കെ.ജെ. ജോർജ് ഫ്രാൻസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.ജെ. ജോർജ് ഫ്രാൻസിസ്
കെ.ജെ. ജോർജ് ഫ്രാൻസിസ്
ജനനം
കെ.ജെ. ജോർജ് ഫ്രാൻസിസ്

എറണാകുളം
മരണം8 ഓഗസ്റ്റ് 2020
എറണാകുളം
ദേശീയതഇന്ത്യൻ
തൊഴിൽപോലീസുദ്യോഗസ്ഥൻ, സംഘടനാ പ്രവർത്തകൻ, എഴുത്തുകാരൻ
അറിയപ്പെടുന്ന കൃതി
ഇന്ത്യൻ പൊലീസ് സേനയുടെ സംഘടനാചരിത്രം-ഒരു രൂപരേഖ

കേരള പൊലീസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു കെ.ജെ. ജോർജ് ഫ്രാൻസിസ് (1943 - 8 ഓഗസ്റ്റ് 2020).[1]

ജീവിതരേഖ[തിരുത്തുക]

1936ൽ കോട്ടയം നാഗമ്പടത്തെ കാച്ചപ്പിള്ളി തറവാട്ടിൽ 14 മക്കളിൽ പത്താമനായി ജോർജ് ഫ്രാൻസിസ് ജനിച്ചു. 1943ൽ പിതാവ് ജോസഫും മാതാവ് റോസമ്മയും മക്കളോടൊപ്പം ഇടപ്പള്ളിയിലേക്കു കുടിയേറി. 1957ലാണ് അദ്ദേഹം പൊലീസിൽ ചേർന്നത്. കേരള പൊലീസിന് സംഘടനാ സ്വാതന്ത്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് 1979ൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ശ്രദ്ധേയനായിരുന്നു. പൊലീസിൽ സംഘടന രൂപീകരിച്ചതു മുതൽ സർവീസിൽനിന്നു വിരമിച്ച 1991 ജൂൺ 30വരെ അദ്ദേഹമായിരുന്നു ജനറൽ സെക്രട്ടറി.[2] ജോർജ് ഫ്രാൻസിസ് രചിച്ച് 1996 ജനുവരി 31നു പുറത്തിറങ്ങിയ ഇന്ത്യൻ പൊലീസ് സേനയുടെ സംഘടനാചരിത്രം-ഒരു രൂപരേഖ ഇന്ത്യൻ പൊലീസ് സേനയുടെ ചരിത്രത്തെക്കുറിച്ചു പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ ഗ്രന്ഥമായിരുന്നു. കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജനറൽ സെകട്ടറിയും ഇടപ്പള്ളി എകെ ജി ഗ്രന്ഥശാലാ സെകട്ടറിയായും പ്രവർത്തിച്ചു.

സംഘടനാ പ്രവർത്തനം[തിരുത്തുക]

1980 നു മുമ്പ് കേരളാ പോലീസിൽ സംഘടനാ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അടിയന്തിരാവസ്ഥക്കാലത്തെ പോലീസിനെതിരെ ദേശീയതലത്തിലുയർന്ന പ്രതിഷേധത്തെ തുടർന്നാണ് 1979ൽ ദേശീയ പോലീസ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. അതോടെ സംഘടനാ സ്വാതന്ത്ര്യം എന്ന ആവശ്യം കേരളത്തിലും സജീവമായി. പഞ്ചാബിലും ഉത്തർ പ്രദേശിലും ഡൽഹിയിലുമൊക്കെ നടന്ന പോലീസ് പണിമുടക്കുകളെത്തുടർന്ന് കേരളത്തിലും 1979 ജൂൺ 15 ന് പണിമുടക്കിന് നോട്ടീസ് നൽകി. ആഭ്യന്തര മന്ത്രിയായിരുന്ന കെ.എം. മാണി സംഘടനാ സ്വാതന്ത്ര്യം നൽകുന്നത് പരിഗണിക്കാമെന്ന് അറിയിച്ചതിനെത്തുടർന്ന് പണിമുടക്ക് ഒഴിവായി. 1980 ഓഗസ്റ്റ് 11ന് എറണാകുളം നഗരത്തിൽ പോലീസ് അസോസിയേഷൻ രൂപീകരണത്തോടനുബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥർ പ്രകടനം നടത്തി.[3]

തുടങ്ങിയവയായിരുന്നു മുദ്രാവാക്യങ്ങൾ. ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ജോർജ് ഫ്രാൻസിസായിരുന്നു. ഈ സമ്മേളനത്തെ ചങ്ങലക്കു ഭ്രാന്ത്, കുറുന്തോട്ടിക്കു വാതം തുടങ്ങി എ.കെ. ആന്റണി ഉൾപ്പെടെ ആക്ഷേപിച്ചു. 1980 ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയും ടി.കെ. രാമകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെയുമാണ് പോലീസുകാർക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിച്ചത്.

കുമ്പിൾത്തൊപ്പിയും അര നിക്കറുമായിരുന്നു ആദ്യ കാലത്ത് പോലീസ് യൂണിഫോം. യൂണിഫോം പരിഷ്കരണം സംബന്ധിച്ചും പിന്നീട് അസോസിയേഷൻ ശക്തമായ ആവശ്യങ്ങളുന്നയിച്ചു. ആഭ്യന്തര മന്ത്രി വയലാർ രവി യുമായുള്ള ചർച്ചയിൽ ഉന്നത ഊദ്യോഗസ്ഥർ കുമ്പിൾത്തൊപ്പി മാറ്റേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചപ്പോൾ "ഈ തൊപ്പി സാറെടുത്ത് സാറിന്റെ തൊപ്പി ഞങ്ങൾക്കു തരണം" എന്നായിരുന്നു ജോർജ് ഫ്രാൻസിസിന്റെ നിലപാട്. സർക്കാർ ഒടുവിൽ യൂണിഫോം പരിഷ്കരണം അനുവദിച്ചു.

കൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "പൊലീസിൽ ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു; പോരാളിക്കൊരു പൊലീസ്‌ സല്യൂട്ട്". മലയാള മനോരമ. ഓഗസ്റ്റ് 9, 2020. Retrieved ഓഗസ്റ്റ് 9, 2020.
  2. "പോലീസ് അസോസിയോഷൻ സ്ഥാപക നേതാവ് ജോർജ് ഫ്രാൻസിസ് നിര്യാതനായി". ദേശാഭിമാനി. ഓഗസ്റ്റ് 9, 2020. Archived from the original on 2020-08-10. Retrieved ഓഗസ്റ്റ് 10, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "പോലീസുകാരുടെ അവകാശപ്പോരാളിയും സംഘടനാ ചരിത്രകാരനും". ദേശാഭിമാനി. ഓഗസ്റ്റ് 9, 2020. Archived from the original on 2020-08-10. Retrieved ഓഗസ്റ്റ് 10, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കെ.ജെ._ജോർജ്_ഫ്രാൻസിസ്&oldid=3970553" എന്ന താളിൽനിന്ന് ശേഖരിച്ചത്