കെ.പി. ജയകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
K P JAYAKUMAR കെ.പി. ജയകുമാർ
Occupationപത്രപ്രവർത്തകൻ,എഴുത്തുകാരൻ,അധ്യാപകൻ

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ, കോളമിസ്റ്റ്, ചലച്ചിത്രനിരൂപകൻ, ഗവേഷകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് കെ.പി. ജയകുമാർ. വർത്തമാനം ദിനപത്രം, കോർപ്പറേറ്റ് പബ്ലിഷിംഗ് ഇന്റർ നാഷണൽ, സൗത്ത് ഏഷ്യാ ഫീച്ചേഴ്‌സി, ദ സൺഡേ ഇന്ത്യൻ, മാധ്യമം ആഴ്ചപ്പതിപ്പ് എന്നിവിടങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്നു. ഇപ്പോൾ ചേർത്തല എൻ.എസ്.എസ് കോളെജിൽ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.[1][2] കേരള സർവകലാശാല അക്കാദമിക് കൗൺസിൽ അംഗമാണ്.

ജീവിത രേഖ[തിരുത്തുക]

ഇടുക്കി ജില്ലയിൽ നെടുങ്കണ്ടത്തിനടുത്ത് താന്നിമൂട്ടിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ചു. അച്ഛൻ പരേതനായ പത്മനാഭൻ നായർ, അമ്മ കാർത്യായനി അമ്മ. ഇവരുടെ നാല് മക്കളിൽ നാലാമൻ. രണ്ട് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. ഭാര്യ: ഗായത്രി. മകൾ: അരുന്ധതി [1] [3]

വിദ്യാഭ്യാസം[തിരുത്തുക]

നെടുങ്കണ്ടം പഞ്ചായത്ത് യൂ പി സ്‌കൂളിൽ ഏഴാം ക്ലാസ് വരെ പഠിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യൂറീക്കാ ബാലവേദിയിൽ സജീവമായിരുന്നു. താന്നിമൂട് ഗലീലിയോ യൂറാക്കാ ബാലവേദിയാണ് കലാ സാസ്‌കാരിക രംഗത്തേക്ക് വഴിതെളിച്ചത്. നെടുങ്കണ്ടം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ പത്താംക്ലാസ് വരെ പഠിച്ചു. തുടർന്ന് കല്ലാർ ഗവർമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും പ്ലസ് ടു പാസായി. കട്ടപ്പന ഗവ: കോളെജിൽ നിന്നും മലയാളസാഹിത്യത്തിൽ ബി എ. യൂണിവേഴ്‌സിറ്റി കോളെജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ നിന്നും ബി എഡ്. മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ നി്ന്നും എം എ, എംഫിൽ ബിരുദങ്ങൾ നേടി. കുടിയേറ്റാഖ്യാനത്തിലെ ഹൈറേഞ്ച്: ചരിത്രസാഹിത്യപാഠങ്ങൾ എന്നവിഷയത്തിൽ 2014 ൽ മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് ലഭിച്ചു.

പുരസ്‌കാരങ്ങൾ[തിരുത്തുക]

കൃതികൾ-രചന[തിരുത്തുക]

 1. തിരയടങ്ങാത്ത ഉടൽ: ദൃശ്യഭാവനയുടെ സാംസ്കാരിക പാഠങ്ങൾ (ചലച്ചിത്ര പഠനം). ലോഗോസ് പട്ടാമ്പി. 2022
 2. ജാതിവ്യവസ്ഥയും മലയാള സിനിമയും (ചലച്ചിത്രപഠനം). ഒലിവ് പബ്ലീഷേഴ്‌സ്, കോഴിക്കോട്. 2014
 3. ഉടലിൽ കൊത്തിയ ചരിത്ര സ്മരണകൾ (ചലച്ചിത്രപഠനം). മാതൃഭൂമി ബുക്സ് കോഴിക്കോട്, 2011[4]
 4. കാട്ടിലേക്കുള്ള വഴി (ബാലസാഹിത്യം).ഡി സി ബുക്‌സ്, കോട്ടയം, 2012

കൃതികൾ-എഡിറ്റിംഗ്[തിരുത്തുക]

 1. ബാലപാഠങ്ങൾ: പി ബാലചന്ദ്രന്റെ ചലച്ചിത്ര ജീവിതം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി. 2020
 2. സിനിമയുടെ വേനലും മഴയും: ലെനിൻ രാജേന്ദ്രൻ ഒരു പഠനം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി. 201 8
 3. വി സി ഹാരിസ്: പഠനം ഓർമ്മ സംഭാഷണം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി. 2017
 4. ആ ചുവന്ന കാലത്തിന്റെ ഓർമ്മയ്ക്ക് (എഴുത്ത്, എഡിറ്റിംഗ്), ലെനിൻ രാജേന്ദ്രന്റെ ഓർമ്മക്കുറിപ്പുകൾ, D C Books, Kottayam, 2008[5]

ഫെലോ ഷിപ്പുകൾ[തിരുത്തുക]

ഗവേഷണ പഠനങ്ങൾ[തിരുത്തുക]

 • രാഷ്ട്രീയ സിനിമയും സിനിമയുടെ രാഷ്ട്രീയവും. മലയാളം റിസർച്ച് ജേണൽ, ജനുവരി, 2011
 • നക്‌സലൈറ്റ് സിനിമ: ഓർമ്മ ശരീരം ചരിത്രം [6]
 • മലയാളസിനിമ അഭിസംബോധനചെയ്യുന്ന സംവരണരാഷ്ട്രീയം: മണ്ഡൽകമ്മീഷനുശേഷം പുറത്തുവന്ന മലയാളസിനിമയെ മുൻനിർത്തിയുള്ള പഠനം' [7]
 • കൂത്തുപാട്ട് വഴിയും പൊരുളും

[8]

ആനുകാലിക ലേഖനങ്ങൾ[തിരുത്തുക]

ചലച്ചിത്രം[തിരുത്തുക]

 • മണ്ഡൽ കമ്മീഷനും മലയാള സിനിമയും. മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനുവരി 12, 2010
 • വെള്ളിത്തിരയിലെ കാമരൂപങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്‌ടോബർ 18, 2009
 • അപഹരിക്കപ്പെടുന്ന കലാപങ്ങൾ. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മെയ് 2009.
 • സിനിമയിലെ വിപ്ലവനായകൻമാർ കാണികളോട് ചെയ്യുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മെയ് 18, 2008
 • വീടുവിട്ടുപോകുന്ന ഉണ്ണികൾ. മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി, 12, 2008
 • നക്‌സലൈറ്റ് സിനിമ: ഓർമ്മ ശരീരം ചരിത്രം മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രിൽ 30, 2006ല
 • മുറിവേറ്റ കാഴ്ചയുടെ ചരിത്രം. മാധ്യമം ആഴ്ചപ്പതിപ്പ്, ആഗസ്റ്റ് 4, 2008
 • കുഴമറിയുന്ന കാവ്യസന്ദർഭങ്ങൾ. മലയാളം വാരിക മെയ് 16, 2008
 • കാണാതായ പുരുഷൻ കാഴ്ചപ്പെടുന്ന സിനിമ. മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 11, 2007
 • ഒരേ മരണത്തിലേക്കുള്ള ഒരുപാടുവഴികൾ. മാധ്യമം ആഴ്ചപ്പതിപ്പ്, ജൂൺ 8, 2007
 • അഭിരമിക്കുന്ന പുരുഷൻ അകപ്പെടുന്നസ്ത്രീ. മാധ്യമം ആഴ്ചപ്പതിപ്പ്, ഡിസംബർ 1, 2006

സമൂഹം/സംസ്കാരം[തിരുത്തുക]

 • അവസാനത്തെ നിരക്ഷരൻ. മാധ്യമം ആഴ്ചപ്പതിപ്പ്, ഡിസംബർ, 29, 2006·
 • ഇല്ലാതാകുന്ന കൊട്ടകകൾ; മായുന്ന ചരിത്രരേഖകൾ. മലയാളം വാരിക, ഫെബ്രുവരി, 2008·
 • ജനാധിപത്യത്തിലെ കോളനിമര്യാദകൾ. (കോ-റൈറ്റർ)മാധ്യമം ആഴ്ചപ്പതിപ്പ്, ആഗസ്റ്റ് 11, 2008
 • പൊതുവിദ്യാഭ്യാസത്തിന്റെ ആത്മഹത്യാമുനമ്പ്. മാധ്യമം ആഴ്ചപ്പതിപ്പ്, ജൂൺ 2, 2008
 • രാജീവ് ഗാന്ദിയുടെ ജാതി. മാധ്യമം ആഴ്ചപ്പതിപ്പ്, മാർച്ച് 11, 2008·
 • 2008ൽ ഒരു മലയാളിയായി ജീവിക്കുന്നതിന്റെ ലാഭ നഷ്ടങ്ങൾ. (കോ-റൈറ്റർ)മാധ്യമം ആഴ്ചപ്പതിപ്പ്, സെപ്റ്റംബർ 15, 2008

വായന[തിരുത്തുക]

 • -ഉഴുതുമറിച്ച ഉടലുകളുടെ ചരിത്രമെഴുത്ത്. മലയാളം വാരിക, സെപ്റ്റംബർ, 2007
 • ഓർമ്മയുടെ വേനലും മഴയും (ലെനിൻ രാജേന്ദ്രന്റെ ഓർമ്മക്കുറിപ്പുകൾ), മാധ്യമം ആഴ്ചപ്പതിപ്പ്, ആഗസ്റ്റ് 31, 2007 (ലക്കം: 497) മുതൽ ഡിസംബർ 24, 2007 (ലക്കം: 514)വരെ.

പ്രമാണങ്ങൾ[തിരുത്തുക]

 1. 1.0 1.1 http://buy.mathrubhumi.com/books/autherdetails.php?id=1120[പ്രവർത്തിക്കാത്ത കണ്ണി]
 2. http://en-gb.facebook.com/people/Kp-Jayakumar/100000304206926
 3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-04-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-21.
 4. http://buy.mathrubhumi.com/books/bookdetails.php?id=931[പ്രവർത്തിക്കാത്ത കണ്ണി]
 5. http://indulekha.biz/index.php?route=product/author&author_id=897[പ്രവർത്തിക്കാത്ത കണ്ണി]
 6. A study on Malayalam films dealing with radical left movements of '70s: A cultural analysis. This study was conducted for the fellowship programme of the Kerala Chalachithra Academy 2004-2005
 7. --Study of Caste-based reservation and Malayalam Cinema in the post-Mandal commission era. This study was condected for Mphil program, under the guidance of Dr. Umer Tharamel, Reader School of Letters, MG University, 2008·
 8. Research paper on folk performing art under the guidance of D Vinayachandran, Reader, School of Letters, M G University, 2001
"https://ml.wikipedia.org/w/index.php?title=കെ.പി._ജയകുമാർ&oldid=3937512" എന്ന താളിൽനിന്ന് ശേഖരിച്ചത്