കെ.കെ. ചെല്ലപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.കെ. ചെല്ലപ്പൻ
കെ.കെ. ചെല്ലപ്പൻ.png
കെ.കെ. ചെല്ലപ്പൻ
ജനനം1933
മരണം2014 ഡിസംബർ 08
ദേശീയതഇന്ത്യൻ
തൊഴിൽകമ്യൂണിസ്റ്റ് - ട്രേഡ് യൂണിയൻ നേതാവ്
ജീവിതപങ്കാളി(കൾ)പൊന്നമ്മ
കുട്ടികൾഅജിത്കുമാർ
വൃന്ദ
ലേഖ

മുതിർന്ന കമ്യൂണിസ്റ്റ് - ട്രേഡ് യൂണിയൻ നേതാവായിരുന്നു കെ.കെ. ചെല്ലപ്പൻ(1933 - 10 ഡിസംബർ 2014). സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, സി.ഐ.ടി.യു ദേശീയ വർക്കിങ് കമ്മിറ്റി അംഗം, ദേശീയ ജനറൽ കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

കായംകുളം പതുതിവിളതറയിൽ വടക്കേതിൽ വീട്ടിൽ കൊച്ചുകുഞ്ഞ് - കൊച്ചിക്കാ ദമ്പതികളുടെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കമ്യൂണിസ്റ്റ്പാർടി അംഗമായ കെകെസി അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ കായംകുളം ഡിവിഷൻ കമ്മിറ്റി അംഗമായിരുന്നു. പാർടി പിളർന്നതോടെ സി.പി.ഐ.എമ്മിൽ ഉറച്ചുനിന്നു. പിന്നീട് പാർടി സംസ്ഥാന കമ്മിറ്റി അംഗമായി. 13 വർഷം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നു. ഈ ഘട്ടത്തിൽ അടിയന്തരാവസ്ഥയെ ചെറുത്ത് പാർടിയെയും കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

1988ൽ സിപിഐ (എം) ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. സംസ്ഥാന ചെത്ത് തൊഴിലാളി ഫെഡറേഷൻ സിഐടിയു ജനറൽ സെക്രട്ടറി, ഹെഡ്ലോഡ് ആന്റ് ജനറൽ വർക്കേഴ്സ് സംസ്ഥാനകമ്മിറ്റി പ്രസിഡന്റ്, കള്ള് വ്യവസായ ക്ഷേമനിധി ബോർഡ് അംഗം, ആലപ്പി സഹകരണ സ്പിന്നിംഗ്മിൽ ഡയറക്ടറേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

2014 ഡിസംബർ 8 ന് പുലർച്ചെ 3.10ന് കായംകുളത്ത് അന്തരിച്ചു.. [2] [3]

അവലംബം[തിരുത്തുക]

  1. "കെ കെ ചെല്ലപ്പൻ അന്തരിച്ചു". www.deshabhimani.com. ശേഖരിച്ചത് 10 ഡിസംബർ 2014.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-01-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-20.
  3. http://www.thehindu.com/news/national/kerala/cpim-leader-kk-chellappan-is-dead/article6675172.ece
"https://ml.wikipedia.org/w/index.php?title=കെ.കെ._ചെല്ലപ്പൻ&oldid=3815690" എന്ന താളിൽനിന്ന് ശേഖരിച്ചത്