കെ.എ. സിദ്ദീഖ് ഹസ്സൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.എ. സിദ്ദീഖ് ഹസ്സൻ
Prof.K.A.Siddique Hasan1.JPG
മീഡിയാവൺ ചാനൽ ഉദ്ഘാടന വേദിയിൽ
ജനനം(1945-05-05)മേയ് 5, 1945
വിദ്യാഭ്യാസംഎം.എ.(അറബിക് സാഹിത്യം), അഫ്ദലുൽ ഉലമ.
തൊഴിൽഅദ്ധ്യാപകൻ,സംഘാടകൻ
ജീവിത പങ്കാളി(കൾ)വി.കെ. സുബൈദ
മക്കൾഒരു മകളും 3 ആൺ മക്കളും.

പ്രൊഫ. കെ. എ. സിദ്ദീഖ് ഹസൻ, കേരളത്തിലെ ഒരു മുസ്‌ലിം നേതാവാണ്. ഇസ്‌ലാമിക പണ്ഡിതൻ, വാഗ്മി, സാമൂഹിക പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്റ്റന്റ് അമീർ, ന്യൂ ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ ഡവലപ്മെന്റ് ഫൗണ്ടേഷന്റെ വിഷൻ 2016[1] പദ്ധതിയുടെ പ്രഥമ ഡയറക്ടർ[2][3][പ്രവർത്തിക്കാത്ത കണ്ണി], 1990 മുതൽ 2005 വരെയുള്ള വർഷങ്ങളിൽ കേരള ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന അമീർ[പ്രവർത്തിക്കാത്ത കണ്ണി][4][5] തുടങ്ങിയ ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്നു.

ഇന്ത്യയിലെ സാമൂഹിക-സാമൂഹിക-വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി പ്രവർത്തിക്കുന്ന അനേകം പ്രൊജക്ടുകൾക്ക് നേതൃത്വം നൽകിയ[6] അദ്ദേഹം ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്, എ.പി.സി.ആർ, സൊസൈറ്റി ഫോർ ബ്രൈറ്റ് ഫ്യൂച്ചർ, മെഡിക്കൽ സർവിസ് സൊസൈറ്റി എന്നിവയുടെ ജനറൽ സെക്രട്ടറിയായിരുന്നു.

ജീവിതരേഖ[തിരുത്തുക]

കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് 5 ന്‌ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ടിൽ ജനനം. ഫറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളേജ്[1], ശാന്തപുരം ഇസ്‌ലാമിയ കോളേജ്[7] എന്നിവിടങ്ങളിൽ നിന്നായി അഫ്ദലുൽ ഉലമയും എം.എ (അറബിക്) യും കരസ്ഥമാക്കി.[8][പ്രവർത്തിക്കാത്ത കണ്ണി] സർക്കാർ കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്തു.[9][പ്രവർത്തിക്കാത്ത കണ്ണി]

കേരള ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന സിദ്ദീഖ് ഹസ്സൻ, മാധ്യമം ദിനപത്രം-വാരിക നിലകൊള്ളുന്ന ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു.[10] തുടർന്ന് ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റിന്റെ ചെയർമാനായും, ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ആന്റ് ക്രെഡിറ്റ് ലിമിറ്റഡിന്റെ അദ്ധ്യക്ഷനായും, ബൈത്തുസ്സകാത്ത് കേരളയുടെ സ്ഥാപക അദ്ധ്യക്ഷനായും പ്രബോധനം വാരികയുടെ മുഖ്യപത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സഊദി അറേബ്യ, കുവൈത്ത്, ബഹറൈൻ, ഒമാൻ, യു.എ.ഇ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്[11].

ബഹുമതി[തിരുത്തുക]

 • മുസ്‌ലിം സമുദായക്ഷേമ പ്രവർത്തനത്തിനുള്ള ഇസ്‌ലാം ഓൺലൈൻ ഏർപ്പെടുത്തിയ 2010 ലെ ഇസ്‌ലാമിക് ഓൺലൈൻ സ്റ്റാർ അവാർഡ്[12][പ്രവർത്തിക്കാത്ത കണ്ണി]
 • പ്രൊഫ.സിദ്ദീഖ് ഹസൻറെ പേരിൽ മേഘാലയയിലെ ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ കെട്ടിടം നിർമ്മിക്കപ്പെട്ടു[13].
 • 2015ലെ ഇമാം ഹദ്ദാദ് എക്സലൻസ് അവാർഡ് വിദ്യാഭ്യാസം, ജനസേവനം, മനുഷ്യാവകാശ പോരാട്ടം, ഇസ്ലാമിക പ്രസ്ഥാനം എന്നീ മേഖലകളിൽ ശ്രദ്ധേയ പ്രവർത്തനങ്ങൾഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷ സമുദ്ധാരണത്തിനുവേണ്ടിയുള്ള പ്രവര്ത്തനങ്ങള് മുതലായവ പരിഗണിച്ച് 2015ലെ ഇമാം ഹദ്ദാദ് എക്സലൻസ് അവാർഡ് ലഭിച്ചു.[14]
 • ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് ഫൗണ്ടേഷൻെറ പ്രഥമ പുരസ്കാരം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻെറ ‘വിഷൻ 2016’ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ അധ$സ്ഥിത, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് നടപ്പാക്കിവരുന്ന ക്ഷേമപദ്ധതികളെ മുൻനിർത്തിയാണ് ഫൗണ്ടേഷൻെറ ജനറൽ സെക്രട്ടറിയായ സിദ്ദീഖ് ഹസനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.[15]


വിവർത്തന കൃതികൾ[തിരുത്തുക]

 • പ്രവാചക കഥകൾ
 • ഇസ്‌ലാം ഇന്നലെ ഇന്ന് നാളെ
 • തെറ്റിദ്ധരിക്കപ്പെട്ട മതം
 • ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ


അവലംബം[തിരുത്തുക]

 1. 1.0 1.1 പി.എസ്. റംഷാദ് (13 October 2018). "മാനവികതയിലാണ് രാഷ്ട്രീയമൂല്യം". സമകാലികമലയാളം വാരിക. ശേഖരിച്ചത് 14 June 2020.
 2. http://www.twocircles.net/2009aug02/islamic_way_micro_credit_best_way_help_poor_basix_chief.html
 3. "Indian professor strives for socio-economic upliftment". ഒമാൻ ടൈംസ്. 2010-09-18. ശേഖരിച്ചത് 2010-09-21.
 4. ജമാഅത്തെ ഇസ്‌ലാമി ദേശീയ സൈറ്റിലെ പ്രൊഫൈൽ പേജ്
 5. Mumtas Begum A.L. Muslim women in Malabar Study in social and cultural change (PDF). p. 205. ശേഖരിച്ചത് 29 ഒക്ടോബർ 2019.
 6. http://www.thehindu.com/news/cities/Hyderabad/article2984272.ece
 7. Nazeer P. History of muslim educational institutions in Kerala during 20th century (PDF). p. 152. ശേഖരിച്ചത് 9 ജനുവരി 2020.
 8. സിദ്ദീഖ് ഹസ്സന്റെ പ്രൊഫൈൽ കേരള ജമാഅത്തെ ഇസ്‌ലാമി ഔദ്യോഗിക വെബ്സൈറ്റിൽ
 9. http://www.jamaateislamihind.org/index.php?do=category&id=52&blockid=31&pageid=95
 10. http://www.madhyamam.com/aboutus/history
 11. http://jamaateislamihind.org/eng/advertisements/leaders/resumes/K-A-Siddique-Hassan.html
 12. "പ്രൊഫ. സിദ്ദീഖ് ഹസ്സന് അന്താരാഷ്ട്ര ബഹുമതി" - മാതൃഭൂമി ഓൺലൈൻ ജനുവരി 20,2010
 13. "മേഘാലയ സർവകലാശാലക്ക് സിദ്ദീഖ് ഹസൻ ബ്ളോക്"
 14. http://www.madhyamam.com/archives/news/340645/150213
 15. http://www.madhyamam.com/archives/news/351582/150427
"https://ml.wikipedia.org/w/index.php?title=കെ.എ._സിദ്ദീഖ്_ഹസ്സൻ&oldid=3380186" എന്ന താളിൽനിന്ന് ശേഖരിച്ചത്