കെ.പി. പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ. പി. പിള്ള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള ചലച്ചിത്ര സംവിധായകനായിരുന്നു കെ.പി. പിള്ള (മരണം 31 ഓഗസ്റ്റ് 2021). [1] [2] 1970- ൽ രാമു കാര്യാട്ടിന്റെ അഭയം എന്ന സിനിമയിൽ സഹസംവിധായകനായാണ് അദ്ദേഹം സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. നഗരം സാഗരം, വൃന്ദാവനം (1975), അഷ്ടമുടിക്കായൽ (1977), കതിർ മണ്ഡപം (1978), പാതിര സൂര്യൻ (1980), പ്രിയസഖി രാധ (1981) എന്നിവ അദ്ദേഹം സംവിധാനം ചെയ്ത സിനിമകളാണ്.

ജീവിതം[തിരുത്തുക]

പരമേശ്വരൻ പിള്ളയുടെയും ദേവകി അമ്മയുടെയും മകനാണ് കെ.പി. പിള്ള. [3] വർക്കല ശിവഗിരിയിലെ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാഭ്യാസത്തിന് ശേഷം 21 വർഷം ഇന്ത്യൻ എയർഫോഴ്സിൽ സേവനമനുഷ്ഠിച്ചു.

2021 ഓഗസ്റ്റ് 31-ന് തിരുവനന്തപുരത്ത് വെച്ച് അദ്ദേഹം അന്തരിച്ചു. [4]

സിനിമകൾ[തിരുത്തുക]

അസിസ്റ്റന്റ് ഡയറക്ടറായി

അവലംബങ്ങൾ[തിരുത്തുക]

 

  1. "List of Malayalam Movies directed by KP Pillai". www.malayalachalachithram.com. Retrieved 1 September 2021.
  2. "സംവിധായകൻ കെ.പി. പിള്ള അന്തരിച്ചു". Mathrubhumi (in ഇംഗ്ലീഷ്). Retrieved 1 September 2021.
  3. "നാടക-സിനിമ സംവിധായകൻ കെ.പി. പിള്ള അന്തരിച്ചു | Madhyamam". www.madhyamam.com. 31 August 2021. Retrieved 1 September 2021.
  4. "സംവിധായകൻ കെ.പി. പിള്ള അന്തരിച്ചു". Mathrubhumi (in ഇംഗ്ലീഷ്). Retrieved 1 September 2021.
"https://ml.wikipedia.org/w/index.php?title=കെ.പി._പിള്ള&oldid=3687543" എന്ന താളിൽനിന്ന് ശേഖരിച്ചത്