കെ.കെ. മാരാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.കെ. മാരാർ
കെ.കെ. മാരാർ

ചിത്രകാരൻ, കലാഗവേഷകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, ഫോട്ടോഗ്രാഫർ എന്നീ നിലകളിൽ പ്രശസ്തനാണ് കൃഷ്ണകുമാ‍ർ മാരാ‍ർ എന്ന കെ.കെ. മാരാർ. അമ്പത് വർഷമായി ചിത്രകലാ രംഗത്ത് സജീവ സാന്നിധ്യം. കേരള ലളിതകലാ അക്കാദമി സംസ്ഥാന പ്രദർശനങ്ങളടക്കം അനേകം സംസ്ഥാന ദേശീയ പ്രദർശനങ്ങളിലും വിദേശങ്ങളിലും ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 2018 -19 ൽ കേരള ലളിത കലാ അക്കാദമിയുടെ ഫെലോഷിപ്പ് നേടി. കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാർഡ് 2 തവണ ലഭിച്ചിട്ടുണ്ട്.

കലാജീവിതം[തിരുത്തുക]

തലശ്ശേരി സ്വദേശിയാണ്. ചിത്രകലയേയും സമാന്തര കലാവിഷയങ്ങളേയും സംബന്ധിച്ച് ഇരു ന്നൂറിലേറെ ലേഖനങ്ങൾ ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചു. കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാർഡ് 2 തവണ ലഭിച്ചിട്ടുണ്ട്. കേന്ദ്ര ലളിതകലാ അക്കാദമിയുടെ ദേശീയ ക്യാമ്പ്, കേരള ഗോവ അക്കാദമിയുടെ ഇന്റർസ്റ്റേറ്റ് ചിത്രകലാ ക്യാമ്പ്, തമിഴ്നാട് അക്കാദമിയുടെ ദേശീയ ക്യാമ്പ് തുടങ്ങി അനേകം ചിത്രകലാ ക്യാമ്പുകളിൽ ക്ഷണിതാവായി പങ്കാളിത്തം. ഉത്തരകേരളത്തിലെ ഗ്രാമങ്ങളിലടക്കം മൂവായിരത്തിലേറെ വേദികളിൽ കലാസംബന്ധിയായ പ്രഭാഷണങ്ങളും ഡെമോൺസ്ട്രേഷൻസും നടത്തിയ കെ.കെ. മാരാർ സഹസ്രാബ്ദത്തിന്റെ പഴക്കമുള്ള മൂന്ന് ചുമർ ചിത്രകേന്ദ്രങ്ങളടക്കം ഉത്തര കേരളത്തിലെ നാൽപ്പതിലേറെ പ്രാചീന ചുമർചിത്ര കേന്ദ്രങ്ങൾ കണ്ടെത്തുകയും അവയെ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

നിരവധി ദേശീയ അന്തർദേ ശീയ സെമിനാർ വേദികളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കേരള സർക്കാരിന്റെ രാജാ രവിവർമ്മ പുരസ്കാര ജൂറി സ്ഥാനം അടക്കം ചിത്ര-ഫോട്ടോഗ്രാഫി വിഷയങ്ങളിൽ ഒട്ടനവധി തവണ വിധികർത്താവായി. കേന്ദ്രഗവൺമെന്റിന്റെ സീനിയർ റിസർച്ച് ഫെല്ലോഷിപ്പ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ കെ.കെ. മാരാറിനെ തേടിയെത്തി. - ഗുരുവായൂർ ചുമർചിത്രപഠനകേന്ദ്രം ഉപദേശകസമിതി അംഗം, കേരള സ്കൂൾ ഓഫ് ആർട്സ് (തലശ്ശേരി) പ്രസിഡന്റ് തുടങ്ങി കലാമേഖലയിൽ വിവിധ സ്ഥാനങ്ങൾ വഹിക്കുന്നതിനൊപ്പം കേരള സാംസ്കാരിക വകുപ്പിന്റെ വാസ്തു വിദ്യാഗുരുകുലം (ആറന്മുള) കലാവിഭാഗം ഗസ്റ്റ് അദ്ധ്യാപകനായും പ്രവർത്തിച്ചു വരുന്നു.[1]

കൃതികൾ[തിരുത്തുക]

  • Wall Paintings in North Kerala/India: 1000 Years of Temple art. (with Frenz, A.)

ഈ ഗ്രന്ഥത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള തൊടീക്കളം ശിവ ക്ഷേത്രത്തിലെ ചുവർ ചിത്രങ്ങളെക്കുറിച്ചും മറ്റ് മുപ്പതോളം ക്ഷേത്രങ്ങളിലെ ചുവർ ചിത്രങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും കെ.കെ. മാരാർ മുപ്പതോളം വർഷങ്ങളിലായി എടുത്ത ചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2018 -19 ൽ കേരള ലളിത കലാ അക്കാദമിയുടെ ഫെലോഷിപ്പ്
  • കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാർഡ് (2 തവണ)
  • കേന്ദ്രഗവൺമെന്റിന്റെ സീനിയർ റിസർച്ച് ഫെല്ലോഷിപ്പ്

അവലംബം[തിരുത്തുക]

  1. https://lalithkala.org/sites/default/files/Fellowships%20%26%20State%20Awards%20-%20Press%20Release%20Final.pdf

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ.കെ._മാരാർ&oldid=3340512" എന്ന താളിൽനിന്ന് ശേഖരിച്ചത്