Jump to content

കെ.പി. ലക്ഷ്മി അമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാരമ്പര്യ അനുഷ്ഠാന കലാരൂപമായ കണ്ണേറു പാട്ടിന്റെ അവതാരക എന്ന നിലയിൽ ശ്രദ്ധേയയായിരുന്നു കെ.പി. ലക്ഷ്മി അമ്മ (മരണം : 05 ഓഗസ്റ്റ് 2024). തോറ്റം പാട്ട്, നാടൻപാട്ട് എന്നിവയിൽ മികവ് തെളിയിച്ചിരുന്നു. പ്രശസ്ത തെയ്യം കലാകാരനായിരുന്ന ഉദിനൂർ കൃഷ്ണൻ പണിക്കരാണ് ഭർത്താവ്. നീലേശ്വരം സർക്കാർ ആശുപത്രിയിൽ നിന്ന് നാടൻ പേറ്റിച്ചിമാരുടെ പരിശീലനം നേടിയിട്ടുള്ള ഇവർ പ്രസവ രക്ഷാ മരുന്ന്, നവജാത ശിശു പരിപാലനം തുടങ്ങിയവയിലും നല്ല പരിജ്ഞാനം ഉണ്ടായിരുന്നു.

പുരസ്കകാരങ്ങൾ

[തിരുത്തുക]

2015ൽ ഫോക്‌ലോർ അക്കാഡമി ഗുരുപൂജ അവാർഡ് ലഭിച്ചിട്ടുണ്ട്. [1]

അവലംബം

[തിരുത്തുക]
  1. https://newspaper.mathrubhumi.com/kasaragod/obituary/kasaragod-1.9785203
"https://ml.wikipedia.org/w/index.php?title=കെ.പി._ലക്ഷ്മി_അമ്മ&oldid=4105799" എന്ന താളിൽനിന്ന് ശേഖരിച്ചത്