കെ.പി. ഹരിഹരപുത്രൻ
കെ.പി.ഹരിഹരപുത്രൻ | |
---|---|
ജനനം | 1944 ജനുവരി 3 അരൂർ, ആലപ്പുഴ ജില്ല |
മരണം | ഓഗസ്റ്റ് 26, 2023 ചെമ്പകശേരി, തിരുവനന്തപുരം | (പ്രായം 79)
തൊഴിൽ |
|
സജീവ കാലം | 1971 - 2019 |
ജീവിതപങ്കാളി(കൾ) | സീതാലക്ഷ്മി |
കുട്ടികൾ | 1 |
മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ എഡിറ്ററായിരുന്ന കലാകാരനായിരുന്നു കെ.പി.ഹരിഹര പുത്രൻ.(1944-2023) 1971-ൽ എഡിറ്റിംഗ് രംഗത്തേക്ക് എത്തിയെങ്കിലും 1978-ലാണ് സ്വതന്ത്ര എഡിറ്ററാവുന്നത്. ഏകദേശം ഇതുവരെ എൺപതിലധികം സിനിമകൾക്ക് എഡിറ്റിംഗ് നിർവഹിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2023 ഓഗസ്റ്റ് 26ന് അന്തരിച്ചു.[1][2][3]
ജീവിതരേഖ
[തിരുത്തുക]മലയാളചലച്ചിത്രരംഗത്ത് അസിസ്റ്റന്റ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ, എഡിറ്റർ, എന്നീ നിലകളിൽ എൺപതോളം സിനിമകളിൽ പ്രവർത്തിച്ചിരുന്ന ചിത്രസംയോജകനായിരുന്നു കെ.പി ഹരിഹരപുത്രൻ.
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ അരൂർ എന്ന ഗ്രാമത്തിൽ 1944 ജനുവരി മൂന്നാം തീയതി ജനനം.[4]. നാലര പതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമായിരുന്ന ഹരിഹരപുത്രൻ 1971-ൽ വിലയ്ക്കുവാങ്ങിയ വീണയിലൂടെ അസിസ്റ്റന്റ് എഡിറ്ററായും. അതേവർഷം വിത്തുകൾ എന്ന ചിത്രത്തിലൂടെ കെ. ശങ്കുണ്ണിയുടെ അസോസിയേറ്റ് എഡിറ്ററായും പ്രവർത്തിച്ചു.
1978-ൽ റിലീസായ എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത കള്ളിയങ്കാട്ട് നീലിയിലൂടെയാണ് സ്വതന്ത്ര സിനിമ എഡിറ്ററാവുന്നത്. ഹരിഹര പുത്രൻ എഡിറ്റിംഗ് നിർവഹിച്ച 83 സിനിമകളിൽ മിക്ക സിനിമകളും ഹിറ്റ് ലിസ്റ്റിൽ ഇടംനേടിയയായിരുന്നു.
2019-ൽ റിലീസായ ദി ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി എന്ന സിനിമയാണ് അദ്ദേഹം അവസാനമായി എഡിറ്റിംഗ് ചെയ്ത ചിത്രം. ഫെഫ്ക സംഘടന രൂപീകരിച്ചവരിൽ പ്രധാനിയായിരുന്ന ഹരിഹരപുത്രൻ നിലവിൽ എഡിറ്റേഴ്സ് യൂണിയൻ ട്രഷററായിരുന്നു.
സ്വകാര്യ ജീവിതം
- ഭാര്യ : സീതാലക്ഷ്മി
- ഏകമകൾ : എച്ച്.എസ്.പ്രഭ
- മരുമകൻ : ഗുണശേഖരൻ
പ്രധാന സിനിമകൾ
- സർവകലാശാല
- അയിത്തം
- നീയെത്ര ധന്യ
- നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം
- തലമുറ
- സാമ്രാജ്യം
- സുഖമോ ദേവി
- ഏപ്രിൽ 18
- ചകോരം
- അമ്മയാണെ സത്യം
- ജേർണലിസ്റ്റ്
- പ്രശ്നം ഗുരുതരം
- ഒരു പൈങ്കിളിക്കഥ
- ആരാൻ്റെ മുല്ല കൊച്ചുമുല്ല
- അനിയൻ ബാവ ചേട്ടൻ ബാവ
- ദില്ലിവാല രാജകുമാരൻ
- സിഐഡി ഉണ്ണികൃഷ്ണൻ, ബി.എ-ബി.എഡ്
- സൂപ്പർമാൻ
- തെങ്കാശിപ്പട്ടണം
- പഞ്ചാബി ഹൗസ്
- ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം
- വടക്കുംനാഥൻ
- പാണ്ടിപ്പട
- തൊമ്മനും മക്കളും
- മായാവി
- വൺമാൻ ഷോ
- ചതിക്കാത്ത ചന്തു
- ചോക്ലേറ്റ്
മരണം
[തിരുത്തുക]വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കവെ 2023 ഓഗസ്റ്റ് 26ന് അന്തരിച്ചു. വൈകിട്ട് 6 മണിയോടെ തിരുവനന്തപുരം തൈക്കാവ് ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.[6]