ഉള്ളടക്കത്തിലേക്ക് പോവുക

കെ.ജെ. തോമസ് (സി.പി.എം.)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.ജെ. തോമസ്
Member of the Legislative Assembly
പദവിയിൽ
1987 – 1991
മുൻഗാമിതോമസ് കല്ലമ്പള്ളി
പിൻഗാമിജോർജ് ജെ. മാത്യു
മണ്ഡലംകാഞ്ഞിരപ്പള്ളി
വ്യക്തിഗത വിവരങ്ങൾ
ജനനം (1944-10-18) 18 ഒക്ടോബർ 1944 (age 81) വയസ്സ്)
കൂട്ടിക്കൽ, കേരള, ഇന്ത്യ
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
പങ്കാളിലില്ലിക്കുട്ടി
കുട്ടികൾ3 പെൺമക്കൾ ( മഞ്ചുറാണി, കൊച്ചുറാണി, കൊച്ചുവാവ)
വസതി(s)കൂട്ടിക്കൽ, കേരളം, ഇന്ത്യ

കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും മുൻ നിയമസഭാംഗവുമാണ് കെ.ജെ. തോമസ്. കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലത്തിൽ നിന്നും 1987 ലെ തെരഞ്ഞെടുപ്പിൽ സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച് എട്ടാം കേരളനിയമസഭയിൽ അംഗമായിരുന്നു.

ആദ്യകാലം

[തിരുത്തുക]

1944 ഒക്ടോബർ 18 ൻ കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പഞ്ചായത്തിൽ കെ.വി. ജോസഫിന്റെ മകനായി ജനിച്ചു. മുമ്പ് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്.[1] യുവജനപ്രസ്‌ഥാനങ്ങളിലെ പ്രവർത്തനങ്ങളിലൂടെ പാർട്ടിയിൽ പ്രവേശിച്ച കെ.ജെ. തോമസ് സി.ഐ.ടി.യു. ദേശീയ വർക്കിങ് കമ്മിറ്റി അംഗമായും പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ജനറൽ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. ↑ "KJ Thomas to continue as CPM Kottayam Secretary".
"https://ml.wikipedia.org/w/index.php?title=കെ.ജെ._തോമസ്_(സി.പി.എം.)&oldid=4588372" എന്ന താളിൽനിന്ന് ശേഖരിച്ചത്