കെ.കെ. നായർ (വിവർത്തകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കന്നഡ മലയാളം വിവർത്തകൻ കെ കെ നായർ

കന്നട-മലയാള സാഹിത്യ വിവർത്തകനായിരുന്നു കെ.കെ.നായർ എന്ന കല്ലറക്കൊട്ടാരത്തിൽ കുഞ്ഞപ്പൻനായർ (ജനനം: 15 മാർച്ച്‌ 1935, മരണം : 20 ജനുവരി 2014). മുന്നൂറിലേറെ മലയാള രചനകൾ കെ.കെ.നായർ കന്നടയിലേക്ക് വിവർത്തനംചെയ്തിട്ടുണ്ട്. ഒരു ദേശത്തിന്റെ കഥ 'ഒന്തു ഊരിന കഥെ' എന്ന പേരിൽ പരിഭാഷപ്പെടുത്തിയതിന് 2004ൽ കർണാടകസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. കന്നടയിലെ പല ക്ലാസിക് കൃതികളും ഇദ്ദേഹം മലയാളത്തിലേക്കും വിവർത്തനം ചെയ്തു.2012ൽ തകഴിയുടെ 'കയർ' കന്നടയിലേക്ക് വിവർത്തനം ചെയ്തതിന് (ഹഗ്ഗ) കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡിന് അർഹനായി. ഒരു ദേശത്തിന്റെ കഥ, കയർ എന്നീ കൃതികളിൽ ഡോ അശോക്‌ കുമാർ പങ്കാളിയാണ്.

ജീവിതരേഖ[തിരുത്തുക]

കണ്ണുർ ജില്ലയിൽ മണ്ടൂർ പഞ്ചായത്തിലെ നരീക്കാംവള്ളി, തിക്കല്ലൂർ കുഞ്ഞമ്പുനായരുടെയും കല്ലറ കൊട്ടാരത്തിൽ ലക്ഷ്മിയമ്മയുടെയും മകനാണ്. കർണാടക ഉഡുപ്പി ജില്ലയിലെ മണിപ്പാലിൽ സപ്തഗിരിയിലായിരുന്നു താമസം.[1]

ആത്മകഥ[തിരുത്തുക]

കന്നഡയിൽ എഴുതിയ 'കുഞ്ഞപ്പ' എന്ന കൃതിയാണ് അദ്ദേഹത്തിന്റെ ആത്മകഥ.[2]

വിവർത്തനങ്ങൾ[തിരുത്തുക]

കന്നഡയിലേക്ക്[തിരുത്തുക]


മലയാളത്തിലേക്ക്[തിരുത്തുക]

 • ഫണിയമ്മ - എം കെ ഇന്ദിര (ഡി സി ബുക്സ്‌)
 • ചന്ദ്രഗിരിയുടെ തീരത്തിൽ - സാറ അബുബക്കർ (പ്രഭാത്‌ ബുക്സ്‌)
 • റുഖിയ - ബൊളുവാരു മുഹമ്മദ്‌ കുഞ്ഞി (പ്രഭാത്‌ ബുക്സ്‌)
 • സരസമ്മയുടെ സമാധി - ഡോ. ശിവരാമ കാരന്ത് (ചിന്ത പബ്ലിക്കേഷൻസ്)
 • കാമയജ്ഞം - കെ ടി ഗട്ടി (ചിന്ത പബ്ലിക്കേഷൻസ്)

പുരസ്കാരങ്ങൾ[തിരുത്തുക]

 • കർണാടകസാഹിത്യ അക്കാദമി പുരസ്‌കാരം
 • വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം,
 • കുവെംപു ഭാഷാഭാരതി പുരസ്‌കാരം
 • ഹംപി കന്നട സർവകലാശാലാ പുരസ്‌കാരം

അവലംബം[തിരുത്തുക]

 1. "വിവർത്തകൻ കെ.കെ.നായർ". മാതൃഭൂമി. 2014 ജനുവരി 21. മൂലതാളിൽ നിന്നും 2014-01-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ജനുവരി 21. Check date values in: |accessdate= and |date= (help)
 2. "Writer K.K. Nair passes away after brief illness".
"https://ml.wikipedia.org/w/index.php?title=കെ.കെ._നായർ_(വിവർത്തകൻ)&oldid=3629044" എന്ന താളിൽനിന്ന് ശേഖരിച്ചത്