കെ.പി.എ.സി. ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പ്രമുഖനായ നാടക അഭിനേതാവാണ് കെ.പി.എ.സി. ഖാൻ . കേരളത്തിലെ വിവിധ നാടകവേദികളിൽ സജീവമായി പ്രവർത്തിച്ചു. കുറച്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

കൊച്ചിയിൽ ജനിച്ചു. സാന്താക്രൂസ്‌ ഹൈസ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ 'പറുദീസാ നഷ്ടം' എന്ന നാടകത്തിലൂടെ അഭിനയ രംഗത്ത് എത്തി. നിരവധി അമച്വർ നാടകങ്ങളിൽ അഭിനയിച്ചു. എയർഫോഴ്സിൽ ജോലി ലഭിച്ചെങ്കിലും അധിക നാൾ തുടർന്നില്ല. ചങ്ങനാശേരി പ്രകാശ്‌ തിയേറ്റേഴ്സിന്റെ നാടകമായ 144 ൽ അഭിനയിച്ചുകൊണ്ട്‌ പ്രഫഷണൽ നാടകരംഗത്തെത്തി. പിന്നീട്‌ കെ.പി.എ.സിയുടെ നാടകങ്ങളിൽ 40 വർഷത്തോളം അഭിനയിച്ചു. കെ.പി.എ.സിയിൽ പുതിയ ആകാശം പുതിയ ഭൂമിയായിരുന്നു ആദ്യനാടകം. രാരിച്ചൻ എന്ന പൗരൻ എന്ന സിനിമയിലും പിന്നീട് മിന്നാമിനുങ്ങ്‌, കൂട്ടുകുടുംബം, തുലാഭാരം, സൃഷ്ടി, ഏണിപ്പടികൾ എന്നീ സിനിമകളിലും അഭിനയിച്ചു.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡ്
  • കേരള സംഗീത നാടക അക്കാദമിയുടെ എൻഡോവ്മെന്റ് അവാർഡ്[2]

അവലംബം[തിരുത്തുക]

  1. "കെ.പി.എ.സി ഖാൻ അന്തരിച്ചു". മാതൃഭൂമി. 16 ഓഗസ്റ്റ് 2008. Retrieved 2013 ഓഗസ്റ്റ് 15. {{cite news}}: Check date values in: |accessdate= (help)
  2. "AWARD". കേരള സംഗീത നാടക അക്കാദമി. Archived from the original on 2014-08-13. Retrieved 2013 ഓഗസ്റ്റ് 15. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കെ.പി.എ.സി._ഖാൻ&oldid=3652879" എന്ന താളിൽനിന്ന് ശേഖരിച്ചത്