കെ. അജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രമുഖനായ ഒരു ഇന്ത്യൻ ഫുട്ബോൾ താരമാണ് കെ. അജയൻ. 2002 - 03 ലെ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീമിലെ അംഗമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

ചടയമംഗലം പുത്തൻവീട്ടിൽ കൃഷ്ണൻനായരുടെയും ലളിതാമ്മയുടെയും മകനായ കെ. അജയൻ ഫുട്‌ബോൾ തട്ടിത്തുടങ്ങുന്നത് തന്റെ വിദ്യാലയം കൂടിയായ എസ്.വി.എച്ച്.എസിന്റെ ഗ്രൗണ്ടിലാണ്. സ്‌കൂൾ പഠനകാലത്ത് നാട്ടിൻപുറത്തെ മഹാത്മാ ക്ലബ്ബിലൂടെ ക്ലബ്ബ് ഫുട്‌ബോളിലേക്കും അജയൻ പ്രവേശിച്ചു. തുടർന്ന് കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിലെ വിവിധ ഫുട്‌ബോൾ ടൂർണമെന്റുകളിൽ കളിച്ചു. നിലമേൽ എൻ.എസ്.എസ് കോളേജിലെയും തിരുവനന്തപുരം എം.ജി കോളേജിലെയും പഠനകാലത്ത്, യൂണിവേഴ്‌സിറ്റി ടീമിലൂടെ കേരളാ ഫുട്‌ബോളിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിന്റെ ഭാഗമായിത്തീർന്നു. നീണ്ട ഇടവേളയ്ക്കുശേഷം 2002-03 കാലയളവിൽ കേരളം സന്തോഷ് ട്രോഫി നേടുമ്പോൾ മധ്യനിരയിലെ കരുത്തായി അജയൻ കളിക്കളത്തിൽ നിറഞ്ഞുനിന്നു. ആവശ്യഘട്ടങ്ങളിൽ പ്രതിരോധത്തിലേക്ക് ഉൾവലിയുവാനും അവസരം ലഭിക്കുമ്പോൾ പഴുതുകൾ സൃഷ്ടിച്ച് എതിർ ടീമിന്റെ ഗോൾമുഖത്തേക്ക് മുന്നേറാനും അജയൻ ഒരുപോലെ മിടുക്കുകാട്ടി. വിജയനും അഞ്ചേരിക്കും ശേഷം ഇന്ത്യൻ ടീമിൽ അജയൻ ഇടംനേടി. നെഹ്‌റു കപ്പിൽ തന്റെ അരങ്ങേറ്റ മത്സരത്തിൽ ലോംഗ് റേഞ്ചിലൂടെ അത്ഭുതപ്പെടുന്ന ഗോൾ അജയന്റെ വകയായിരുന്നു.

സാഫ് കപ്പ്, നെഹ്‌റു കപ്പ്, എൽ.ജി കപ്പ്, എ.എഫ്.സി ചലഞ്ച് കപ്പ് തുടങ്ങിയവയെല്ലാം ഇന്ത്യ നേടിയ വിജയങ്ങൾ അജയന്റേതുകൂടിയായിരുന്നു. ദേശീയലീഗിൽ എസ്.ബി.റ്റി, മഹീന്ദ്ര, വാസ്‌കോ ഗോവ, പുന എഫ്.സി, ചിരാഗ് യുണൈറ്റഡ് ടീമുകൾക്കുവേണ്ടി ബൂട്ടണിഞ്ഞ അജയൻ മഹീന്ദ്ര, പുന എഫ്.സി, ചിരാഗ് യുണൈറ്റഡ് എന്നിവയുടെ ക്യാപ്റ്റനായിരുന്നു. ഇപ്പോൾ ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥനാണ്.[1]

അവലംബം[തിരുത്തുക]

  1. http://www.livevartha.com/vyekthikal_visheshangal.php?id=80
"https://ml.wikipedia.org/w/index.php?title=കെ._അജയൻ&oldid=1747222" എന്ന താളിൽനിന്ന് ശേഖരിച്ചത്