോത്തമൻ സി.പി.എം., എൽ.ഡി.എഫ്. എം. കുഞ്ഞിരാമൻ നമ്പ്യാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1980 ഉദുമ നിയമസഭാമണ്ഡലം കെ. പുരുഷോത്തമൻ സി.പി.എം.

അവലംബം[തിരുത്തുക]

  1. "K. Purshothaman". www.niyamasabha.org. ശേഖരിച്ചത് 12 മെയ് 2014. Check date values in: |accessdate= (help)
  2. "വിപ്ലവവീര്യം ചോരാത്ത ജനകീയ നേതാവ്". janayugomonline.com. ശേഖരിച്ചത് 12 മെയ് 2014. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കെ._പുരുഷോത്തമൻ&oldid=2336934" എന്ന താളിൽനിന്ന് ശേഖരിച്ചത്