കെ. ഉമർ മൗലവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ആദ്യകാല മുജാഹിദ് നേതാവാണ് കെ. ഉമർ മൗലവി അഥവാ വെളിയങ്കോട് ഉമർ ‍മൗലവി. മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത വെളിയങ്കോടാണ് ജന്മദേശം. അറബ് നാടുകളിലെ സലഫി പണ്ഡിതർക്കിടയിൽ ഉമർ അഹ് മദ് മലബാരി എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. പിൽക്കാലത്ത് പെരിന്തൽമണ്ണക്കടുത്ത് തിരൂർക്കാട് താമസമാക്കി. സൽ‍സബീൽ മാസികയുടെ എഡിറ്റർ. ഖുർആൻ പരിഭാഷ പുറത്തിറക്കി. ഓർമകളുടെ തീരത്ത് എന്ന പേരിൽ ആത്മകഥയെഴുതി.

പ്രൊഫ.കെ.ഹബീബ, ആമിന ടീച്ചർ, റിട്ട. ഡി.ഡി.ഇ. കെ.ബഷീർ, ഡോ.കെ.സാലിം, അബ്ദുല്ല, മുബാറക് മദനി തിരൂർക്കാട്, കെ. ജൗഹർ, കെ. ഹബീബ് എന്നിവർ മക്കളാണ്. ചരിത്രപണ്ഡിതൻ ഡോ.കമാൽ പാഷ ജാമാതാവാണ്‌.

"https://ml.wikipedia.org/w/index.php?title=കെ._ഉമർ_മൗലവി&oldid=3204509" എന്ന താളിൽനിന്ന് ശേഖരിച്ചത്