കെ.സി. റോസക്കുട്ടി
ദൃശ്യരൂപം
(കെ.സി റോസക്കുട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
കെ.സി. റോസക്കുട്ടി | |
|---|---|
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | കെ.സി. റോസക്കുട്ടി |
| ദേശീയത | ഇന്ത്യൻ |
| രാഷ്ട്രീയ കക്ഷി | INC |
| വസതി(s) | മുള്ളൻകൊല്ലി, വയനാട് |
കേരള സംസ്ഥാനത്തിലെ ഒരു പൊതു പ്രവർത്തകയും സംസ്ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമാണ് കെ.സി. റോസക്കുട്ടി[1]. (ജനനം : 23 ഒക്ടോബർ 1948[2] )ഒൻപതാം കേരള നിയമ സഭയിലെ സുൽത്താൻ ബത്തേരിയെ പ്രതിനിധീകരിച്ച അംഗമായിരുന്നു.
ജീവിതരേഖ
[തിരുത്തുക]മുള്ളൻകൊല്ലി കുരിശിങ്കൽ ചാക്കോ-ഏലിയാമ്മാ ദമ്പതികളുടെ രണ്ടാമത്തെ മകളായാണ് 1948 ഒക്ടോബർ 23ന് റോസക്കുട്ടി ജനിച്ചത്. 1973 ൽ പുൽപ്പള്ളി വിദ്യാ ഹൈസ്‌ക്കൂളിലെ ആധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. മുള്ളൻകൊല്ലി സെന്റ് മേരീസ് എച്ച്.എസ്.എസിൽ 1976 മുതൽ 1989 വരെ പ്രധാനാധ്യാപികയായിരുന്നു. ബത്തേരി അസംപ്‌ഷൻ വിദ്യാലയത്തിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. [3]
ഭർത്താവ് : ഡോ.ജോസഫ് കീരഞ്ചിറ, മൂന്നു മക്കൾ
രാഷ്ട്രീയജീവിതം
[തിരുത്തുക]- 1991 ൽ സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ നിന്നും എം.എൽ. എ യായി തെരഞ്ഞെടുക്കപ്പെട്ടതോടുകൂടിയാണ് കേരളരാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.
- 95-96 കാലഘത്തിൽ സ്വകാര്യ ബില്ലുകളുടെയും പ്രമേയങ്ങളുടേയും സമിതി അധ്യക്ഷയായിരുന്നു.
- നാലു വർഷം സ്‌ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ സംബന്ധിച്ച നിയമസഭാ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട് .
- എഐസിസി അംഗവും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്.
- 2001 മുതൽ 2012 വരെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി യുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
- 04 ഏപ്രിൽ 2012 ൽ കേരള സർക്കാരിന്റെ കീഴിലുള്ള വനിത കമ്മീഷൻ അദ്ധ്യക്ഷയായി ചുമതലയേറ്റു.
- മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി
- കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം
- കെ.പി.സി.സി. ജനറൽ സെക്രട്ടറി
- മദ്യവർജ്ജന സമിതി സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
- നിയമസഭാ സമിതി ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]| വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
|---|---|---|---|---|---|---|---|
| 1996 | സുൽത്താൻ ബത്തേരി നിയമസഭാമണ്ഡലം | പി.വി. വർഗ്ഗീസ് വൈദ്യർ | സി.പി.ഐ.എം., എൽ.ഡി.എഫ്. | കെ.സി. റോസക്കുട്ടി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി.സി. ഗോപിനാഥ് | ബി.ജെ.പി. |
| 1991 | സുൽത്താൻ ബത്തേരി നിയമസഭാമണ്ഡലം | കെ.സി. റോസക്കുട്ടി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി.വി. വർഗ്ഗീസ് വൈദ്യർ | സി.പി.ഐ.എം., എൽ.ഡി.എഫ്. | പി.കെ. മാധവൻ | ബി.ജെ.പി. |
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-07. Retrieved 2012-04-04.
- ↑ "കെ.സി. റോസക്കുട്ടി". കേരള നിയമസഭ. Retrieved 2013 മേയ് 28.
{{cite web}}: Check date values in:|accessdate=(help) - ↑ http://www.niyamasabha.org/codes/members/m584.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2021-03-22.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-10. Retrieved 2021-03-22.