കെ. ഗോദവർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാഷാശാസ്ത്രജ്ഞനും സംസ്കൃതപണ്ഡിതനുമായിരുന്നു ഡോ. കെ. ഗോദവർമ്മ(1902-1959)[1] കേരള ഭാഷാ വിജ്ഞാനീയത്തിന്റെ രചയിതാവാണ് [2]. എ. ആർ രാജരാജവർമ്മയുടെ മകളായ സാവിത്രിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്, സ്വാതന്ത്ര്യസമര സേനാനിയും കേന്ദ്രമന്ത്രിയുമായിരുന്ന ജി. രവീന്ദ്രവർമ്മ പുത്രനായിരുന്നു.

ജീവിതരേഖ[തിരുത്തുക]

1902 ജനുവരി 12-ന് കിളിമാനൂർ കൊട്ടാരത്തിൽ രോഹിണിത്തമ്പുരാട്ടിയുടേയും വൈക്കം വടയാർവേല മാങ്കോൽ ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടേയും മകനായി ജനിച്ചു. 1923-ൽ മദിരാശി പ്രസിഡൻസി കോളേജിൽനിന്നും സംസ്കൃതം എം. എ പാസായി 1924-ൽ തിരുവനന്തപുരം ആർട്സ് കോളേജിൽ മലയാളം ലക്ചർ ആയി ജോലിയിൽ പ്രവേശിച്ചു.

കൃതികൾ[തിരുത്തുക]

ഭാഷാശാസ്ത്രം[തിരുത്തുക]

 • കേരളഭാഷാ വിജ്ഞാനീയം
 • ഇൻഡോ ആര്യൻ ലോൺ വേഡ്സ് ഇൻ മലയാളം
 • പ്രസിഡൻഷ്യൽ അഡ്രസ് ടു ദ് ലിങ്ക്വിസ്റ്റിക് സെക്ഷൻ ഒഫ് ദ് സിക്സ്റ്റീൻത് ഓറിയെന്റൽ കോൺഫറൻസ്


പ്രബന്ധങ്ങൾ[തിരുത്തുക]

 • എ ബ്രീഫ് സർവേ ഒഫ് മലയാളം ലിറ്ററേചർ
 • ഉൽകൃഷ്ടബന്ധങ്ങൾ
 • വിചാരവീഥി
 • പ്രബന്ധലതിക
 • കൈരളീദർപ്പണം
 • പ്രബന്ധകൗമുദി
 • പ്രബന്ധസമാഹാരം

കവിത[തിരുത്തുക]

 • രാവണവിജയം ആട്ടക്കഥ

നാടകം[തിരുത്തുക]

 • കാദംബരി(തർജ്ജമ)
 • വാസവദത്ത അഥവാ നിയതിയുടെ ഗതി(ഗദ്യനാടകം)
 • പ്രണയ വൈചിത്ര്യം

അവലംബം[തിരുത്തുക]

 1. http://www.keralasahityaakademi.org/sp/Writers/Profiles/KGodavarma/Html/DrKGodavarmaPage.htm
 2. "ആർക്കൈവ് പകർപ്പ്". Archived from the original on 2004-12-24. Retrieved 2013-11-04.
"https://ml.wikipedia.org/w/index.php?title=കെ._ഗോദവർമ്മ&oldid=3628901" എന്ന താളിൽനിന്ന് ശേഖരിച്ചത്