കെ.ജി. ദേവകി അമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളനാടക, ചലച്ചിത്ര അഭിനേത്രിയായിരുന്നു കെ.ജി. ദേവകി അമ്മ . തിരുവിതാംകൂർ റേഡിയോ നിലയം നിലവിൽ വന്നപ്പോൾ മുതൽ അതിലെ ആർട്ടിസ്റ്റായിരുന്ന ദേവകി അമ്മ വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, കവിതകൾ ലളിതഗാനങ്ങൾ തുടങ്ങിയവ അവതരിപ്പിച്ചിരുന്നു.[1]

ഒരിടത്തൊരു ഫയൽവാൻ, കിലുക്കം, കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ, വക്കാലത്ത് നാരായണൻകുട്ടി, സൂത്രധാരൻ,പട്ടണത്തിൽ  സുന്ദരൻ,തിരുവനന്തപുരം (SF), പക്ഷിശാസ്ത്രം (TF) തുടങ്ങിയ ചിത്രങ്ങളിലും താലി, സ്ത്രീജന്മം, ജ്വാലയായ്, വലയം തുടങ്ങിയ ചില ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. കലാ നിലയം നാടകവേദി സ്ഥാപകനും തനി നിറം പത്രാധിപരും ആയിരുന്ന കലാനിലയം കൃഷ്ണൻനായർ ആണ് ഭർത്താവ്.

അവലംബം[തിരുത്തുക]

  1. "നടി കെ ജി ദേവകി അമ്മ അന്തരിച്ചു". മാതൃഭൂമി. മൂലതാളിൽ നിന്നും 28 ഡിസംബർ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 ഡിസംബർ 2018.
"https://ml.wikipedia.org/w/index.php?title=കെ.ജി._ദേവകി_അമ്മ&oldid=3348934" എന്ന താളിൽനിന്ന് ശേഖരിച്ചത്