കെ.വി. ശാന്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.വി. ശാന്ത
കെ.വി. ശാന്തയുടെ ഒരു രചന
ജനനം
ശാന്ത

ബേപ്പൂർ
ദേശീയതഇന്ത്യ
തൊഴിൽനെയ്ത്ത്
അറിയപ്പെടുന്നത്ടെക്സ്റ്റൈൽ ആർട്

കേരളത്തിലെ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു നെയ്ത്ത് അധ്യാപികയും കലാകാരിയുമാണ് കെ.വി. ശാന്ത. തസറാ ഇന്റർനാഷണൽ നെയ്ത്ത് സെന്ററിന്റെ സഹ സ്ഥാപകയാണ്. ജർമ്മനി, സ്വീഡൻ, നെതർലാന്റ്സ്, സ്വിറ്റ്സർലണ്ട് എന്നീ രാജ്യങ്ങളിലും അവരുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്, കൂടാതെ ലോകത്താകമാനമുള്ള പൊതു, സ്വകാര്യ ശേഖരങ്ങളിൽ അവ ശേഖരിച്ചിരിക്കുന്നു.[1][2]

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് ബേപ്പൂരിൽ ജനിച്ചു.(ജ. 1968). സ്വയം ശിക്ഷണം നേടിയ ടെക്സ്റ്റൈൽ ആർട്ടിസ്റ്റാണ്.പരമ്പരാഗതമായി നെയ്ത്ത് അഭ്യസിപ്പിക്കുന്നു.1989 ൽ സഹോദരങ്ങളോടൊത്ത് ബേപ്പൂരിൽ തസര ഇന്റർനാഷണൽ വീവിംഗ് സെന്ററിന് രൂപം നൽകി. നെയ്ത്തുകോൽ എന്നാണ് തസര എന്ന വാക്കിന്റെ അർത്ഥം.

കൊച്ചി മുസിരിസ് ബിനാലെ 2018[തിരുത്തുക]

കൊച്ചി മുസിരിസ് ബിനലെ 2018 നു വേണ്ടി ചിത്രതിരശീലയിലുള്ള സൃഷ്ടിയുടെ ശ്രേണിയും തുറസായ സ്ഥലത്തു ഒരു പ്രതിഷ്ഠാപനവും അവതരിപ്പിച്ചിരിക്കുന്നു. ആസ്പിൻ വാളിലെ മാവിൻ മേലാണ് പ്രതിഷ്ഠാപനം.[3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-03-26.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-03-26.
  3. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
"https://ml.wikipedia.org/w/index.php?title=കെ.വി._ശാന്ത&oldid=3785329" എന്ന താളിൽനിന്ന് ശേഖരിച്ചത്