കെ.സി. പന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Krishna Chandra Pant
Bajaj-Polar-2.jpg
Shri K.C. Pant, the Minister of Defence (India) seen (left) presenting an award.
18th Minister of Defence (India)
ഔദ്യോഗിക കാലം
1987–1989
23rd Deputy Chairman, Planning Commission of India[1]
ഔദ്യോഗിക കാലം
2 February 1999 – 17 June 2004
വ്യക്തിഗത വിവരണം
ജനനം10 August 1931
Bhowali in Nainital District.
മരണം15 November 2012
Delhi
രാഷ്ട്രീയ പാർട്ടിBhartiya Janata Party
പങ്കാളി(കൾ)Ila Pant
മക്കൾ2, Sons

കേന്ദ്രമന്ത്രിയും ആസൂത്രണക്കമ്മീഷൻ ഉപാധ്യക്ഷനുമായിരുന്നു കൃഷ്ണ ചന്ദ്ര പന്ത് എന്ന കെ.സി. പന്ത് (1931 - 14 നവംബർ 2012).1962 മുതൽ 26 വർഷത്തോളം ലോക്‌സഭാ-രാജ്യസഭാ അംഗമായിരുന്ന പന്ത് വിവിധ കോൺഗ്രസ് മന്ത്രിസഭകളിൽ പ്രതിരോധം, ആഭ്യന്തരം, ഉരുക്ക്-ഘന വ്യവസായം, ആണവോർജം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യസമരസേനാനിയും ഉത്തർപ്രദേശിലെ ആദ്യത്തെ മുഖ്യമന്ത്രിയുമായിരുന്ന ഗോവിന്ദ് വല്ലഭ് പന്തിന്റെ മകനാണ് ഇദ്ദേഹം.

ജീവിതരേഖ[തിരുത്തുക]

1931-ൽ നൈനിറ്റാളിനടുത്ത് ബൊവാളിയിൽ ജനനം. ലഖ്‌നൗ സർവകലാശാലയിൽനിന്ന് സ്വർണമെഡലോടെ ബിരുദാനന്തരബിരുദം നേടി. പശ്ചിമ ജർമനിയിൽ നിന്ന് ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.[2] ഉദൈപുർ, ആന്ധ്ര സർവകലാശാലകൾ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.1962-ൽ ആണ് കോൺഗ്രസ് ടിക്കറ്റിൽ ആദ്യമായി ലോക്‌സഭയിൽ എത്തിയത്. 1967, 1971 വർഷങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. 1977-ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.1978-ൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പത്താം ധനകാര്യകമ്മീഷൻ ചെയർമാനായി പ്രവർത്തിച്ചു. 1989-ൽ വീണ്ടും ലോക്‌സഭയിലെത്തി. 1987-89 കാലഘട്ടത്തിൽ രാജീവ് ഗാന്ധി മന്ത്രിസഭയിലാണ് ഇദ്ദേഹം പ്രതിരോധ മന്ത്രിയായത്. പന്ത് പ്രതിരോധ മന്ത്രിയായിരിക്കെയാണ് ഐ.എൻ.എസ് വിരാട്, റഷ്യൻ നിർമിത മിഗ്-29 പോർ വിമാനങ്ങൾ എന്നിവ വാങ്ങിയത്. ദാമനിൽ ആദ്യ കോസ്റ്റ് ഗാർഡ് എയർസ്റ്റേഷൻ സ്ഥാപിക്കാൻ മുൻകൈ എടുത്തതും കെ.സി. പന്താണ്.[3] ശ്രീലങ്കയിലേക്ക് ഇന്ത്യൻ സമാധാന സേനയെ അയച്ചതും മാലിദ്വീപിൽ പട്ടാള അട്ടിമറി തടയാൻ സേനയെ അയച്ചതും ഇക്കാലത്താണ്. പന്ത് പ്രതിരോധമന്ത്രിയായിരുന്ന കാലത്താണ് ബോഫോഴ്‌സ് ഇടപാടിൽ രാജീവ്ഗാന്ധിയെ കുറ്റപ്പെടുത്തി സി.എ.ജി.റിപ്പോർട്ട് പുറത്തുവന്നത്. 1998-ൽ കോൺഗ്രസ്‌ വിട്ട് ബി.ജെ.പിയിൽ ചേർന്ന പന്ത് എൻ.ഡി.എ. ഭരണകാലത്ത് ആസൂത്രണക്കമ്മീഷൻ ഉപാധ്യക്ഷനായിരുന്നു.

മുൻ എം.പി. ഇള പന്താണ് ഭാര്യ. രണ്ട് ആൺമക്കളുണ്ട്.

വിവാദം[തിരുത്തുക]

ബോഫോഴ്‌സ് ഇടപാട് സംബന്ധിച്ച സി.എ.ജി.റിപ്പോർട്ട് പാർലമെന്റിൽ വെച്ചപ്പോൾ രാജീവ്ഗാന്ധി മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായിരുന്നു പന്ത്

അവലംബം[തിരുത്തുക]

  1. "List of Deputy Chairman of Planning Commission of India" (PDF). Planning Commission of India. മൂലതാളിൽ (PDF) നിന്നും 2014-07-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-06-29.
  2. "മുൻകേന്ദ്രമന്ത്രി കെ.സി. പന്ത് അന്തരിച്ചു". മാതൃഭൂമി. നവംബർ 16, 2012. മൂലതാളിൽ നിന്നും 2012-11-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് നവംബർ 17, 2012.
  3. "മുൻ കേന്ദ്ര മന്ത്രി കെ.സി. പന്ത് അന്തരിച്ചു". മാധ്യമം. നവംബർ 16, 2012. ശേഖരിച്ചത് നവംബർ 17, 2012.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ.സി._പന്ത്&oldid=3629146" എന്ന താളിൽനിന്ന് ശേഖരിച്ചത്