കെ.കെ. ചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള ചലച്ചിത്ര - ഡോക്യുമെന്ററി സംവിധായകനായിരുന്നു കെ.കെ. ചന്ദ്രൻ (മരണം : 25 മാർച്ച് 2014). നിരവധി ഡോക്യുമെന്ററികളും സിനിമകളും സീരിയലുകളും സംവിധാനം ചെയ്തു.

ജീവിതരേഖ[തിരുത്തുക]

വട്ടണാത്ര കാളിയൻ കൃഷ്ണനെഴുത്തച്ഛന്റെ മകനാണ്. പാലക്കാട്‌ വിക്ടോറിയ കോളേജിൽ പഠിച്ചു. പുണെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽനിന്ന് തിരക്കഥയിലും സംവിധാനത്തിലും സ്വർണ്ണമെഡലോടെ വിജയിച്ചു. 1978ൽ 'ആശ്രമം' എന്ന സിനിമ ചെയ്തുകൊണ്ടാണ് സംവിധാനരംഗത്തെത്തി. അദ്ദേഹത്തിന്റെ സൈലന്റ്വാലി എന്ന ഡോക്യുമെന്ററി നിരവധി വിദേശ മേളകളിൽ പ്രദർശിപ്പിച്ചിരുന്നു. സിനിമ - ടെലിവിഷൻ പഠനകേന്ദ്രമായ സതേൺ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിന്റെ മേധാവിയായി പ്രവർത്തിച്ചു. വെനീസ് ഫിലിം ഫെസ്റ്റിവലിലും ഇന്ത്യൻ പനോരമയിലും 'കുടമാളൂർ' എന്ന ഡോക്യുമെന്ററി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദൂരദർശനുവേണ്ടി കഥാന്തരം, മായാമാനസം, അനർഘം എന്നീ ടെലിസീരിയലുകൾ സംവിധാനം ചെയ്തു. [1]

കൃതികൾ[തിരുത്തുക]

  • 'സിനിമ എങ്ങനെ ഉണ്ടാകുന്നു'

ഡോക്യുമെന്ററികൾ[തിരുത്തുക]

  • 'വനഭൂമിയിലൂടെ' (കേരളത്തിലെ വനങ്ങളെപ്പറ്റി ദൂരദർശനുവേണ്ടി ചെയ്തത്)
  • 'പമ്പയൊഴുകുന്ന ഭൂമി'
  • 'കുടമാളൂർ' (കുടമാളൂർ കരുണാകരനാശാനെപ്പറ്റി ചെയ്തത് )
  • 'ഫോക്ക് ആർട്‌സ് ഓഫ് കേരള' (കേരളത്തിലെ നാടൻ കലാരൂപങ്ങളെക്കുറിച്ച് )
  • 'പോർട്രെയ്റ്റ് ഓഫ് എ ഫിലിം ഡയറക്ടർ'(അടൂർ ഗോപാലകൃഷ്ണനെക്കുറിച്ച് )
  • 'ചുട്ടി' (കഥകളിയെക്കുറിച്ച് )

പുരസ്കാരങ്ങൾ[തിരുത്തുക]

  • വെനീസ് ഫിലിം ഫെസ്റ്റിവലിലും ഇന്ത്യൻ പനോരമയിലും 'കുടമാളൂർ' എന്ന ഡോക്യുമെന്ററി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അവലംബം[തിരുത്തുക]

  1. "സംവിധായകൻ കെ.കെ. ചന്ദ്രൻ അന്തരിച്ചു". മാതൃഭൂമി. Archived from the original on 2014-03-26. Retrieved 26 മാർച്ച് 2014.
"https://ml.wikipedia.org/w/index.php?title=കെ.കെ._ചന്ദ്രൻ&oldid=3629039" എന്ന താളിൽനിന്ന് ശേഖരിച്ചത്