കെ. ഉദയകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ. ഉദയകുമാർ

1980കളിൽ ഇന്ത്യ വോളിബോളിലെ നായകനായിരുന്ന ആളാണ്‌ കെ. ഉദയകുമാർ (1960-2014). 1991ൽ അർജുന പുരസ്കാരം നേടിയിട്ടുണ്ട്. ആലപ്പുഴ മാരാരിക്കുളം സ്വദേശിയായ ഉദയകുമാർ കേരളാ പോലീസിന്റെ വോളിബോൾ ടീമിലും അംഗമായിരുന്നു. [1] മാരാരിക്കുളം, പറമ്പിൽ വീട്ടിൽ കരുണാകരക്കുറുപ്പും അമ്മിണിയമ്മയും ആണ് മാതാപിതാക്കൾ.

കായികരംഗത്ത്[തിരുത്തുക]

മാരാരിക്കുളത്തെ ക്ലബ്ബായ എം.എ.സിയ്ക്കു വേണ്ടി കളിച്ചുകൊണ്ടായിരുന്നു ഉദയകുമാറിന്റെ കായിക ജീവിതത്തിന്റെ തുടക്കം. കേരളാ സർവ്വകലാശാലയുടെ വോളിബോൾടീമിലും അംഗമായിരുന്നു. 1986 ൽ സോളിൽ നടന്ന ഏഷ്യൻ ഗയിംസിൽ വെങ്കല മെഡൽ നേടിയ ടീമിൽ പങ്കെടുത്തിരുന്നു.അച്യുതക്കുറുപ്പായിരുന്നു മുഖ്യപരിശീലകൻ. 1989,1991 സാഫ് കായികമേളകളിലും ഉദയകുമാർ ഭാരതത്തെ നയിയ്ക്കുകയുണ്ടായി. കൂടാതെ ടൈറ്റാനിയം, കെ.എസ്.ഇ.ബി, റയിൽവേസ് എന്നീ സ്ഥാപനങ്ങൾക്കുവേണ്ടിയും ഉദയകുമാർ കളിച്ചിട്ടുണ്ട്. ടീമിൽ ബ്ലോക്കറായും അറ്റാക്കറുമായുള്ള പൊസിഷനുകളിൽ അദ്ദേഹം തിളങ്ങിയിരുന്നു.


2014 സെപ്റ്റംബർ 19 നു കേരളാ ഗവർണറുടെ ഏ.ഡി.സി ആയിരിയ്ക്കെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു. 54 വയസ്സായിരുന്നു അദ്ദേഹത്തിന്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ._ഉദയകുമാർ&oldid=2682741" എന്ന താളിൽനിന്ന് ശേഖരിച്ചത്