കെ.പി.ഭാനുമതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം സ്വദേശിനിയായ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകയാണ് കെ. പി. ഭാനുമതി. നാഷണൽ ഹെറാൾഡ്, ടൈംസ് ഓഫ് ഇന്ത്യ, ദ ഹിന്ദുസ്ഥാൻ ടൈംസ്, ദ ഹിന്ദു, ദ സ്റ്റേറ്റ്സ്മാൻ, ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് എന്നീ പത്രങ്ങളിൽ പംക്തികൾ കൈകാര്യം ചെയ്തു. ആൾ ഇന്ത്യാ റേഡിയോയിലും ജോലി ചെയ്തിട്ടുണ്ട്. 5 ദശകങ്ങൾ നീണ്ടു നിന്ന പത്രപ്രവർത്തന ജീവിതത്തിൽ ഏണസ്റ്റോ ചെ ഗുവേര, ജവഹർലാൽ നെഹ്രു, ഇന്ദിരാ ഗാന്ധി, ചൗ എൻ ലായി, അഗത ക്രിസ്റ്റി തുടങ്ങി ഒട്ടേറെ പ്രമുഖരെ ആൾ ഇന്ത്യാ റേഡിയോയ്ക്ക് വേണ്ടിയും വിവിധ പത്രങ്ങൾക്ക് വേണ്ടിയും അഭിമുഖം ചെയ്തിട്ടുണ്ട്. 70 പ്രധാന അഭിമുഖങ്ങൾ നാഷണൽ ബുക്ക് ട്രസ്റ്റ് 'കാൻഡിഡ് കോൺവെർസേഷൻസ് വിത്ത് ടവറിംഗ് പേർസൻസ്' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. [1][2]

  1. K.P., Bhanumathy (2007). Candid Conversations with towering persons. National Book Trust. ISBN 81-237-4933-4 Check |isbn= value: checksum (help).
  2. "CANDID CONVERSATIONS WITH TOWERING PERSONS". National Book Trust, India. National Book Trust, India. ശേഖരിച്ചത് 3 മാർച്ച് 2018.
"https://ml.wikipedia.org/w/index.php?title=കെ.പി.ഭാനുമതി&oldid=2773092" എന്ന താളിൽനിന്ന് ശേഖരിച്ചത്