കെ.സി. വർഗീസ്
ദൃശ്യരൂപം
കെ.സി. വർഗീസ് | |
---|---|
ജനനം | |
മരണം | |
തൊഴിൽ | ഗായകൻ, സംഗീതസംവിധായകൻ |
ജീവിതപങ്കാളി(കൾ) | ഓമന |
കുട്ടികൾ | അനീഷ് |
മാതാപിതാക്ക(ൾ) | കുന്നംകുളത്ത് കാക്കശ്ശേരി വീട്ടിൽ ചേറു, സാറാമ്മ |
കെ.സി. വർഗീസ് എന്ന വർഗീസ് കുന്നംകുളം ഗായകനും സംഗീതസവിധായകനുമായിരുന്നു. നീല യമുനേ സ്നേഹയമുനേ ഏതൊരു ഗംഗയെ വാരിപ്പുണരാൻ എന്ന ഗാനം പാടിയ ഗായകനാണ്. കെ.ജെ. ജോയ് സംഗീതം പകർന്ന ഈ ഗാനം രചിച്ചിരിക്കുന്നത് യൂസഫലി കേച്ചേരിയാണ്.
1945-ൽ കുന്നംകുളത്ത് കാക്കശ്ശേരി വീട്ടിൽ ചേറുവിന്റെയും സാറാമ്മയുടെയും മകനായി ജനിച്ചു. ഒമ്പതാം ക്ലാസ്സുവരെ പഠിച്ച വർഗീസ് സംഗീതസംവിധായകനായ ജോബിന്റെ കീഴിൽ സംഗീതം അഭ്യസിച്ചു. പത്മരാജന്റെ നവംബറിന്റെ നഷ്ടം എന്ന സിനിമയ്ക്കു സംഗിതം നൽകി. കാളിദാസ കലാകേന്ദ്രം എന്ന നാടകസമിതിയിൽ അൽപകാലം ഗായകനായിരുന്നു. മദ്രാസിലെത്തിയ അദ്ദേഹം "പ്രീതി" എന്ന സിനിമയിൽ ജാനകിയമ്മയോടൊപ്പം യുഗ്മഗാനം പാടി ഗായകരംഗത്തേയ്ക്കു കടന്നുവന്നു. ഭാര്യ:ഓമന, മകൻ: അനീഷ്. 2001-ൽ കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.
കെ സി വർഗീസ് പാടിയ ചില പാട്ടുകൾ
[തിരുത്തുക]പാട്ട് | ചിത്രം | സംഗീതം | എഴുതിയത് | വർഷം | പാടുന്നവർ |
---|---|---|---|---|---|
നീലയമുനേ | സ്നേഹയമുനേ | കെ.ജെ. ജോയ് | യൂസഫലി കേച്ചേരി | 1977 | കെ സി വർഗീസ് |
മാനസ വീണയിൽ | കല്യാണപ്പന്തൽ | എ.റ്റി. ഉമ്മർ | യൂസഫലി കേച്ചേരി | 1975 | കെ സി വർഗീസ് |
മയ്യെഴുതിക്കറുപ്പിച്ച | കല്യാണപ്പന്തൽ | എ.റ്റി. ഉമ്മർ | യുസഫലി കേച്ചേരി | 1975 | കെ സി വർഗീസ് |
എന്റെ മനസ്സു | പനിനീർ മഴ | എം.കെ. അർജ്ജുനൻ | വയലാർ രാമവർമ്മ | 1976 | കെ സി വർഗീസ് |
ഉമ്മ തരുമോ | പ്രീതി | എ.റ്റി. ഉമ്മർ | ഡോ പവിത്രൻ | 1972 | കെ സി വർഗീസ് |
നീലനിലാ | കാമശാസ്ത്രം | എം.എസ്. വിശ്വനാഥൻ | ബിജു ജോയ് മാത്യു | 1981 | കെ സി വർഗീസ് |