ഉള്ളടക്കത്തിലേക്ക് പോവുക

കെ. കവിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. കവിത
ജനനം
കവിത

(1951-02-07) 7 ഫെബ്രുവരി 1951 (age 74) വയസ്സ്)
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
തൊഴിൽഎഴുത്തുകാരി
സജീവ കാലം1967 – ഇന്നുവരെ
ജീവിതപങ്കാളിടി. കെ. രവീന്ദ്രൻ
കുട്ടികൾരമ്യ
മാതാപിതാക്കൾകൃഷ്ണൻ കുട്ടി, ഗൗരി

മലയാള ഭാഷയിലേയും കന്നഡയിലേയും ചെറുകഥാകൃത്താണ് കെ. കവിത. നിരവധി നോവലുകളും ബാലസാഹിത്യ കൃതികളും ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കന്നഡയിലും മലയാളത്തിലും ഒരേസമയം പ്രസിദ്ധീകരിച്ച അവരുടെ നോവലാണു ദമയന്തി. [1] കൂടാതെ വെളുത്ത സൂര്യന്മാരുടെ കറുത്ത നക്ഷത്രങ്ങൾ എന്ന നോവൽ, ഇരുപതോളം ചെറുകഥകൾ എന്നിവയും കന്നഡയിൽ പ്രസിദ്ധീകരിച്ചിരുന്നു. നിരവധി നോവലുകളും ചെറുകഥകളും പരിഭാഷപ്പെടുത്തുകയും ചെയ്തിരുന്നു.

ജീവിതം

[തിരുത്തുക]

1951 ഇൽ തൃശൂർ കൂർക്കപ്പറമ്പിൽ കൃഷ്ണൻ കുട്ടിയുടേയും കുണ്ടുവാറ വളപ്പിൽ ഗൗരിയുടേയും മൂത്തമകളായി കവിത ജനിച്ചു. ബാംഗ്ലൂരിലാണ് കുടുംബസമേതം താമസിക്കുന്നത്. ഡിഫൻസ് അകൗണ്ട് ഡിപാർട്ട്മെന്റിൽ സീനിയർ ഓഡിറ്ററായി വിരമിച്ച ടി. കെ. രവീന്ദ്രനാണു ഭർത്താവ്.[2] കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറി , ശ്രീ പതജ്ഞലി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്റർ എന്നീ നിലകളിൽ ഇവർ ജോലി ചെയ്തിരുന്നു.

കൃതികൾ

[തിരുത്തുക]

കവിത പ്രസിദ്ധീകരിച്ച കൃതികളിൽ ചിലതാണിത്.[3]

വർഷം പുസ്തകം വിഭാഗം
1974 പ്രതീക്ഷ ചെറുകഥ
1981/2005 വെളുത്ത സൂര്യന്മാരുടെ കറുത്ത നക്ഷത്രങ്ങൾ നോവൽ
1985/2016 ഉദയം കാത്ത് ബാലസാഹിത്യം
1990 അപശ്രുതി നോവൽ
1990 ചിത്തരോഗാശുപത്രി നോവൽ
1995 വീടുകൾക്കേ ഭംഗിയുള്ളൂ കഥകൾ
1995 മനശ്ശാന്തി തേടിയ മാനിനിമാർ കഥകൾ
1995 ദൈവപുത്രി നോവൽ
1996 ചിത കഥകൾ
1996 അമ്പിളി കഥകൾ
2001 അന്തിവിരുന്ന് കഥകൾ
2001 മായാസീത നോവൽ
2006 ദമയന്തി നോവൽ
2007 അംബ നോവൽ
2009 മാധവി നോവൽ
2010 പുള്ളിചക്കു ബാലസാഹിത്യം
2019 കുഞ്ഞാണു ബാലസാഹിത്യം

പുരസ്കാരങ്ങൾ

[തിരുത്തുക]

കവിതയ്ക്കു ലഭിച്ച ചില പുരസ്കാരങ്ങൾ.[4]

  • ദുബായ് മലയാളം വേദി അവാർഡ്
  • സപര്യ പ്രവാസി സാഹിത്യ അവാർഡ്
  • കുങ്കുമം നോവൽ അവാർഡ്
  • മികച്ച നോവലിനുള്ള ഉറൂബ് അവാർഡ്
  • സഹോദരൻ അയ്യപ്പൻ പുരസ്കാരം
  • സാഹിത്യ സഹൃദയ സമിതി അവാർഡ്
  • കൂവമ്പു ഭാഷാ ഭാരതി പുരസ്കാരം (കർണാടക)

അവലംബം

[തിരുത്തുക]
  1. പ്രദീപം മാസിക - 2006 ഫെബ്രുവരി
  2. മലയാളത്തിന്റെ എഴുത്തുകാരികൾ
  3. മാതൃഭൂമി മാസിക - 2002 ജൂൺ 22
  4. Kerala Literature
"https://ml.wikipedia.org/w/index.php?title=കെ._കവിത&oldid=4488975" എന്ന താളിൽനിന്ന് ശേഖരിച്ചത്