കെ.കെ. മുഹമ്മദ് അബ്ദുൽ കരീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.കെ. മുഹമ്മദ് അബ്ദുൽകരീം
K.K. Muhammed Abdul kareem.JPG
Occupationചരിത്രഗവേഷകൻ, ഗ്രന്ഥകാരൻ
Nationality ഇന്ത്യ
Period1949-2005
Subjectചരിത്രവിഭാഗം
Notable worksമക്തിതങ്ങളുടെ സമ്പൂർണ്ണ കൃതികൾ (സമാഹരണം)[1]

ചരിത്രഗവേഷകൻ, ഗ്രന്ഥകൻ, മാപ്പിള സാഹിത്യകാരൻ എന്നീ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് കെ കെ മുഹമ്മദ് അബ്ദുൽ കരീം[2]. കേരള മുസ്ലിം ചരിത്രഗേവഷണ രംഗത്ത് ശ്രദ്ധേയമായ സംഭാവനകളും ഇദ്ദേഹം അർപ്പിച്ചിട്ടുണ്ട്. അറബി-മലയാള സാഹിത്യരംഗത്തെ ഒരുപാട് ഗ്രന്ഥ ശേഖരത്തിനുടമയുമായിരുന്ന ഇദ്ദേഹം കേരള മുസ്ലിം ചരിത്രം,സ്വാതന്ത്ര്യ സമരചരിത്രം, പൈതൃക സംരക്ഷണം, ഇസ്ലാമിക ചരിത്രം, ജീവചരിത്രം എന്നീ മേഖലകളിൽ 82 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്] ടിപ്പു സുൽത്താൻ, ലൈലാ മജ്നു, നാലു ഖലീഫമാർ, ഇസ്ലാം-ആർഷ സങ്കലിത സംസ്കാരങ്ങൾ-ഭാരതീയ പ്രവാചകൻമാർ, മരുഭൂമിയിലെ സുന്ദരിമാർ തുടങ്ങിയ കൃതികൾ മലയാളസാഹിത്യ രംഗത്ത് ശ്രദ്ധ നേടി. [3]

ജീവിതരേഖ[തിരുത്തുക]

1932 ജൂൺ 1 ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് കൊളത്തൂരിൽ ആണ് അദ്ദേഹം ജനിച്ചത്. (കരിപ്പൂർ അംശം വെള്ളാര്‌ ദേശം) കീടക്കാട്ട് കാവുങ്ങൽ കണ്ടിയിൽ വീരാൻകുട്ടി മുസ്‌ല്യാരാണ് പിതാവ്.മാതാവ് കീടക്കാട്ട് തെക്കുവീട്ടിൽ ഫാത്വിമക്കുട്ടി. കൊളത്തൂരിലെ ഓത്തുപള്ളി, കൊണ്ടോട്ടി ജി.എം. എൽ. പി സ്കൂൾ, കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം മദ്രസ, വി.എച്ച്.എം. ഹൈസ്കൂൾ മൊറയൂർ, ഗവ. ട്രെയിനിങ് സ്കൂൾ മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കരസ്ഥമാക്കി. മൊറയൂർ പള്ളി ദർസിലും പള്ളിദർസിലും മതാധ്യായനം നടത്തി. പിതാമഹൻ സ്ഥാപിച്ച പ്രൈമറി സ്കൂളിൽ 1951 ൽ അധ്യാപകനായി ജോലി ആരംഭിച്ചു. 1987 ജൂൺ 30 ന് വിരമിച്ചു. [4]

തബൂക്‌ കിസ്സപ്പാട്ട്‌ രചയിതാവും മഹാകവി മോയിൻകുട്ടി വൈദ്യരുടെ ഗുരുവുമായ ചുള്ളിയൻ വീരാൻകുട്ടിയാണ് ഇദ്ദേഹത്തിന്റെ പിതാമഹൻ ‌. പിതാവിന്റെ സുഹൃത്തുക്കളായ ഫലകി മുഹമ്മദ്‌ മൗലവിയുടെയും കെ സി കോമുക്കുട്ടി മൗലവിയുടെയും സംഭാഷണങ്ങൾ ശ്രദ്ധിച്ചുവളർന്ന അബ്‌ദുൽകരീമിൽ കൗമാരദശയിൽ തന്നെ ചരിത്രാന്വേഷണ കൗതുകവും എഴുതാനുള്ള ആഗ്രഹവും വളർന്നുവന്നിരുന്നു. സ്‌കൂൾ പഠനത്തോടൊപ്പം സമാന്തരമായി ദർസ്‌ പഠനവും മുന്നോട്ടുകൊണ്ടുപോയിരുന്നു. അദ്ദേഹത്തിന്റെ ഗുരുനാഥൻ മുഹമ്മദ്‌ അമാനി മൗലവിയായിരുന്നു. അദ്ദേഹത്തിന്റെ പ്താമഹന്മാരിൽ ഒരാളായ ആലിക്കുട്ടി മുസ്‌ല്യാർ മൂന്ന്‌ മൗലിദുകളുടെയും മർഥിയകളുടെയും കർത്താവായിരുന്നു. അൽമനാർ, ശബാബ്‌, യുവകേസരി, അൽഫാറൂഖ്‌ തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനമെഴുതിത്തുടങ്ങിയ കരീം പഴയ കാല പ്രസിദ്ധീകരണങ്ങൾ സൂക്ഷിക്കുന്നതിൽ അതീവ താല്‌പര്യം കാണിച്ചിരിന്നു. കീടക്കാടൻ,ഇബ്നു മീരാൻ കുട്ടി,അബൂ നശീദ, അബൂ അബ്ദു റഷീദ്, അബൂ നശീദ തുടങ്ങിയ തൂലികാ നമങ്ങളും അദ്ദേഹം സ്വീകരിച്ചിരുന്നു.

പ്രശസ്തിക്ക് വേണ്ടിയുള്ള ഭ്രമം കരീം മാസ്റ്ററെ പിടികൂടിയതേയില്ല.[5]ഗവേഷണം ജീവിതസപര്യയാക്കിയ യോഗിയായിരുന്ന അദ്ദേഹം മുഖ്യധാരാ അംഗീകാരൾക്ക് ശ്രമിക്കുകയോ പുരസ്കാരങ്ങൾക്ക് പിന്നാലെ പോവുകയോ വേണ്ടത്ര പരിഗണിക്കപ്പെടുകയോ ചെയ്യാതെ പോവുകയായിരുന്നു[അവലംബം ആവശ്യമാണ്]. 73ാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു.

ചരിത്രവും സാഹിത്യവും[തിരുത്തുക]

കേരള മുസ്‌ലിം പാരമ്പര്യത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ആധികാരികവും ബൃഹത്തുമായ മഹത്തായ മാപ്പിള പാരമ്പര്യം എന്ന ഗ്രന്ഥം സി.എൻ. അഹ്മദ് മൗലവിയോടൊപ്പം അദ്ദേഹം ചേർന്നെഴുതി. 1978 ൽ പുറത്തിറങ്ങിയ മാപ്പിള പാരമ്പര്യം എന്ന കൃതിക്ക് കേരള സർക്കാർ, കേരള സാഹിത്യ അക്കാദമി, കേരള വഖഫ് ബോർഡ് എന്നിവർ 3000 ക.വീതം പാരിതോഷികം നൽകി. കേരള സർക്കാർ പ്രസിദ്ധീകരിച്ച സർവ്വ വിജ്ഞാന കോശം ഏഴാം വാള്യത്തിൽ മാപ്പിള സാഹിത്യത്തെ കുറിച്ച് ലേഖനം അദ്ദേഹം എഴുതിയിട്ടുണ്ട്.

കേരള മുസ്‌ലിം ചരിത്രരചനയിൽ പി എ സെയ്‌തുമുഹമ്മദ്‌, ഡോ. സി കെ കരീം എന്നിവർക്കുശേഷം മൗലികമായ രചനകളൊന്നും തന്നെ ഉണ്ടായിട്ടില്ലല്ലെന്നും ഇവരിൽ തന്നെ കേരള മുസ്‌ലിം പൈതൃകവും അതിന്റെ ശേഷിപ്പുകളും തേടി കേരളം മുഴുവൻ സഞ്ചരിക്കുകയും പരമാവധി രേഖകൾ സമാഹരിക്കുകയും ചെയ്‌തത്‌ മുഹമ്മദ് അബ്ദുൽ കരീം ‌ എന്ന ഒറ്റ വ്യക്തി മാത്രമാണെന്ന് ചരിത്രസൂക്ഷിപ്പുകാരനായ അബ്ദുറഹിമാൻ മങ്ങാട് അഭിപ്രായപ്പെട്ടുന്നു[6]. വക്കം മൗലവി, ഹമദാനി തങ്ങൾ, സനാഉല്ല മക്തിതങ്ങൾ, ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി, പി അബ്‌ദുൽഖാദർ മൗലവി തുടങ്ങിയവരെ പുതിയ സമൂഹത്തിന് പരിചയപ്പെടുത്തി. കരീം മാസ്റ്ററുടെ സ്മരണക്കായി ഔദ്യോഗികമായ ചരിത്ര സെമിനാറുകൾക്ക് വേദിയൊരുക്കിയിരുന്നു [7]

അമേരിക്കൻ സാഹിത്യകാരനായ സ്റ്റീഫൻ ഫ്രെഡറിക് ഡേലിൻറെ മാപ്പിളാസ് ഓഫ് മലബാർ [8] (Mapilas of Malabar 1498-1922) എന്ന ഡോക്ടറേറ്റിനായുള്ള ഗവേഷണത്തിന് മുഖ്യമായി ഉപയോഗിച്ചത് കെ.കെ. അബ്ദുൽ കരീമിൻറെ പഠനങ്ങളും കൃതികളുമായിരുന്നു. ഈ കൃതി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി 1980 ൽ പ്രസിദ്ധീകരിച്ച [9]. റോളണ്ട് ഇ. മില്ലറുടെ കൂടെ മാപ്പിള മുസ്‌ലിം ഓഫ് കേരള (Mapila Muslim of Kerala)[10] എന്ന കൃതി രചിക്കുവാനും കരീം മാസ്റ്ററുടെ സഹായമുണ്ടായിരുന്നു.[11]. മൌലിക രചനകൾക്ക് പുറമെ അറബി, ഉറുദു ഭാഷകളിൽ അനേകം കൃതികൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് യുവത ബുക്സ് പ്രസിദ്ധീകരിച്ച കൊന്നിയൂർ രാഘവൻ നായരുടെ ദിവ്യദീപ്തിയെന്ന ഖുർആനിൻറെ കാവ്യാവിഷ്കാരവും കോഴിക്കോട് ഐ.പി.എച്ച്പ്രസിദ്ധീകരിച്ച കെ.ജി. രാഘവൻ നായരുടെ ഖുർആൻ കാവ്യാവിഷ്കാരമായ അമൃതവാണിയും വെളിച്ചം കാണുന്നതിൽ പങ്ക് വഹിച്ചത് കരീം മാസ്റ്ററായിരുന്നു.[12]

മാപ്പിള സാഹിത്യ അക്കാദമി പ്രസിഡന്റ്, ഇന്തോ-അറബ് ഫ്രണ്ട്ഷിപ്പ് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡൻറ്, കലിമ വിജ്ഞാനകോശം ചീഫ് എഡിറ്റർ, ഖിലാഫത് സ്മരണിക പത്രാധിപർ, കേരള മുസ്‌ലിം ഡയറക്ടറി, ഇസ്‌ലാമിക വിജ്ഞാനകോശം (ഐ.പി.എച്ച്), ഇസ്‌ലാം അഞ്ച് വാള്യങ്ങളിൽ എന്നിവയുടെ പത്രാധിപ സമിതിയംഗമായ സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഗവേഷകർക്കും മറ്റു പണ്ഡിതർക്കും അവലംബിക്കാനുള്ള വലിയ ഒരു ലൈബ്രറി അദ്ദേഹത്തിന്റെ വസതിയിൽ ഉണ്ടായിരുന്നു[13][14]. കെ.എൻ. പണിക്കർ, കെ.കെ.എൻ. കുറുപ്പ്, എം. ഗംഗാധരൻ, എം.ജി.എസ്. നാരായണൻ തുടങ്ങിയ പണ്ഡിതർ ഈ കാര്യം പ്രത്യേകം പരാമർശിച്ചിരുന്നു.

പ്രധാനകൃതികൾ[തിരുത്തുക]

ചരിത്രം - ചരിത്രാനുബന്ധമേഖലകളിലാണ് കരീം സാഹിബിൻറെ രചനകൾ എറെയും. വിവിധ വിഷയങ്ങളിലാണ് എൺപതിൽപരം കൃതികൾ എഴുതിയിട്ടുണ്ട്. സി. എൻ അഹ്മദ് മൗലവിയോടൊപ്പം രചിച്ച മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യം പ്രധാനപ്പെട്ട കൃതി. കെ എം സീതി സാഹിബ്‌, മക്തി തങ്ങൾ, ചാലിലകത്ത്‌, കെ എം മൗലവി എന്നിവരുടെ ജീവചരിത്രം എഴുതിയത് അദ്ദേഹമാണ്. മക്തി തങ്ങളുടെ സമ്പൂർണകൃതികൾ സമാഹരിക്കുന്നതിനുവേണ്ടി അദ്ദേഹം കേരളത്തിന്റെ വിവിധഭാഗങ്ങളിൽ സഞ്ചരിച്ചു. ഈ ഗ്രന്ഥം 1981-ൽ കേരള ഇസ്‌ലാമിക്‌ മിഷൻ പ്രസിദ്ധീകരിച്ചു. ഇപ്പോൾ വചനം ബുക്‌സ്‌ പ്രസിദ്ധീകരിക്കുന്നു. കൂടാതെ മക്തി തങ്ങളുടെ ജീവചരിത്രവും കേരള ഇസ്‌ലാമിക്‌ മിഷൻ പ്രസിദ്ധീകരിച്ചു. മൗലാനാ മുഹമ്മദ്‌ മൻസൂർ നുഅ്‌മാനി എഴുതിയ ശൈഖ്‌ മുഹമ്മദുബ്‌നു അബ്‌ദുൽ വഹ്‌ഹാബിനെക്കുറിച്ചുള്ള ആരോപണങ്ങൾക്കുള്ള മറുപടിയായ `ദി ആയ മുകസ്സഫ അനിശ്ശൈഖ്‌ മുഹമ്മദുബ്‌നു അബ്‌ദിൽ വഹ്‌ഹാബ്‌' എന്ന കൃതി കരീം സാഹിബ്‌ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്‌തിട്ടുണ്ട്‌.

ഗവേഷണം[തിരുത്തുക]

ജീവചരിത്രം[തിരുത്തുക]

 • ഖാജാ മുഈനുദ്ദീൻ ചിശ്തി (1956-60നും ഇടക്ക്)
 • ശൈഖ് അബ്ദുൽ ഖാദർ ജീലാനി (1956-60നും ഇടക്ക്)
 • ഗാസി അൻവർ പാഷ (1956-60നും ഇടക്ക്)
 • ശാഹുൽ ഹമീദ് മീറാൻ സാഹിബ് (1956-60നും ഇടക്ക്)
 • വിശുദ്ധ നബിയുടെ രണ്ട് പിതൃവ്യന്മാർ (ഹംസ, അബ്ബാസ്) (1956-60നും ഇടക്ക്)
 • ഇബ്റാഹിമ് ബ്നു അദ്ഹം (1956-60നും ഇടക്ക്)
 • മമ്പുറം അലവി തങ്ങൾ (1960)
 • ചേരമാൻ പെരുമാൾ (1960)
 • മോയിൻ കുട്ടി വൈദ്യർ (1961)
 • ഹസ്രത് മുഹമ്മദ് ശാഹ് തങ്ങൾ
 • ഹസ്രത് മുഹമ്മദ് നബി(സ)
 • മാലിക് ബ്നു ദീനാർ (1967)
 • ഹാറൂൻ റഷീദ് (1963)
 • ശഹീദെ മില്ലത്ത് ടിപ്പു സുൽത്താൻ (1961)
 • ഹസ്രത്ത് മൂസാ നബി (1965)
 • ഈസ ബ്നു മർയം (1965)
 • മരിക്കാത്ത മനുഷ്യൻ: മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് (1958)
 • അഇമ്മതുൽ അർബഅ (നാല് ഇമാമുമാരുടെ ചരിത്രം)(1972)
 • വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി (1991)
 • സനാഉള്ള മക്തി തങ്ങൾ
 • സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി (1990)
 • കെ.എം. മൌലവി (1982)
 • ഹസ്രത് ഫാത്തിമ (വളാഞ്ചേരി മുഹമ്മദീയ്യ ബുക് സ്റ്റാൾ- 1958)
 • വിശുദ്ധ നബിയുടെ പത്നിമാർ (1974)
 • ഹസ്രത് അബൂബക്കർ (1962-63)
 • ഹസ്രത് ഉമർ (1962-63)
 • ഹസ്രത് ഉസ്മാൻ (1962-63)
 • ഹസ്രത് അലി (1962-63)
 • വിശുദ്ധ നബിയുടെ സന്താനങ്ങൾ (1981)
 • പത്ത് സ്വർഗ നിവാസികൾ-അശ്റതുൽ മുബശ്ശിറ ചരിത്രം (1967)
 • ഹസ്രത് ദുൽ ഖർനൈൻ (1981)
 • മമ്പുറം തങ്ങൾ
 • ലോകോദ്ധാരകൻ (1960)
 • മുഗൾ സുൽത്താൻമാർ (1970)
 • ഫത്ഹുൽ ബയാൻ ഫീ സീറത്തിന്നബീയ്യിൽ അമീൻ (പ്രവാചക ചരിത്രം-രണ്ട് ഭാഗം)
 • ശേറെ കേരള സീതിസാഹിബ് -1962

സമാഹരണം[തിരുത്തുക]

 • മക്തി തങ്ങളുടെ സമ്പൂർണ കൃതികൾ[18][19]
 • തിരുനബി മഹാത്മ്യം
 • മരുഭൂമിയിലെ ചന്ദ്രോദയം
 • പ്രവാചക സൂക്തികൾ (1962)
 • ആശിഖ് മഅശൂഖ് കത്ത് പാട്ടുകൾ (രണ്ട് ഭാഗം)
 • മഹാകവി മോയിൻകുട്ടി വൈദ്യരുടെ സമ്പൂർണ്ണ കൃതികൾ (കെ. അബൂബക്കറിനൊപ്പം)

ചരിത്രം[തിരുത്തുക]

 • കോഴിക്കോട് ചരിത്രം (പി.കെ. ബ്രദേഴ്സ് പ്രസിദ്ധീകരിച്ചു. 1962)
 • ഗസ്വതു ബദ്റുൽ കുബ്റാ (ബദ്ർ യുദ്ധം)
 • 1921 ലെ ഖിലാഫത്ത് ലഹളയും ആലിമുസ്ല്യാരും - 1965
 • അറബികളുടെ കപ്പലോട്ടം -1967 (കേരള സാഹിത്യഅക്കാദമി സാമ്പത്തിക സഹായം കിട്ടി)
 • ശിപായി ലഹളയുടെ രഹസ്യങ്ങൾ -(നവപ്രഭ, കണ്ണൂർ-1965)
 • ഫത്ഹുൽ മുബീൻ-പ്രത്യക്ഷ സമരം (പറങ്കികളുമായി നടന്ന ചാലിയം യുദ്ധചരിത്രം -1985)
 • ഇരുട്ടറയും വാഗൺ ട്രാജഡിയും
 • ഖിലാഫത്ത് സമരനേതാക്കൾ
 • മലബാറിലെ രത്നങ്ങൾ

വ്യാഖ്യാനം[തിരുത്തുക]

 • ബദ്റുൽ മുനീർ ഹുസ്നുൽ ജമാൽ
 • മലപ്പുറം പടപ്പാട്ട് -മോയിൻ കുട്ടിവൈദ്യർ (1964-65)

സാഹിത്യം[തിരുത്തുക]

 • ലൈലാ മജ്നൂൻ (നോവൽ -1956-60നും ഇടക്ക്)
 • രാജ്ഞി നൂർജഹാൻ(നോവൽ -1965)
 • ഹസ്രത്ത് ആയിശ (നോവൽ -1965)
 • മരുഭൂമിയിലെ സുന്ദരികൾ (നോവൽ-ജമാഅത്ത് ടൈംസിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു)
 • മങ്ങാട്ടച്ചനും കുഞ്ഞായിൻ മുസ്ല്യാരും (ഫലിത കഥകൾ -1960)
 • ഹസ്രത് നുഅ്മാനും അബൂനുവാസും (ഫലിതം -1966)
 • നൌശർവാൻറെ കാമുകി (ചരിത്ര നാടകം-1961)
 • സിന്ദ്ബാദിൻറെ കപ്പൽയാത്ര (അറബിക്കഥകൾ -1961)
 • ഇസ്ലാമിക ചരിത്രത്തിലെ അനർഘ നിമിഷങ്ങൾ (ചരിത്രകഥകൾ )
 • മൌലിദുന്നബി-നബിയുടെ ലഘു ചരിത്രം (ബാലസാഹിത്യം-1962)
 • ഖിലാഫത്ത് സമരപ്പാട്ടുകൾ

ഇസ്ലാമിക പഠനം[തിരുത്തുക]

 • ഇസ്ലാമിൻറെ സന്ദേശം (1964)
 • ഇന്ത്യയിൽ ഇസ്ലാം പ്രചരിച്ചതെങ്ങിനെ? (1966)
 • ഇസ്ലാമിലെ ആരാധനാകർമ്മങ്ങൾ (1963)
 • ഇസ്ലാമിക നമസ്കാരങ്ങൾ
 • നമസ്കാര ക്രമം
 • ഹനഫീ നമസ്കാരക്രമം - 1958
 • വിശുദ്ധ ഹജ്ജും ഉംറയും (1966)

മറ്റു കൃതികൾ[തിരുത്തുക]

 • തംരീനുൽ ഖുതുബാത് -അറബി മലയാളം (1961)
 • പ്രസംഗപരിശീലനം (1962)
 • മനുഷ്യൻറെ യാഥാർഥ്യം (ഫിലോസഫി-1963)
 • ക്രിസ്തു ദൈവമോ ദൈവപുത്രനോ അല്ല (മറുപടി-1992)

പുരസ്കാരങ്ങൾ[തിരുത്തുക]

 • ഉബൈദ് സാബിബ് അവാർഡ്
 • പി.എ. സൈദ് മുഹമ്മദ് പുരസ്കാരം
 • തിരൂർ സർഗശാല അവാർഡ്
 • കാസർഗോഡ് കലാസാഹിത്യ അവാർഡ്
 • ഉൻഡോ അറബ് ഫ്രണ്ട്ഷിപ് അവാർഡ്
 • ഫ്രൈഡെ ക്ലബ് അവാർഡ്
 • ദുബായ് ബ്രദേഴസ് ഇന്ത്യാ ഫൌണ്ടേഷൻ അവാർഡ്

സ്മരണിക[തിരുത്തുക]

കരീം മാസ്റ്ററുടെ സ്മരണക്കായി മാപ്പിള കലാ അക്കാദമി കെ.കെ. അബ്ദുൽ കരീം അവാർഡ് ഏർപ്പെടുത്തി.[20] കെ.കെ. മുഹമ്മദ് അബ്ദുൽ കരീമിൻറെ നിര്യാണത്തെ തുടൃർന്ന് മുഹമ്മദ് അബ്ദുൽ കരീം സെൻറർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസ് പുറത്തിറക്കിയ കൃതിയാണ് ചരിത്രം ചരിത്രം വർത്തമാനമാക്കിയ ഒരാൾ.[21] അനുസ്മരണങ്ങളും ചരിത്രകാരനെ കുറിച്ചുള്ള പ്രമുഖരുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പഠനങ്ങളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. [22]

കുടുബം[തിരുത്തുക]

മേലങ്ങാടിയിലെ മഠത്തിൽ കദീശുമ്മയായിരുന്നു ഭാര്യ. 1983 ജൂൺ 23 ന് അവരുടെ ദേഹവിയോഗത്തെ തുടർന്ന് കൊളത്തൂർ valassery ഉമ്മാച്ചുവിനെ വിവാഹം ചെയ്തു. മക്കൾ : ഡോ. കെ.കെ. മുഹമ്മദ് അബ്ദുൽ സത്താർ (ചരിത്രവിഭാഗം തലവൻ -പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി[23]), സുബൈദ, കെ.കെ. മുഹമ്മദ് അബ്ദുൽ ജബ്ബാർ -(അധ്യാപകൻ, കാലിക്കറ്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കോഴിക്കോട്), റഷീദ -അധ്യാപിക നഷീദ -അധ്യാപിക, മാജിദ.

അവലംബം[തിരുത്തുക]

 1. Abdul Razack P P. Colonialism and community formation in malabar a study of muslims of malabar (PDF). പുറം. 99. മൂലതാളിൽ (PDF) നിന്നും 2020-04-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 നവംബർ 2019.
 2. Husain Randathani (2007). "ആമുഖം". Mappila Muslims: A Study on Society and Anti Colonial Struggles. കോഴിക്കോട്: അദർ ബുക്സ്. പുറം. 8. ISBN 81-903887-8-9. Cite has empty unknown parameter: |coauthors= (help)
 3. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്ടറി. കേരള സാഹിത്യ അക്കാദമി. പുറം. 352. ISBN 81-7690-042-7.
 4. ചരിത്രം വർത്തമാനമാക്കിയ ഒരാൾ പേജ് : 267, പ്രസാധനം: മുഹമ്മദ് അബ്ദുൽ കരീം സെൻറർ ഫോർ ഹിസ്റ്റാറിക്കൽ സ്റ്റഡി
 5. ദേശാഭിമാനി ദിനപത്രം 2005 ഏപ്രിൽ 8
 6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-06-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-02.
 7. http://www.hindu.com/2005/06/26/stories/2005062604150300.htm
 8. http://www.muslimmodernities.org/items/show/13
 9. മലയാള മനോരമ ദിനപത്രം 2005 ഏപ്രിൽ 8
 10. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-06-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-04.
 11. മാതൃഭൂമി ദിനപത്രം 2005 ഏപ്രിൽ 8
 12. ശബാബ് വാരിക 2005 ഏപ്രിൽ 15
 13. മാധ്യമം ദിനപത്രം 2005 ഏപ്രിൽ 9
 14. ചരിത്രം വർത്തമാനമാക്കിയ ഒരാൾ പേജ് : 8, 94, 96, 98, 99, 101, പ്രസാധനം: മുഹമ്മദ് അബ്ദുൽ കരീം സെൻറർ ഫോർ ഹിസ്റ്റാറിക്കൽ സ്റ്റഡീസ്
 15. Salahudheen, O P. Anti_European struggle by the mappilas of Malabar 1498_1921 AD (PDF). പുറം. 123. മൂലതാളിൽ (PDF) നിന്നും 2020-07-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 നവംബർ 2019.
 16. Mumtas Begum A.L. Muslim women in Malabar Study in social and cultural change (PDF). പുറം. 264. മൂലതാളിൽ (PDF) നിന്നും 2020-07-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 നവംബർ 2019.
 17. Mayankutty Ottappilakkool. Role of ulama in the anticolonial struggle of India a case study of malabar (PDF). Introduction. പുറം. 16. ശേഖരിച്ചത് 26 ഫെബ്രുവരി 2020. Besides the above writers, two monumental works in Malayalam have been published in the form of directories, one by C. N. Ahmad Maulawi and K. K. Muhammad Abdul Kareem, Mahathaya Mappila Sahitya Parambaryam, Calicut, 1978, and the other by C. K. Kareem, Kerala Muslim Directory, (3 volumes), Cochin, 1960. The former includes a comprehensive study of Mappila literary figures and the latter brings out a detailed directory of the personalities and gives a statistical survey of the Muslims of Kerala.
 18. Reasoning Indian Politics: Philosopher Politicians to Politicians Seeking Philosophy, Narendar Pani & Anshuman Behera
 19. Mumtas Begum A.L. Muslim women in Malabar Study in social and cultural change (PDF). പുറം. 265. മൂലതാളിൽ (PDF) നിന്നും 2020-07-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 നവംബർ 2019.
 20. http://www.hindu.com/2006/05/07/stories/2006050719680300.htm
 21. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-07-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-04.
 22. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-06-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-03.
 23. ദ ഹിന്ദു 11-29-2012, A clan from Yemen and history of Malabar