കെ. ഉപ്പി സാഹിബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കെ. ഉപ്പി സാഹിബു (1891-1972) 1891 ൽ തലശ്ശേരിക്കടുത്തു കോട്ടയത്ത്‌ പ്രസിദ്ധമായ കൊട്ടാൽ തറവാട്ടിൽ ആണ് ഉപ്പി സാഹിബ് ജനിച്ചത്‌. 1920-ൽ മദിരാശി മുഹമ്മദൻ കോളേജിലെ വിദ്യാർത്ഥി ആയിരുന്ന സമയത്ത് നിസ്സഹകരണ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി പൊതുരംഗത്ത് സജീവം ആയി.

1923-ലും, 1926-ലും മദിരാശി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി. 1930-ൽ കേന്ദ്ര നിയമ സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1946-ൽ വീണ്ടും മദിരാശി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് കൗൺസിൽ അംഗമായി.[1] 1951-ൽ സ്വാതന്ത്ര ഇന്ത്യയിൽ നടന്ന തെരഞ്ഞെടുപ്പിൽ തിരൂർ നിയോജക മണ്ഡലത്തിൽ നിന്ന് കമ്മ്യൂണിസ്റ്റ്‌ നേതാവ് കെ ദാമോദരനെയും കോൺഗ്രസ് നേതാവ് കെ. അഹമ്മദ് കുട്ടിയേയും പരാജയപ്പെടുത്തി മദിരാശി നിയമ നിർമ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.[2] മുസ്ലിം ലീഗിന്റെ പാർലിമെന്ററി പാർട്ടി ലീഡർ ആയും തെരഞ്ഞെടുക്കപ്പെട്ടു. കേരള മുസ്ലിം മജ്ലിസിന്റെ പ്രഥമ ജനറൽ സെക്രട്ടറി[3], കണ്ണൂർ ജില്ലാ മുസ്ലിം ലീഗിന്റെ പ്രഥമ പ്രസിഡന്റ്, മലബാർ ജില്ലാ മുസ്ലിം ലീഗിന്റെയും കേരള സസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെയും വൈസ്‌ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു.

എൺപത്തി ഒന്നാം വയസ്സിൽ 1972 മെയ്‌ 11 നു കെ ഉപ്പി സാഹിബ് നിര്യാതനായി.

അവലംബങ്ങൾ[തിരുത്തുക]

  1. "VIII. SESSION. - A Review of the Madras Legislative Assembly (1952-1957)" (PANEL OF CHAIRMEN) (ഭാഷ: ഇംഗ്ലീഷ്). assembly.TN.GOV.in. ശേഖരിച്ചത് 2014 മാർച്ച് 7.
  2. "ELECTIONS TO THE TRAVANCORE-COCHIN LEGISLATIVE ASSEMBLY-1951 AND TO THE MADRAS ASSEMBLY CONSTITUENCIES IN THE MALABAR AREA" (തിരഞ്ഞെടുപ്പു ഫലം) (ഭാഷ: ഇംഗ്ലീഷ്). Kerala.GOV.in. ശേഖരിച്ചത് 2014 മാർച്ച് 7.
  3. "RISE AND GROWTH OF MUSLIM POLITICAL MOVEMENTS" (PDF) (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2015 ഡിസംബർ 02. line feed character in |title= at position 26 (help); Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കെ._ഉപ്പി_സാഹിബ്&oldid=3104601" എന്ന താളിൽനിന്ന് ശേഖരിച്ചത്