ഉള്ളടക്കത്തിലേക്ക് പോവുക

കെ.കെ.എൻ കുറുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ.കെ.എൻ. കുറുപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോ.
കെ.കെ.എൻ. കുറുപ്പ്
കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസലർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1939-02-13)ഫെബ്രുവരി 13, 1939
അഴിയൂർ, കോഴിക്കോട് ജില്ല
പൗരത്വംഇന്ത്യൻ
ദേശീയതഇന്ത്യൻ
പങ്കാളിമാലിനി കുറുപ്പ്
ജോലിമഅ്ദിൻ അക്കാദമിയുടെ ഡയറക്ടർ ജനറൽ

കോഴിക്കോട് സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും മഅ്ദിൻ അക്കാദമി ഡയറക്ടർ ജനറലുമായ[1][2] പ്രമുഖനായ ഒരു ചരിത്രപണ്ഡിതനും ഗവേഷകനുമാണ് ഡോ. കെ.കെ.എൻ. കുറുപ്പ് (K. K. N. Kurup). (കൊടക്കാട് കുട്ടമത്ത് നാരായണൻ കുറുപ്പ്) (ജനനം 1939). വടകരക്കടുത്തുള്ള ചോമ്പാൽ സ്വദേശിയാണ്. മലബാർ ചരിത്രമാണ് അദ്ദേഹത്തിന്റെ ഇഷ്ടവിഷയം. ഡൽഹി സർവ്വകലാശാലയിൽ നിന്നും ബി. എ. കഴിഞ്ഞ അദ്ദേഹം എം എയും പി.എച്ച്.ഡിയും കോഴിക്കോട് സർവ്വകലാശാലയിലാണ് ചെയ്തത്. 1998 ജൂൺ മുതൽ 2002 ജൂൺ വരെ കോഴിക്കോട് സർവ്വകലാശാലയുടെ വൈസ് ചാൻസലർ ആയിരുന്നു[3] ഡോ. കെ.കെ.എൻ. കുറുപ്പ്

പുരസ്കാരങ്ങൾ

[തിരുത്തുക]

ജീവിതരേഖ

[തിരുത്തുക]
  • ജനനം: 1939, അഴിയൂർ, വടകര താലൂക്ക്, കോഴിക്കോട് ജില്ല.
  • വിദ്യാഭ്യാസ പദവി: ഡൽഹി സർവകലാശാലയിൽ നിന്ന് ചരിത്രം-സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് എം.എ., പി.എച്ച്.ഡി. ബിരുദങ്ങളും നേടി.
  • ഔദ്യോഗിക ജീവിതം:
    • ഔദ്യോഗിക ജീവിതം തെക്കെ തൃക്കരിപ്പൂരിലെ പട്ടേൽ (അധികാരി) സ്ഥാനത്തിലൂടെ ആരംഭിച്ചു.
    • കാലിക്കറ്റ് സർവകലാശാല ചരിത്രവകുപ്പിൽ അധ്യാപകൻ.
    • മംഗലാപുരം സർവകലാശാലയിൽ പ്രൊഫസറും ചരിത്രവകുപ്പ് മേധാവിയും ഡീനും ആയിരുന്നു.
    • കാലിക്കറ്റ് സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ (1998 മുതൽ).
    • കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിൻ്റെ ഡയറക്ടർ ജനറൽ പദവി വഹിച്ചിട്ടുണ്ട്.
    • വടകരയിൽ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് (MIRD) എന്ന ഗവേഷണ സ്ഥാപനം സ്ഥാപിച്ചു.
  • ഗവേഷണ മേഖലകൾ: മലബാർ ചരിത്രം, കാർഷിക ബന്ധങ്ങൾ, കൊളോണിയൽ ചരിത്രം, ഫോക്‌ലോർ, തെയ്യം.

കൃതികൾ

[തിരുത്തുക]

ഇംഗ്ലീഷിലും മലയാളത്തിൽമായി നിരവധി ഗ്രന്ധങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെതായി ധാരാളം ഗവേഷണപ്രബന്ധങ്ങളുമുണ്ട്.

  • നവാബ് ടിപ്പുസുൽത്താൻ[6]
  • കയ്യൂർ സമരം
  • കേരളത്തിലെ കാർഷിക കലാപങ്ങൾ[7]
  • പഴശ്ശി സമരരേഖകൾ[8]
  • ത്യാവും വീരാരാധനയും കേരളത്തിൽ. Indian Publications. 1973.
  • കേരള ചരിത്രവും സംസ്കാരവും. 1976.
  • പഴശ്ശി സമരങ്ങൾ. 1981.
  • തലശ്ശേരി ഫാക്ടറിയുടെ ചരിത്രം. Sandhya Publications. 1985.
  • ആധുനിക കേരളം:സാമൂഹികവും കാർഷികവുമായുള്ള ബന്ധങ്ങളെക്കുറിച്ചുള്ള പഠനം. Mittal Publications. 1988. ISBN 9788170990949.
  • കേരളത്തിലെ കാർഷികപ്രശ്നങ്ങൾ. 1989.
  • കർഷക സംഘം, ദേശീയത, ഇന്ത്യയിലെ സാമൂഹ്യമാറ്റങ്ങൾ. Chugh Publications. 1991.
  • India's Naval Traditions: The Role of Kunhali Marakkars. Northern Book Centre. 1997. ISBN 9788172110833. (editor)
  • Nationalism, Social Change: the Role of Malayalam Literature. 1999.
  • Land Monopoly & Agrarian System in South Kanara with special reference to Kasargod Taluk. 2000. ISBN 81-7748-006-5.
  • The Ali Rajas of Cannanore. 2002 [1975]. ISBN 81-7748-031-6.

പ്രധാന ഗവേഷണ സംഭാവനകൾ

[തിരുത്തുക]

കേരളത്തിലെ സാമൂഹിക-കാർഷിക ചരിത്രത്തെക്കുറിച്ചും ഫോക്‌ലോറിനെക്കുറിച്ചുമുള്ള അദ്ദേഹത്തിൻ്റെ ഗവേഷണങ്ങൾ ശ്രദ്ധേയമാണ്.

  • കർഷക സമരങ്ങൾ: കയ്യൂർ സമരം, കാർഷിക കലാപങ്ങൾ, പഴശ്ശി സമരങ്ങൾ എന്നിവയെക്കുറിച്ചുള്ള ആധികാരിക പഠനങ്ങൾ. ഗ്രാമങ്ങളിലെ കർഷക സമരങ്ങളെ ദേശീയ സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായി സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
  • ഫോക്‌ലോർ: കേരളത്തിൻ്റെ തനത് അനുഷ്ഠാന കലയായ തെയ്യത്തെയും വീരാരാധനയെയും കുറിച്ച് ഇംഗ്ലീഷിൽ ഗ്രന്ഥം പ്രസിദ്ധീകരിച്ചു.
  • കൊളോണിയൽ ചരിത്രം: തലശ്ശേരിയിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഫാക്ടറിയെക്കുറിച്ചുള്ള ഗവേഷണങ്ങൾ.


ലഭിച്ച പുരസ്കാരങ്ങൾ

[തിരുത്തുക]

മലയാളത്തിലെ മികച്ച സാമൂഹ്യശാസ്ത്ര കൃതിക്കുള്ള കെ. ദാമോദരൻ അവാർഡ്, മികച്ച അധ്യാപകനുള്ള കൊച്ചുണ്ണി പണിക്കർ അവാർഡ്, ശൈഖ് സൈനുദ്ദീൻ മഖ്ദൂം അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഏഷ്യയിലെ നൂറ് വിദ്യാഭ്യാസ പ്രവർത്തകരിൽ ഒരാളായി വേൾഡ് ബയോഗ്രഫി അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-08. Retrieved 2016-04-04.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-08. Retrieved 2016-04-04.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-15. Retrieved 2016-04-04.
  4. "Award for K.K.N. Kurup".
  5. "ടി. കെ. രാമകൃഷ്ണൻ പുരസ്കാരം". Archived from the original on 2017-09-23.
  6. https://secure.mathrubhumi.com/books/essays/bookdetails/185/navab-tippusulthan-oru-patanam
  7. https://secure.mathrubhumi.com/books/history/bookdetails/720/keralathile-karshika-kalapangal
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2016-04-04.
"https://ml.wikipedia.org/w/index.php?title=കെ.കെ.എൻ_കുറുപ്പ്&oldid=4581078" എന്ന താളിൽനിന്ന് ശേഖരിച്ചത്