കെ. ഉണ്ണിക്കിടാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ. കെ. ഉണ്ണിക്കിടാവ്
ഡോ. കെ. ഉണ്ണിക്കിടാവ്
ജനനംആഗസ്റ്റ്‌ 20,1920
കൊയിലാണ്ടി, കോഴിക്കോട്, കേരളം
മരണം2014 സെപ്റ്റംബർ 07
ദേശീയതഇന്ത്യൻ
തൊഴിൽഅദ്ധ്യാപകൻ, മലയാള ഭാഷാ പണ്ഡിതൻ
ജീവിതപങ്കാളി(കൾ)ഡോ.വി.പത്മാവതി
കുട്ടികൾലക്ഷ്മി

പ്രമുഖ മലയാള ഭാഷാ പണ്ഡിതനും അധ്യാപകനുമായിരുന്നു ഡോ.കെ. ഉണ്ണിക്കിടാവ് (മരണം : 07 സെപ്റ്റംബർ 2014). മലയാളവും മിശ്ര ഭാഷകളും എന്ന കൃതിക്ക് 2003ൽ കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എൻഡോവ്‌മെന്റ് പുരസ്‌കാരം ലഭിച്ചു. തമിഴ് വ്യാകരണം സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തി.

ജീവിതരേഖ[തിരുത്തുക]

കൊയിലാണ്ടി മേലൂർ സ്വദേശിയായ ഉണ്ണിക്കിടാവ്, പാലക്കാട് വിക്‌ടോറിയ കോളേജിലും മദ്രാസ് പ്രസിഡൻസി കോളേജിലും അധ്യാപകനായിരുന്നു. 'ചില ലീലാതിലക പ്രശ്‌നങ്ങൾ' എന്ന വിഷയത്തിൽ മദ്രാസ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി.

കൃതികൾ[തിരുത്തുക]

  • മലയാളവും മിശ്ര ഭാഷകളും
  • സംഘകാല കൃതികളിലെ തമിഴ് സംസ്‌കാരം
  • പുനരവലോകനം
  • മലയാള പരിണാമവാദ ചർച്ച
  • സംഘകൃതികളിലെ തമിഴ് സംസ്കാരം
  • ഭാഷാന്വേഷണം
  • അക്ഷരകാണ്ഡം
  • മലയാളം ദേശവും ഭാഷയും
  • സംഘസാഹിത്യപഠനങ്ങൾ

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എൻഡോവ്‌മെന്റ് പുരസ്‌കാരം (2003)[1]
  • ചെന്നൈയിലെ സാംസ്‌കാരിക സംഘടനയായ ദക്ഷിണയുടെ പ്രഥമ ഭാഷാചാര്യ പുരസ്‌കാരം(2008)

അവലംബം[തിരുത്തുക]

  1. "ഡോ. ഉണ്ണിക്കിടാവ് അന്തരിച്ചു". www.mathrubhumi.com. Archived from the original on 2014-09-07. Retrieved 8 സെപ്റ്റംബർ 2014.
"https://ml.wikipedia.org/w/index.php?title=കെ._ഉണ്ണിക്കിടാവ്&oldid=3773780" എന്ന താളിൽനിന്ന് ശേഖരിച്ചത്