കെ.വി. റാബിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1993 ലെ നാഷണൽ യൂത്ത് അവാർഡ് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിൽ നിന്ന് റാബിയ സ്വീകരിക്കുന്നു

അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് 1990 ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ട മലപ്പുറ ജില്ലയിലെ തിരൂരങ്ങാടിക്കടുത്തുള്ള വെള്ളിലക്കട് സ്വദേശിനിയാണ് കെ.വി റാബിയ എന്ന കറിവേപ്പിൽ റാബിയ. കോളേജ് വിദ്യാഭ്യാസ കാലത്ത് പോളിയോ പിടിപെട്ട് കാലുകൾക്ക് വൈകല്യം സംഭവിച്ചു. അംഗവൈകല്യമുള്ള വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നു. ജനനം 1966-ൽ തിരൂരങ്ങാടിയിൽ. റാബിയയുടെ ആത്മകഥയാണ്‌ "സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്" എന്ന കൃതി.[1]

അവാർഡുകൾ[തിരുത്തുക]

[2]

  1. 1993-ൽ നാഷണൽ യൂത്ത് അവാർഡ് [3]
  2. സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ്
  3. യു.എൻ ഇന്റർനാഷണൽ അവാർഡ്
  4. മുരിമഠത്തല് ബാവ അവാർഡ് (മലങ്കര ഓർത്തഡോക്സ് സഭ നൽകിയത്)
  5. സീതി സാഹിബ് സ്മാരക അവാർഡ്(2010)[4]
  6. കണ്ണകി സ്ത്രീ ശക്തി പുരസ്കാരം (1999)
  7. 2014-ൽ സംസ്ഥാന സർക്കാറിന്റെ 'വനിതാരത്‌നം' അവാർഡ്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ.വി._റാബിയ&oldid=2185705" എന്ന താളിൽനിന്നു ശേഖരിച്ചത്