കെ.പി.എ.സി. ലീല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള നാടക - ചലച്ചിത്ര അഭിനേത്രിയായിരുന്നു കെ.പി.എ.സി. ലീല. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1] രൗദ്രം എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 2018 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.[2]

ജീവിതരേഖ[തിരുത്തുക]

മൂവാറ്റുപുഴയ്ക്കും പിറവത്തിനുമിടയ്ക്കുള്ള പാമ്പാക്കുട എന്ന ഗ്രാമത്തിൽ ജനിച്ചു. കമ്മ്യൂണിസ്റ്റ് സഹയാത്രികരായിരുന്ന കുര്യാക്കോസും മറിയാമ്മയുമായിരുന്നു മാതാ പിതാക്കൾ. കലാമണ്ഡലത്തിൽ ചേർന്നു കുറച്ചു കാലം നൃത്തം അഭ്യസിച്ചു. മുന്തിരിച്ചാറിൽ കുറേ കണ്ണുനീരി’ൽ നായിക ട്രീസയുടെ വേഷമായിരുന്നു ആദ്യം ചെയ്തത്.[3] പിന്നീട് കെപിഎസിയിൽ പതിനഞ്ച് വർഷത്തോളം പ്രവർത്തിച്ചു. തോപ്പിൽ ഭാസിയുടെ നിരവധി നാടകങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തു. ‘പുതിയ ആകാശവും പുതിയ ഭൂമിയും’ സിനിമയാക്കിയപ്പോൾ അതിൽ ആദ്യം അഭിനയിച്ചു. ‘മുടിയനായ പുത്രൻ’, ‘അമ്മയെ കാണാൻ’, ‘അധ്യാപിക’ എന്നിവയാണ് മറ്റു ചിത്രങ്ങൾ.എഴുപതുകളിൽ അഭിനയ ജീവിതം അവസാനിപ്പിച്ചു. കെപിഎസിയിൽ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്തിരുന്ന ഡേവിഡിനെ വിവാഹം കഴിച്ചു.[4]

അഭിനയിച്ച നാടകങ്ങൾ[തിരുത്തുക]

 • ‘മുടിയനായ പുത്രനി’ലെ ശാരദ
 • പുതിയ ആകാശം പുതിയ ഭൂമി’
 • ‘അശ്വമേധം’,
 • ‘ശരശയ്യ’
 • ‘യുദ്ധകാണ്ഡം’
 • ‘കൂട്ടുകുടുംബം’

സിനിമകൾ[തിരുത്തുക]

 • ‘പുതിയ ആകാശവും പുതിയ ഭൂമിയും’
 • ‘മുടിയനായ പുത്രൻ’
 • ‘അമ്മയെ കാണാൻ’
 • ‘അധ്യാപിക’

പുരസ്കാരങ്ങൾ[തിരുത്തുക]

 • കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം

അവലംബം[തിരുത്തുക]

 1. https://www.mathrubhumi.com/print-edition/kerala/article-1.1997464
 2. https://www.mathrubhumi.com/movies-music/specials/state-film-awards-2019/49th-kerala-state-film-awards-2019-best-actor-actress-movie-director-ak-balan--1.3605752
 3. http://janayugomonline.com/arangile-jwala-kpsc-leela-heroine-of-thulabharamdrama/
 4. https://www.madhyamam.com/lifestyle/special-ones/2014/sep/19/%E0%B4%85%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AE%E0%B5%87%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%A7%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B4%AF-%E0%B4%B0%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ.പി.എ.സി._ലീല&oldid=3098153" എന്ന താളിൽനിന്ന് ശേഖരിച്ചത്