കെ.കെ. മാധവി
ഓലക്കുട നിർമ്മാണ പ്രവർത്തിച്ചു വരുന്ന കലാകാരിയാണ് കെ.കെ. മാധവി. കേരള ഫോക്ലോർ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലും കാവുകളിലും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന ഓലകൾകൊണ്ടുള്ള തൃക്കൈകുടയുടെ നിർമ്മാണത്തിൽ വിദഗ്ധയാണ്.
ജീവിതരേഖ
[തിരുത്തുക]കണ്ണൂർ മയ്യിൽ കയരളം ഒറപ്പടി സ്വദേശിയാണ്. അമ്പത് വർഷത്തിലധികമായി ഓലക്കുട കലാരംഗത്ത് പ്രവർത്തിച്ചു വരുന്നു. ഒറപ്പടി സ്കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുന്ന സമയം മുതലാണ് ഓലക്കുട നിർമ്മാണം പഠിച്ചു തുടങ്ങി. മയ്യിൽ പഞ്ചായത്തി ലെയും, സമീപ സ്ഥലങ്ങളിലെയും ക്ഷേത്ര സ്ഥാനങ്ങളി ലും, തിറ അടിയന്തിര സ്ഥാനങ്ങളിലും ആചാര അനുഷ്ഠാ നത്തിന്റെ ഭാഗമായി ഓലക്കുടകൾ നിർമ്മിച്ചു വരുന്നു. ഓണക്കാലത്ത് മാവേലിക്കു വേണ്ടിയുളള ഓലക്കുടകളും, വിവിധ കലാവതരണങ്ങൾക്കുളള തലക്കുട തുടങ്ങിയവ നിർമ്മിച്ചു നൽകുകയും, പുതിയ തലമുറയിലേക്ക് പകർന്നു നൽകാനും പരിശ്രമിക്കുന്ന കലാകാരിയാണ്.[1]
ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായും ഓണക്കാലത്ത് മാവേലി വേഷത്തിനുമായി ഉപയോഗിക്കുന്ന ഓലക്കുട, പണ്ട് കാലങ്ങളിൽ സമ്പന്ന തറവാട്ടുവീടുകളിൽ ഉള്ളവർക്ക് ഓലക്കുടയും കന്നുകാലി പൂട്ടുന്നവർക്ക് തലക്കുടയും കർഷക തൊഴിലാളികൾക്ക് നാട്ടിക്കുടകളും ഇതെ രീതിയിൽ നിർമ്മിക്കുമായിരുന്നു. എന്നാൽ ശീലകുടകളുടെ വരവോടെ ഓലകുട നിർമ്മാണം നിലച്ചു.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള ഫോക്ലോർ അക്കാദമി പുരസ്കാരം (2023) [2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2025-12-30. Retrieved 2026-03-13.
- ↑ "2023 വർഷത്തെ കേരള ഫോക്ലോർ അക്കാദമി അവാർഡ് കാറ്റലോഗ്". കേരള ഫോക്ലോർ അക്കാദമി. 2025. Retrieved 2025.
{{cite web}}: Check date values in:|access-date=(help)