കെ. ഗോപാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ. ഗോപാലകൃഷ്ണൻ
മരണം2012 മേയ് 31[1]
ജീവിതപങ്കാളി(കൾ)ജാനകിയമ്മ.
തൂലികാനാമംകെ.ജി.ചെത്തല്ലൂർ

മലയാള സാഹിത്യകാരനും പ്രഭാഷകനുമായിരുന്നു കെ.ജി.ചെത്തല്ലൂർ എന്ന തൂലികാനാമത്തിലും അറിയപ്പെട്ടിരുന്ന കെ. ഗോപാലകൃഷ്ണൻ. മലബാർ ക്രിസ്‌ത്യൻ കോളേജിലും ശ്രീശങ്കരാചാര്യ സംസ്‌കൃത യൂനിവേഴ്‌സിറ്റിയിലും അധ്യാപകനും കേരളസാഹിത്യസമിതിയുടെ ജനറൽ സെക്രട്ടറിയുമായിരുന്നു. വളളത്തോൾ വിദ്യാപീഠത്തിന്റെ ജോയിന്റ്‌ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കവനകൗമുദി മാസിക മാനേജിങ് എഡിറ്ററായിരുന്നു. മലബാർ ക്രിസ്ത്യൻ കോളേജ് മലയാളവിഭാഗം മേധാവിയായാണ് ഇദ്ദേഹം വിരമിച്ചത്. നാലുകൊല്ലത്തോളം കോഴിക്കോട് പൂർണ പബ്ലിക്കേഷൻസ് എഡിറ്ററും മാനേജരുമായിരുന്നു. [1]

വ്യക്തിജീവിതം[തിരുത്തുക]

കോഴിക്കോട് നെടുമ്പറമ്പത്ത് ശിന്നമാളുഅമ്മയുടെയും ചെത്തല്ലൂർ കീഴില്ലത്ത് ഗോപാലമേനോന്റെയും മകനാണ്. ജാനകിയമ്മയാണ് ഭാര്യ. മുരളീകൃഷ്ണൻ, മോഹനകൃഷ്ണൻ, ഗോപീകൃഷ്ണൻ എന്നാണ് മൂന്നു മക്കളുടെ പേരുകൾ. [1]

കൃതികൾ[തിരുത്തുക]

കവിതാസമാഹാരങ്ങൾ[തിരുത്തുക]

 • പടയാളി
 • വീട്ടാക്കടം
 • ശ്യാമസുഗന്ധം

ലേഖനസമാഹാരങ്ങൾ[തിരുത്തുക]

 • ദീപശിഖ
 • നാട്ടുവെളിച്ചം
 • കുലപതികൾ [2]
 • കവികൾ പാടിയതും പാടാത്തതും
 • അന്വേഷണബുദ്ധിയുടെ കാലടിപ്പാടുകൾ
 • നാട്ടുവഴിയിലെ വെള്ളിനക്ഷത്രങ്ങൾ
 • പലതുള്ളി

ഗവേഷണപ്രബന്ഥം[തിരുത്തുക]

 • വി.സിയും കാല്‌പനികകവിതയും

ബാലകഥകൾ[തിരുത്തുക]

 • ബുദ്ധിയും ശ്രദ്ധയും

ജീവചരിത്രം[തിരുത്തുക]

ഇദ്ദേഹം ഇടശ്ശേരിയുടേയും, വി.സി.യുടെയും, കേസരി നായനാരുടെയും കൃതികൾ ഇദ്ദേഹം സമാഹരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

കേരളസാഹിത്യ അക്കാദമി സമഗ്രസംഭാവന പുരസ്‌കാരം [3] ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 മാതൃഭൂമി ഓൺലൈൻ എഡിഷൻ പ്രൊഫ.കെ.ഗോപാലകൃഷ്ണൻ അന്തരിച്ചു. പ്രസിദ്ധീകരിച്ചത് 2012 ജൂൺ 2-ന്.
 2. http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=1655
 3. http://www.keralasahityaakademi.org/pdf/Award-Announcement-%2710.pdf

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ._ഗോപാലകൃഷ്ണൻ&oldid=1702872" എന്ന താളിൽനിന്ന് ശേഖരിച്ചത്